എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകത്തു തരിപ്പണമാക്കാനുള്ള മത്സരത്തിലാണ്. |അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചു രാഷ്ട്രീയം കളിക്കുന്നു.

Share News

എല്ലാ രാഷ്ട്രീയ നേതാക്കന്മാരും കൂടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസം തകത്തു തരിപ്പണമാക്കാനുള്ള മത്സരത്തിലാണ്.

ആയിരക്കണക്കിന് യുവജനങ്ങൾ വിദ്യാഭ്യാസത്തിനും സമാധാന ജീവിതത്തിനും വേണ്ടി നാട് വിടുന്ന ഈ കാലത്താണ് കാമ്പസുകളിൽ കുട്ടിനേതാക്കന്മാരുടെ അതിക്രമങ്ങൾ വർദ്ധിക്കുന്നത്.

അടുത്ത തലമുറയിൽ എല്ലാവരെയും പാർട്ടി അണികളാക്കി, ജയ് വിളിച്ചും പോസ്റ്റർ ഒട്ടിച്ചും കൂലിപ്പണിക്കാരാക്കി നിലനിർത്തുക എന്ന വിശിഷ്ട ലക്‌ഷ്യം മാത്രമേ ഈ രാഷ്ട്രീയ നേതാക്കന്മാർക്കുള്ളു!!!

നേതാക്കന്മാരുടെ മക്കളെ കേരളത്തിന് പുറത്തു അയച്ചു നല്ല വിദ്യാഭ്യാസം കൊടുക്കും. ഇതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും നേതാക്കന്മാർ ഒരുപോലെ ആണ്. ഇതൊന്നും മനസിലാക്കാനുള്ള സാമാന്യ ബുദ്ധി അണികൾക്ക് ഉണ്ടാകരുത് എന്നിവർക്ക് നിർബന്ധമുണ്ട്.

ഇവിടെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചു രാഷ്ട്രീയം കളിക്കുന്നു.

അതിനെ ഹെറോയിസമായി അവതരിപ്പിക്കുന്ന കുറച്ചു മുഖ്യധാരാ മാധ്യമങ്ങളും.

തല്ലിപൊട്ടിച്ചും, മാർക്ക് തിരുത്തിയും, പഠിപ്പു മുടക്കിയും അദ്ധ്യാപകനെ തല്ലിയും പുസ്തകം കത്തിച്ചും വിദ്യാഭ്യാസ നിലവാരം ഉയർത്താം നമ്മുക്ക്!!!

വിദ്യാഭ്യാസ നിലവാരത്തിൽ ഇന്ന് കേരളം കീഴോട്ടാണ് വളരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാർട്ടി പ്രവർത്തനത്തിന് വിട്ടുകൊടുത്തപ്പോൾ തുടങ്ങിയ അധഃപതനമാണിത്.

രണ്ടക്ഷരം കൂട്ടിയെഴുതാനും ലോകനേതാക്കന്മാരുടെ മുമ്പിൽ തെറ്റുകൂടാതെ സംസാരിക്കാനും അറിയാൻ പാടില്ലാത്ത നമ്മുടെ നേതാക്കന്മാർ സംസ്ഥാനത്തിന് തന്നെ അപമാനമാണ്.

പള്ളിക്കൂടം കത്തിക്കുന്നവനെ നേതാവായും പുസ്തകം വായിക്കുന്നവനെ ജന്മശത്രുവായും കാണുന്ന രാഷ്ട്രീയ പ്രവർത്തനം ആണ് നമ്മുടെ നാടിനെ ഈ ഗതിയിൽ ആക്കിയത്.

✍️ ജോർജ് പനന്തോട്ടം

A Carmelite of Mary Immaculate

Share News