“ഓരോ വ്യക്ത്തിയും ഉത്തരവാദിത്തമുള്ള പൗരനാവുക വഴി നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിലേക്കു കുതിക്കും” .-ലോക സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര

Share News

കൊച്ചി . “ഓരോ വ്യക്ത്തിയും ഉത്തരവാദിത്തമുള്ള പൗരനാവുക വഴി നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിലേക്കു കുതിക്കും” .- സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞു .

ഇൻഡ്യൻ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ (IAM )സംഘടിപ്പിച്ച എക്സ്പെർട്ട് ടോക്ക് ‘പരസ്യ സഞ്ചാരം ‘ ലോക സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര ചിറ്റിലപ്പിള്ളി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ഉൽഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

വിദ്യാഭ്യാസം, ആരോഗ്യം, ഐ . ടി , ടൂറിസം എന്നീ മേഖലകളിലെ ഉയർന്ന സാധ്യതകളെക്കുറിച്ചും അവ എങ്ങനെ നമ്മുടെ സമൂഹത്തിന്റെ വികസനത്തിനായി വളർത്തിയെടുക്കാമെന്നും സംബന്ധിച്ചുള്ള ആശയങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.

ഉത്തരവാദിത്തമുള്ള പൗരബോധത്തിൽ നിന്നും നിരവധിസംരംഭങ്ങൾ ഉണ്ടാകുമ്പോൾ നമ്മുടെ രാജ്യം വികസനത്തിന്റെ പാതയിലേക്കു കുതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭഗത് ചന്ദ്രശേഖർ {എക്സ് ഇന്ത്യ വിഷൻ}, പ്രോഗ്രാം മോഡറേറ്ററായിരുന്നു .,

IAM പ്രസിഡന്റ് ജബ്ബാർ കല്ലറക്കൽ, ജനറൽ സെക്രട്ടറി സിജോയ് വർഗീസ്, വൈസ് പ്രസിഡന്റ് ഷിബു അന്തിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

ഡോ .അഷ്‌ന ഹനീഷ്,{ ഡയറക്ടർ, ഫ്യുചെറീസ് ഹോസ്പിറ്റൽ }, ജോർജ് സ്ലീബ{എക്സിക്യൂട്ടീവ് ഡയറക്ടർ, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ, {നളിന പൊതുവാൾ, {മാനേജിങ് ഡയറക്ടർ, GNS ലെയ്ഷർ ട്രാവെൽസ്, എന്നിവരും ഉൽഘാടചടങ്ങിൽ പങ്കെടുത്തു .

Share News