കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കരസ്ഥമാക്കിക്കൊണ്ട് തലയുയർത്തി നിൽക്കുകയാണ്

Share News

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കരസ്ഥമാക്കിക്കൊണ്ട് തലയുയർത്തി നിൽക്കുകയാണ് 2022-23 വർഷത്തിൽ. 521.50 കോടി രൂപ പ്രവർത്തന ലാഭവും 267.17 കോടി രൂപ അരാദായവും സിയാൽ സ്വന്തമാക്കി.

വിമാനത്താവള കമ്പനിയുടെ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭമാണിത്. കോവിഡ് കാരണം 2020-21-ൽ 85.10 കോടി രൂപ നഷ്ടമുണ്ടാക്കിയ സിയാൽ കോവിഡാനന്തരം നടപ്പിലാക്കിയ നടപടികളുടെ ഫലമായി 2021-22ൽ 22.45 കോടി രൂപ ലാഭം നേടിയിരുന്നു.

കോവിഡാനന്തര വർഷത്തിൽ ലാഭം നേടിയ ഇന്ത്യയിലെ ഒരേയൊരു വിമാനത്താവളമായിരുന്നു സിയാൽ. 2022-23ൽ സിയാൽ നേടിയ പ്രവർത്തന ലാഭം 521.50 കോടി രൂപയാണ്. ഇവയെല്ലാം കിഴിച്ചുള്ള അറ്റാദായം 267.17 കോടി രൂപയും. 2022-23ൽ സിയാലിലെ യാത്രക്കാരുടെ എണ്ണം 89.29 ലക്ഷമായി ഉയർന്നു. 61,232 വിമാനസർവീസുകളും സിയാൽ കൈകാര്യം ചെയ്തു. രാജ്യത്തിനാകെ മാതൃക തീർത്തുകൊണ്ട് കേരളത്തിൻ്റെ സിയാൽ മുന്നോട്ട് കുതിക്കുകയാണ്.

P Rajeev 

Minister for Industries and Law – Kerala

Share News