പച്ചമരുന്നുകളുടെ നീരു ചേർത്ത് തയാറാറാക്കാവുന്ന മരുന്നു കഞ്ഞി |നാളെ കർക്കടകം ഒന്ന്, കർക്കടക വാവ്

Share News

നാളെ കർക്കടകം ഒന്ന്, കർക്കടക വാവ്

കർക്കടക മരുന്നു കഞ്ഞി, ചില മലയാളികളുടെ ആരോഗ്യ രഹസ്യം ഒരു പക്ഷേ ഇങ്ങനെ ചിട്ടയോടെയുള്ള ജീവിതചര്യ ആയിരിക്കും…

മഴയും തണുപ്പുമുള്ള കർക്കടകത്തിൽ ഔഷധക്കഞ്ഞിയെന്നത് മലയാളികളുടെ ആരോഗ്യ രഹസ്യമാണ്.

പച്ചമരുന്നുകളുടെ നീരു ചേർത്ത് തയാറാറാക്കാവുന്ന മരുന്നു കഞ്ഞി റെഡിയാക്കുന്നതെങ്ങനെയെന്നു നോക്കാം.

ചേരുവകൾ : തവിടു കളയാത്ത ഞവര അരി – 100 ഗ്രാം. ഉലുവ – 5 ഗ്രാം. ആശാളി – 5 ഗ്രാം. ജീരകം – 5 ഗ്രാം. കാക്കവട്ട് – ഒന്നിന്റെ പകുതി (എന്താണെന്ന് പച്ചമരുന്നു കടയില്‍ ചോദിക്കുക) പച്ചമരുന്നുകൾ ( മുക്കുറ്റി, ചതുര വെണ്ണൽ, കൊഴൽവാതക്കൊടി, നിലപ്പാല, ആടലോടകത്തിന്റെ ഇല, കരിംകുറുഞ്ഞി, തഴുതാമ, ചെറുള, കീഴാർനെല്ലി, കയ്യുണ്യം, കറുകപ്പുല്ല്, മുയൽചെവിയൻ).(പച്ചമരുന്നു കടയില്‍ ലഭിക്കും)

തിളപ്പിച്ചാറ്റിയ വെള്ളം ചേർത്തു പച്ചമരുന്നുകൾ ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.

തയാറാക്കുന്ന വിധംആറിരട്ടി പച്ചമരുന്നു നീരിൽ ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേർക്കുക.

ചെറുതീയിൽ വേവിക്കുക. പകുതി വേകുമ്പോൾ അരച്ച കാക്കവട്ട് ചേർത്ത് വീണ്ടും വേവിക്കുക.

അരി വെന്തു കഴിഞ്ഞാൽ അതിലേക്കു തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്‌ക്കാം.

അര സ്‌പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ വറുത്തെടുത്ത് ചേർക്കുക.തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.

Share News