ഏഴ് കൊല്ലം മുമ്പ് വരച്ചതാണ് എം.കെ.സാനു മാസ്റ്ററിൻ്റെ ചിത്രം.

Share News

ഏഴ് കൊല്ലം മുമ്പ് വരച്ചതാണ് എം.കെ.സാനു മാസ്റ്ററിൻ്റെ ചിത്രം.

അന്തരിച്ച കവി എസ്.രമേശൻ ഗ്രന്ഥാലോകം മാസികയുടെ എഡിറ്ററായിരിക്കെ എന്നോട് നിർദ്ദേശിച്ചു , സാനു മാസ്റ്ററിൻ്റെ ചിത്രം വരക്കാനും സാനു മാസ്റ്ററിനെക്കുറിച്ച് എഴുതാനും.

ഏതാനും മാസങ്ങൾക്കു മുമ്പ് സാനു മാസ്റ്ററിൻ്റെ മകൻ എന്നെ മൊബൈൽ ഫോണിൽ വിളിച്ച് ഞാൻ വരച്ച സാനു മാസ്റ്ററിൻ്റെ ചിത്രത്തെക്കുറിച്ചും ലേഖനത്തെക്കുറിച്ചും തിരക്കി.

മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരാഴ്ച മുമ്പ് ഓർക്കാനിടയായി. അതിനുകാരണം കൊച്ചിയിൽ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സാനുമാസ്റ്ററിൻ്റെ എല്ലാ കൃതികളുടെയും സമാഹാരം പരിചയപ്പെടുത്തുന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ടതാണ്.സാനുമാസ്റ്ററിൻ്റെ കൃതികളുടെ സമാഹാരം 12 വോള്യങ്ങളിൽ കൊച്ചിയിൽ പ്രവർത്തിക്കുന്ന സമൂഹ് എന്ന പ്രസ്ഥാനം പ്രസിദ്ധീകരിക്കുകയാണ്.

അനേകം ചിത്രങ്ങൾ ഈ സമാഹാരത്തിലുണ്ട്. അവയിൽ കുറേയെണ്ണം ഞാൻ വരച്ചവയും.

ഒരു ലേഖനത്തിന്, ഒരു അധ്യായത്തിന് ഒരു ചിത്രമെന്ന കണക്കിന് വരച്ചു.കൃതികൾ ഓരോന്നും വായിച്ചതിനു ശേഷമാണ് ചിത്രങ്ങൾ വരച്ചത്. ഒരു കൂറ്റൻ ലൈബ്രറിയിൽ ദിവസങ്ങൾ ചെലവഴിച്ച സന്തോഷമായിരുന്നു ചിത്രങ്ങൾ വരച്ചുതീർത്തപ്പോൾ.

Bony Thomas

Share News