അധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി.|ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

*ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് |അധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി.

കൊച്ചി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രോ ലൈഫ് അപ്പോസ്തലേറ്റ് അനുശോചിച്ചു.

കേരളത്തിന് മുഖ്യമന്ത്രി, മന്ത്രി, എം എൽ ഏ, രാഷ്ട്രീയ നേതാവ് എന്നൊക്കയുള്ള വിവിധ തലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ ആദരവോടെ സ്മരിച്ചു.

വഹിച്ച സ്ഥാനങ്ങളിലെല്ലാം മനുഷ്യ സ്നേഹത്തിൻെറയും ആദരവിൻെറയും സന്ദേശങ്ങൾ വിവിധ പദ്ധ്യതികളിലൂടെ അദ്ദേഹം നടപ്പിലാക്കി . ,ഭരണാധിപന്‍ എന്നനിലയ്‌ക്ക്‌ ജനകീയപ്രശ്നങ്ങള്‍ സമര്‍ത്ഥമായിപരിഹരിക്കുവാൻ അദ്ദേഹം നേതൃത്വം നൽകി നടപ്പിലാക്കി .

രോഗങ്ങൾ ,പ്രതിസന്ധികൾ എന്നിവ നേരിട്ടവരെ ആശ്വസിപ്പിക്കുവാനും അവർക്ക് ചികിത്സാ സഹായം ,ഭവനനിർമ്മാണം എന്നിവയ്ക്കായി , ജനക്ഷേമത്തിലൂന്നി വിവിധ ക്ഷേമപദ്ധ്യതികൾഅദ്ദേഹം ആവിഷ്കരിച്ചുവെന്നും അനുശോചന പ്രമേയത്തിൽ വ്യക്തമാക്കി .

ക്രൈസ്തവ വിശ്വാസആചാരങ്ങളിൽ ഉറച്ചുവിശ്വസിച്ചുകൊണ്ട് സമൂഹത്തിലെ മുഴുവൻ മനുഷ്യരെയും രാജ്യപുരോഗതിക്കായി ഏകോപിപ്പിക്കുവാൻ ഉമ്മൻചാണ്ടിക്ക് സാധിച്ചു.

sabu jose,president kcbc pro life samithi

മനുഷ്യജീവൻെറ സംരക്ഷണ മേഖലയിൽ അദ്ദേഹം സംഭാവനകള്‍ അവിസ്മരണീയമാണ്.പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അധ്യക്ഷത വഹിച്ചു .

nammude-naadu-logo
Share News