8 കോടി കുട്ടികൾ അതീവ ദാരിദ്ര്യത്തിൽ |ലോകത്തിൽ ഇന്ന് 8 ബില്യൺ (800 കോടി) ജനങ്ങളുണ്ട്.

Share News

പക്ഷെ ഈ 800 കോടിയിൽ 80 കോടി ജനങ്ങൾ അതീവ ദാരിദ്ര്യത്തില ആണ് ജീവിക്കുന്നത്. ദിവസേന 175 രൂപയെങ്കിലും വരുമാനം ഇല്ലാത്തവരാണ് അവർ. നമ്മുടെ “നീതി ആയോഗ്” തന്നെ നടത്തിയ പഠനത്തിൽ നിന്ന് അറിയുന്നത് 22 ശതമാനം ഇന്ത്യക്കാരും അതീവ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്നാണു. അതായതു നമ്മുടെ ജനസംഖ്യയായ 142 കോടിയിൽ 31 കോടി ജനങ്ങളും ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത വരും, തലക്കു മുകളിൽ കൂര ഇല്ലാത്തവരും, വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങൾ കിട്ടാത്തവരുമാണ്.

ദാരിദ്ര്യം ഉണ്ടാകുമ്പോൾ അതിൽ ഏറെ കഷ്ടപ്പെടുന്നത് കുട്ടികളാണ്. ഏകദേശം 8 കോടി കുട്ടികൾ വിശപ്പും മഴയും വെയിലും സഹിച്ചു ജീവിക്കുന്നു, സ്കൂളിന്റെ വരാന്ത പോലും കാണാൻ സാധിക്കാതെ ജീവിച്ചു തീരുന്നു എന്ന് മനസിലാക്കണം. ഇതെത്ര ഭീകരമാണ്? ഇതിനു പരിഹാരം ഉണ്ടാകണമെങ്കിൽ ഏറ്റവും ശക്തമായ കാര്യക്ഷമമായ മാർഗം വിദ്യാഭ്യാസം തന്നെയാണ്. ഭാരതത്തിൽ പൊതുവെ 22.5% ദാരിദ്ര്യം ഉള്ളപ്പോൾ, കേരളത്തിൽ ദാരിദ്ര്യം വെറും 0.71% മാത്രം ആയിരിക്കുന്നത് ഇവിടത്തെ വിദ്യാഭ്യാസ നിലവാരം കാരണമാണ്.

അതുകൊണ്ടു ഇന്ത്യയിലെ ദാരിദ്ര്യം നീക്കണമെങ്കിൽ, അതിനും മറുമരുന്ന് വിദ്യാഭ്യാസം തന്നെയാണ്. അതുകൊണ്ടു ഇന്ത്യയിലാകെ ദാരിദ്ര്യ രേഖക്ക് താഴെകഴിയുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനുള്ള പദ്ധതി നടപ്പാക്കുകയും എല്ലാ കുട്ടികളും സ്കൂളിൽ ചേരുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്.

വിദ്യസ്ഥാപനങ്ങൾ ഇല്ലാത്ത ഗ്രാമങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. ആദ്യ പടിയായി അത്തരം ഗ്രാമങ്ങളതോറും നഴ്സറികളും കിൻഡർഗാർട്ടനുകളും സ്ഥാപിച്ചുകൊണ്ടു കുട്ടികൾക്ക് അവരുടെ ഇളംപ്രായത്തിൽ തന്നെ വിദ്യാഭ്യാസത്തിന്റെ രുചി അനുഭവിക്കാൻ ഇടയാക്കണം. അത് സാധിച്ചാൽ അവർ തീർച്ചയായും മുന്നോട്ടു പൊയ്ക്കൊള്ളും, ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാനുള്ള വഴി സ്വയം കണ്ടെത്തിക്കൊള്ളും.

Educate to empower.

Cyriac Thundiyil CMI

Former Principal at Mount Carmel CMI Central School, Enathu

Share News