
നമ്മുടെ നല്ലപാതികൾക്കും മക്കൾക്കും എത്രയോ കഴിവുകൾ ഉണ്ടായിരുന്നെന്ന് ഈ കൊറോണ കാലം പഠിപ്പിച്ചു തന്നു
” ഒരു തിരിച്ചറിവ് ” നമ്മുടെ നല്ലപാതികൾക്കും മക്കൾക്കും എത്രയോ കഴിവുകൾ ഉണ്ടായിരുന്നെന്ന് ഈ കൊറോണ കാലം പഠിപ്പിച്ചു തന്നു — ( എന്റെ നാടിന്റെ കാര്യമാണ പറയുന്നതെങ്കിലും കേരളത്തിലെ പൊതുമായ സംഭവങ്ങൾ ഇതുതന്നെയാണ)്…. സ്വന്തം കാലിൽ നിൽക്കാമെന്ന ആത്മവിശ്വാസം അവർക്ക് എത്രത്തോളം ആനന്ദകരമാണെന്നും നമ്മൾ കണ്ടു – ‘
നമ്മുടെ നാട്ടിൽ തന്നെ എത്രയോ പേർ സ്വന്തമായി സംരംഭങ്ങൾ തുടങ്ങി, വൈകുന്നേരങ്ങളിൽ വീടുകളിൽ പരീക്ഷണവെറെറ്റി വിഭവങ്ങൾ, ഹോട്ടലിൽ നിന്നും വാങ്ങിക്കുന്നതിലും നല്ല പൊറോട്ട, ചിക്കൻ, ബീഫ്,ഫിഷ് വിഭവങ്ങൾ., അടുക്കളയ്ക്ക് ഒഴിവുകളില്ലാതായി —
– ബോട്ടിൽ പെയിന്റിംഗ് ‘ ക്രാഫ്റ്റ് വർക്കുകൾ ,ഇന്റീരിയൽ വർക്കുകൾ എല്ലാം വീടിന്റെ പുതു കാഴ്ചകളായി മാറി,കേക്കിന്റെ തന്നെ പറുദീസയായി വല്ലാർപാടം മാറി അതുപോലെ തന്നെ കുട്ടികൾ സ്വന്തമായി youtube Channel – തുടങ്ങി അവരുടെ കഴിവുകൾ അവതരിപ്പിച്ചു തുടങ്ങി, കുക്കറി ഷോകൾ ,അച്ചാർ ബിസിനസ് എത്രയോ സംഭവങ്ങൾ, മീൻ വളർത്തൽ, കൃഷികൾ ,എത്രയോ കുട്ടി ആർട്ടിസ്റ്റുകൾ വരയിലൂടെയും, പാട്ടുകളിലൂടെയും നമ്മെ വിസ്മയിപ്പിച്ചു
പ്രതിഭകളുടെ വലിയ വരവുതന്നെ വന്നുകൊണ്ടിരിക്കുന്നു – – മസിലുപിടിച്ചു നടന്നിരുന്ന പലരും നിഷ്കളങ്കരായിരുന്നെന്നുംഅവരെ അടുത്തറിഞ്ഞപ്പോഴും പ്രതിഭകളാണെന്നറിഞ്ഞപ്പോഴുള്ള അമ്പരപ്പ് ഇനിയും മാറിയിട്ടില്ല – ….. സാധരണ ജോലിക്കാർ സർക്കാർ അർദ്ധ സർക്കാർ ഉദ്യോഗസ്ഥരും രാഷ്ടീയ പാർട്ടികളും എല്ലാ മത വിഭാഗങ്ങളും ഒരു മനമായ് ഈ പ്രതിസദ്ധിയും നാടിനായ് കൈകോർത്തു :- ‘
‘ കഥയിയിലും, കവിതയിലും സാഹിത്യത്തിലും എത്രയോ പ്രതിഭകൾ ഉയർന്നു വന്നു —- .പ്രായമായവർ പോലും Fb യിലും Youtube ലും താരങ്ങളായി അവരുടെ കഴിവുകളാൽ –
‘എത്രയോ ഫോട്ടോകൾMoble കൊണ്ട് എടുത്ത് നല്ല ഫോട്ടോഗ്രാഫർമാരായി… ക്ലാസ്മേസ്റ്റിന്റെ കൂട്ടായ്മകൾ എത്രയോ സഹായങ്ങൾ ചെയ്യുന്നു, ക്ലബുകൾ, ആരാധനാലയങ്ങൾ — ചിലർ വ്യക്തിപരമായി – ‘അപരന്റെ കണ്ണീർ തുടയക്കുന്നവർ എത്രയോ പേർ – – – – – ” വല്ലാർപാടത്തിന് അഭിമാനമായി പനമ്പുകാട് പാടി Studio വന്നു നല്ല ഗായകർ ഈ നാടിന്റെ പുണ്യമാണെന്ന് ഓരോ ഗാനവും വിളിച്ചു പറയുന്നു: ‘.
2020 ശരിക്കും പ്രതിഭകളുടെ വർഷമാണ് — — .അതിജീവനത്തിന്റെ പെടാപാടാണെങ്കിലും :- ” അതിലും ആനന്ദം കണ്ടെത്താൻ കഴിഞ്ഞത് നമ്മുടെ ആത്മസംഘർഷം കുറയ്ക്കാൻ സഹായമായി – – – – – ”പട്ടിണിയുടെ വക്കിലാണെങ്കിലും ഉള്ളത് മിച്ചം വെച്ചും മറ്റുള്ളവരുടെ സഹായം കൊണ്ടും ,ഭക്ഷണ സാധനങ്ങളും, കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ Tv ,Mobile, Tab എന്നിവ വിതരണം ചെയത നല്ല നന്മ മരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടെന്ന സത്യവും നമ്മളറിഞ്ഞു —-
”ഇതെല്ലാം ഞാൻ ഓർമ്മിപ്പിച്ചത് എന്റെ ഒരു തിരിച്ചറിവിന്റെ അനുഭവങ്ങളാണ് —- ”’ ഈ സ്നേഹവും കരുതലും എന്നും നമ്മുടെ നാടിന് മുതൽകൂട്ടായിരിക്കും —– അത് ഒരിക്കലും നഷ്ടപ്പെടാൻ അനുവദിക്കരുത് —- ജാതി, രാഷട്രീയവേർതിരിവുകളിൽ പൊലിഞ്ഞു പോവാതിരിക്കാൻ പ്രാർത്ഥിക്കാം — — .. നെഗറ്റീവ് അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടെന്നറിയാം ഈ 6 മാസക്കാലമായിട്ട് — — .എന്നാലും എല്ലാം Positive ആയി എടുക്കാം നമുക്ക് — …
വല്ലാർപാടത്തു കാരനായതിൽ അഭിമാനം -.. ”എല്ലാവർക്കും നന്മ വരട്ടെThanks All
