മൂന്നാംവയസ്സിൽ ,ഒന്നുമറിയാത്ത പ്രായത്തിലാണ് തിച്ചൂർ മോഹനൻ ആദ്യമായി ഇടക്കയിൽ പൂജകൊട്ടുന്നത്.

Share News

മൂന്നാംവയസ്സിൽ ,ഒന്നുമറിയാത്ത പ്രായത്തിലാണ് തിച്ചൂർ മോഹനൻ ആദ്യമായി ഇടക്കയിൽ പൂജകൊട്ടുന്നത്. തൻ്റെ വീട്ടിലെ ഏക ആൺതരിയാണ് കുഞ്ഞു മോഹനൻ . പൂജകൊട്ടാൻ ആണുങ്ങൾ വേണം. പൂജകൊട്ടിയാലെ അമ്പലത്തിൽ നിന്ന് പടച്ചോറ് കിട്ടൂ .അതുകിട്ടിയാലേ കുടുംബാംഗങ്ങളുടെ വിശപ്പ് മാറൂ.. അങ്ങനെയാണ് അറിവില്ലാ പ്രായത്തിൽ , വിശപ്പ് മോഹനനേയും ഇടയ്ക്കയേയും തമ്മിൽ ചേർക്കുന്നത് .അന്നുമുതൽ അയാൾക്കത് തൻ്റെ ആറാമത്തെ ഇന്ദ്രിയമാണ്. ആറുപതിറ്റാണ്ടോളമായി അതയാൾക്ക് സദാ സാധകമായ അവയവമാണ് ! .

തിമിലയും മദ്ദളവും എത്ര അമർന്ന് പതികാലം കൂട്ടിക്കൊട്ടിയാലും ,അതേ ആർജ്ജവത്തോടെ ,കാലം താഴാതെ ,കനം കുറയാതെ , അയാൾ പഞ്ചവാദ്യത്തെ മുഴുവൻ തൻ്റെ ഇടയ്ക്ക വട്ടത്തിലേക്കാവാഹിച്ച് രണ്ടാം കാലത്തിലേക്ക് പറക്കും. ഇത് തിച്ചൂർ മോഹനൻ്റെ മാന്ത്രികതയാണ്

മോഹനേട്ടന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷം , കാരണം ഏറെ പ്രിയപ്പെട്ട ജ്യേഷ്ഠനാണ്. ആരംഭത്തിൽ തന്നെ മുടങ്ങിപ്പോയ പഠനമാണങ്കിലും , ദക്ഷിണ വച്ച് കയ്യത്തയിൽ കൊട്ടി പഠിപ്പിച്ച ഗുരനാഥനാണ് ….
അത്രമേൽ അഭിമാനത്തോടെ….
അഭിനന്ദനങ്ങൾ മോഹനേട്ട….

Hari Narayanan BK

Share News