
കേരളത്തിൽ എല്ലാവരും എന്തെങ്കിലും അഭിപ്രായം പറയുന്നത്, എഴുതുന്നത്, കൂലിക്ക് വേണ്ടി മാത്രമാണോ?
by SJ
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരണം അനുകൂലിച്ചാൽ, അദാനിയുടെ കൂലി എഴുത്തുകാരൻ.
ഭരണപക്ഷത്തെ പറ്റി നല്ലത് പറഞ്ഞാൽ, പ്രതിപക്ഷത്തെ വിമർശിച്ചാൽ, AKG സെന്റെറിൽ നിന്നും ക്യാപ്സ്യൂൾ വിഴുങ്ങിയ കൂലി എഴുത്തുകാരൻ,
അല്ലെങ്കിൽ ഇന്നോവ പേടിച്ചു എഴുതുന്നത്. പ്രതിപക്ഷത്തെ പറ്റി നല്ലത് പറഞ്ഞാൽ, ഭരണപക്ഷത്തെ വിമർശിച്ചാൽ, പ്രതിപക്ഷത്തിന്റെ കൂലി തൂലികക്കാരൻ,
കോൺഗ്രസ്സിനെ വെളുപ്പിക്കാൻ ഇറങ്ങിയവൻ. ഭരണപക്ഷത്തേയും, പ്രതിപക്ഷത്തെയും തെറ്റ് ഒരുമിച്ചു ചൂണ്ടിക്കാണിച്ചാൽ സംഘി കൂലി എഴുത്തുകാരൻ.
പ്രബുദ്ധ കേരളമാണ് പോലും.
വർഷങ്ങളായിട്ട് ഞാൻ എന്റെ അഭിപ്രായം തുറന്ന് പറയാറുണ്ട്, ഇതുവരെ അഞ്ചു പൈസ കിട്ടിയിട്ടില്ല, ഇനി അത് കിട്ടിയിട്ടു വേണം എന്റെ വീട്ടിൽ അടുപ്പ് പുകയാൻ.

Tony Thomas
Related Posts
വിരുദ്ധ ചേരിയില്‍ ഉള്ളവരെ പോലും മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള നായനാരുടെ സിദ്ധി രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും കൈമുതലായുള്ളതല്ല
- Congress
- Oommen Chandy
- അഭിപ്രായം
- ഉമ്മൻ ചാണ്ടി
- കേരളം
- കേരള രാഷ്ട്രീയം
- കേരളത്തിലെ കോൺഗ്രസ്
- കേരളരാഷ്ട്രീയത്തിൽ
- കോണ്‍ഗ്രസ് പാര്‍ട്ടി
- പുണ്യാളൻ
- പുതുപ്പള്ളിയിൽ
- പ്രതീക്ഷ
- പ്രതീക്ഷകളുടെ തീരം
- രാഷ്ട്രീയം
- രാഷ്ട്രീയ നേതാക്കൾ
- സാധാരണക്കാരുടെ മധ്യസ്ഥൻ