
” എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും ” ( “My Mother and Mothers in the Neighborhood”)
നമ്മുടെ നാട്ടിൽ അധിക സത്രീകളും സ്ഥിര ജോലിക്കാരല്ലല്ലോ?
”എന്റെ ഭാര്യ ജോലിക്കൊന്നും പോകുന്നില്ല. വീട്ടിൽ ഇരിക്കുകയാണ് .” ഇതാണല്ലോ ഭർത്താക്കൻമാർ ഭാര്യമാരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുമ്പോൾ പറയാറുള്ളത്.
തന്റെ അച്ഛൻ ഇങ്ങനെ പറയുന്നത് ഒരു മകൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു.
പക്ഷേ അവന്റെ കാഴ്ച്ചയിൽ അവന്റെ അമ്മക്ക് ജോലിയൊഴിഞ്ഞ നേരമില്ലായിരുന്നു! അമ്മയെടുക്കുന്ന ജോലികൾ ശ്രദ്ധിച്ച അവൻ സ്വന്തം അമ്മയുടെ ജോലികളെക്കുറിച്ച് ഒരു ചിത്രം വരച്ചു. അതിനൊരു പേരുമിട്ടു.
” എന്റെ അമ്മയും അയൽപക്കത്തെ അമ്മമാരും ”
( “My Mother and Mothers in the Neighborhood”)
അവനത് തന്റെ ക്ലാസ് ടീച്ചർക്ക് കൊടുത്തു. സംഭവം നടന്നത് തൃശ്ശൂരിലാണ്! ചിത്രം കണ്ട് അത്ഭുതപ്പെട്ട ടീച്ചർ ആ ചിത്രം സർക്കാർ ഓഫീസിലേക്കയച്ചു.
ആ ചിത്രം കേരള സർക്കാർ The Gender Budget Document of the Government of Kerala for the year 2020-21 എന്നതിന്റെ Cover ചിത്രമായി തിരഞ്ഞെടുത്തു!
ചിത്രം വരച്ചത് Anujath Vinayal എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
ചിത്രത്തിന്റെ ആശയം വേതനമില്ലാതെ വീട്ടുജോലികൾ ചെയ്യുന്ന സ്ത്രീകളുടെ ജീവിതമാണ്.
ഇതാണ് ആ ചിത്രം…!