
പ്രതിസന്ധി ഘട്ടങ്ങളിൽ സ്ഥാപനങ്ങളുടെ വളർച്ചയ്ക്കാവശ്യം നേതൃസ്ഥാനത്ത് ഒരു ബോസ്സിനെയല്ല, ലീഡറെയാണ്!
ബോസ്സ് ലക്ഷ്യത്തിലെത്താൻ പിന്നിൽ നിന്ന് ടീമിന് സമ്മർദ്ദം കൊടുക്കുമ്പോൾ, ലീഡർ തന്റെ കഴിവുപയോഗിച്ച് മുന്നിൽ നിന്ന് വഴി കാട്ടിയാവുന്നു
.ബോസ്സ് ടീമിന്റെ പിഴവുകൾക്കും, പരാജയങ്ങൾക്കും ടീമിനെ പഴിചാരുമ്പോൾ, ലീഡർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു
.ടീമിന്റെ വിജയം തന്റെ വിജയമാണെന്ന് വരുത്തി തീർക്കാൻ ബോസ്സ് ശ്രമിക്കുമ്പോൾ, ടീമിന്റെ എല്ലാ വിജയങ്ങളുടെയും ക്രെഡിറ്റ് ടീമിന് കൊടുക്കുന്നു.
പ്രതിസന്ധികളിൽ ബോസ്സ് സ്വയം തീരുമാനങ്ങളെടുക്കുമ്പോൾ, ലീഡർ എല്ലാവരുമായും ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുന്നു
.ബോസ്സ് “പറഞ്ഞത് ചെയ്താൽ മതി” എന്ന് പറയുമ്പോൾ, ലീഡർ കൂടെയുള്ളവർക്ക് പറയാനുള്ളത് കൂടി കേട്ട് തീരുമാനങ്ങളെടുക്കുന്നു
.ബോസ്സ് ടീമിന്റെ ചെറിയ തെറ്റുകളെ പോലും പെരുപ്പിച്ചു വഷളാക്കുമ്പോൾ, ലീഡർ കൂടെയുള്ളവരുടെ ചെറിയ വിജയങ്ങൾ പോലും ആഘോഷമാക്കുന്നു.
ബോസ്സ് എന്തിനും ഏതിനും അധികാരം ഉപയോഗിക്കുമ്പോൾ, ലീഡർ താൻ ടീമിനെ നയിക്കാൻ നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണെന്ന ബോധ്യത്തോടെ, എളിമയോടെ ടീമിനെ നയിക്കുന്നു
.ബോസ്സ് ടീമംഗങ്ങളുമായി അകൽച്ച പാലിക്കുമ്പോൾ, ലീഡർ എല്ലാവരുമായി നല്ല ബന്ധം ഉണ്ടാക്കാൻ ശ്രമിക്കുന്നു.
ബോസ്സ് തന്റെ സ്ഥാനം ഉറപ്പിക്കാൻ താഴെയുള്ളവരെ അടിച്ചമർത്തുമ്പോൾ, ലീഡർ തനിക്ക് കീഴെ കഴിവുള്ളവരെ ലീഡറായി ഉയർത്തി കൊണ്ടുവരുന്നു.
നിങ്ങളൊരു ബോസ്സാണോ, ലീഡറാണോ? ഓർക്കുക ടീമിനും, സ്ഥാപനത്തിനും എന്നും വേണ്ടത് ഒരു നല്ല ലീഡറെയാണ്, ഗുഡ് ലക്ക്!

Samrambhakan