
എഴുത്തിന്റെയും വായനയുടെയും അനുഭവ സമ്പത്തിന്റെയും പിൻബലം എം. പി ജോസഫ് എന്ന കോൺഗ്രസ്സുകാരനിലൂടെ കേരള സമൂഹത്തിന് ലഭിച്ചിട്ടുണ്ട്.
രാജ്യം അഭിമുഖികരിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കഴിയു എന്ന് അഭിപ്രായം പ്രകടിപ്പിച്ച മുൻ ലേബർ കമ്മീഷണർ എം. പി ജോസഫിനെ വളഞ്ഞിട്ടാക്രമിക്കാൻ ശ്രമിക്കുന്നവർ വസ്തുതകളെ വേണ്ട രീതിയിൽ വിലയിരുത്താൻ കഴിയാത്തവരാണ്
കെ. എം മാണി സാറിനെ ഇല്ലായിമ ചെയ്യാൻ ശ്രമിച്ച Cpim ന്റെ പാദസേവകരായി ജോസ് പക്ഷം കേരള കോൺഗ്രസ്സ് പോകുന്നത് ആത്മഹത്യാപരമാണെന്ന് മുന്നറിയിപ്പ് നൽകിയഎം. പി ജോസഫ് കെ എം മാണി സാറിന്റെ മകളുടെ ഭർത്താവാണെന്നത് ശ്രദ്ധേയമാണ്.
സർവീസിൽ നിന്ന് വിരമിച്ചത് മുതൽ കോൺഗ്രസിന് വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള സ്റ്റഡി ക്ലാസുകളും, പ്രഭാഷണങ്ങളും നിരവധി തിരഞ്ഞെടുപ്പുകളിൽ രാപകലില്ലാതെ നടത്തിയിട്ടുള്ള പ്രവർത്തനവും കോൺഗ്രസ്സ് നേതൃത്വത്തിന് വ്യക്തമായി അറിയാം.
അരൂർ ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഷാനി മോളുടെ വിജയത്തിന് വലിയ സഹായകരമായിരുന്നുയെന്ന് അനുഭവ സാക്ഷ്യം പറയാൻ കഴിയും.
എഴുത്തിന്റെയും വായനയുടെയും അനുഭവ സമ്പത്തിന്റെയും പിൻബലം എം. പി ജോസഫ് എന്ന കോൺഗ്രസ്സുകാരനിലൂടെ കേരള സമൂഹത്തിന് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ നെറികേട് കാണിച്ച ജോസ് പക്ഷത്തിന്റെ നിലപാടിനെതീരെ കോൺഗ്രസ്സ് പാർട്ടി ആവശ്യപ്പെട്ടാൽ പാലായിൽ മത്സരിക്കാമെന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞ എം. പി ജോസഫിനെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപിക്കാൻ ആഹ്വാനം നൽകുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം.
കേരള സമൂഹത്തിന് ഇനിയും ഒരുപാട് സംഭാവന ചെയ്യാൻ കഴിയുന്ന എം. പി ജോസഫിനെ ആക്ഷേപിച്ച് ഇല്ലാതാക്കാൻ നോക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരും തീർച്ച.

PT Thomas