പാരീസിൽ നടന്ന തല വെട്ട് സംഭവം ഇവിടുത്തെ ഒറ്റ മാനവികവാദികളും അറിഞ്ഞിട്ടേയില്ല. അറിഞ്ഞാലും മിണ്ടില്ല. അതങ്ങനെയാണ്. എന്നും അങ്ങനെയാണ് താനും!

Share News

അത്ഭുതം തോന്നാറുണ്ട് സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് മലയാളി ലിബറൽ-സെക്ക്യൂലർവാദികളുടെ പ്രതൃക്ഷമായ double standard അഥവാ ഇരട്ടത്താപ്പ് കാണുമ്പോൾ! പാരീസിൽ നടന്ന തല വെട്ട് സംഭവം ഇവിടുത്തെ ഒറ്റ മാനവികവാദികളും അറിഞ്ഞിട്ടേയില്ല. അറിഞ്ഞാലും മിണ്ടില്ല. അതങ്ങനെയാണ്. എന്നും അങ്ങനെയാണ് താനും!

ഗാസ കാണും; സേവ് ഗാസ പ്രൊഫൈൽ പിക് ആക്കും. കാരണം അവിടെ മറുവശത്ത് ജൂതരാണ്. ചില പ്രത്യേക പ്രത്യയശാസ്ത്രമനുസരിച്ച്‌ ജൂതർ വെറുക്കപ്പെടേണ്ടവരാണ്. അതിനാൽ തന്നെ ഇസ്രയേൽ വിരുദ്ധ കവിതകളും ലേഖനങ്ങളും മുറ തെറ്റാതെ എഴുതും.

പക്ഷേ ഫ്രാൻസ് കാണില്ല. അതുക്കൊണ്ടുതന്നെ പാരീസിൽ തലയറുത്തു കൊല്ലപ്പെട്ട സാമുവൽ പാറ്റിയെന്ന ചരിത്ര-ഭൂമിശാസ്ത്ര അദ്ധ്യാപകനെയോർത്ത് ഇവിടെ ആരും സഹതപിക്കുകയും ഇല്ല.

രാംമന്ദിറും ബാബറി മസ്ജിദും കാണും; ഹഗിയാ സോഫിയ കാണില്ല.

ഇന്നും വർഷങ്ങൾക്കു മുമ്പുള്ള ഗുജറാത്ത് കലാപത്തിന് ഇവിടെ രാഷ്ട്രീയസ്ക്കോപ്പുണ്ട്.

ദില്ലി കലാപത്തിനും മാർക്കറ്റുണ്ട്.

പക്ഷേ കൺമുന്നിലെ മാറാട് ഇതുവരെ ആരെയും പൊള്ളിച്ചിട്ടില്ല. അടുത്ത് നടന്ന ബാംഗ്ലൂർ കലാപവും.ഒരു വിഭാഗത്തിന്റെ ആരാധനാദൂർത്തിയായ പശുവിനെ എത്ര വേണമെങ്കിലും ഇവിടെ അപമാനിക്കാം; ട്രോളാം. ബീഫ് ഫെസ്റ്റ് നടത്താം. ശിവലിംഗത്തെ ആഭാസമായി ചിത്രീകരിക്കാം; വരയ്ക്കാം.ഒക്കെയും സ്വാതന്ത്ര്യം! ആവിഷ്കാരസ്വാതന്ത്ര്യം.

വിശുദ്ധ ഖുർ ആൻ പറയുന്നതും ഇതാണ്‌.’സകലലോകങ്ങൾക്കും അനുഗ്രഹം ആയിട്ടല്ലാതെ നബിയെ ഞാൻ അയച്ചിട്ടില്ല.’

എന്നിട്ടും ആ മതത്തിലെ ഒരു വിഭാഗം ചെയ്യുന്ന ഹിംസയെ കാണാത്ത, തീവ്രവാദത്തെ അപലപിക്കാത്ത ഇത്തരം ലിബറലുകളാണ് സനാതനധർമ്മത്തെ കുറിച്ച് ക്ലാസ്സെടുക്കാൻ മുതിരുന്നത്.

ഷുഡുവാനന്ദ സ്വാമികളോടും ഇളയിടം പോലുള്ള സകലമാന ഭൂലോക ഉഡായിപ്പ് ലിബറൽ-സെക്ക്യൂലറിസ്റ്റുകളോടും ഒന്നേ പറയാനുള്ളു-

You dumbos,keep your double standard justifications to your ass!

Anju Parvathy Prabheesh

Share News