പ്രശസ്തമായ 100 പുൽകൂടുകളുടെ പ്രദർശനം കോവിഡ് പ്രോട്ടോകോൾ കാരണം ഈ വർഷം സാൻ പിയത്രോ ചത്വരത്തിൽ വച്ച് നടത്തും.

Share News

ക്രിസ്തുമസിന് അനുബന്ധിച്ച് വത്തിക്കാനിൽ നടത്താറുള്ള പ്രശസ്തമായ 100 പുൽകൂടുകളുടെ പ്രദർശനം കോവിഡ് പ്രോട്ടോകോൾ കാരണം ഈ വർഷം സാൻ പിയത്രോ ചത്വരത്തിൽ വച്ച് നടത്തും.

ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും, പല സാംസ്കാരിക വിഭാഗങ്ങളിൽ നിന്നും വത്തിക്കാന് ഓരോ വർഷവും സമ്മാനിക്കുന്ന 100 പുൽകൂടുകൾ ഇത്തവണ വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൻ്റെ ചുറ്റിലും ഉള്ള തൂണുകളുടെ ഇടയിൽവച്ച് പ്രദർശനം നടത്താനാണ് ഈ വർഷം തിരുമാനം എടുത്തിരിക്കുന്നത്.

മരം, പേപ്പർ, തുണി, കളിമണ്ണ്, ധാന്യ മണികൾ, മണൽ എന്നിവ ഉപയോഗിച്ച് വെത്യസ്തമായ രീതിയിൽ പുൽക്കൂടുകൾ ഇറ്റലിയുടെ പല ഭാഗത്ത് നിന്നും, ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നും പ്രദർശനത്തിന് കൊണ്ടുവരാറുണ്ട്… തുടർച്ചയായി ഇത് 45 വർഷമാണ് ഈ പ്രദർശനം നടക്കുന്നത്. വത്തിക്കാനിലെ നവസുവിശേഷ വൽകരണത്തിന് വേണ്ടിയുള്ള കോൺഗ്രിഗേഷൻ ആണ് ഇത് സംഘടിപ്പിക്കുന്നത്.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം.

Share News