
സിബിഎസ്‌ഇ പത്താം ക്ലാസ്: പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി:സിബിഎസ്‌ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചു. https://cbse.nic.in, https://cbseacademic.nic.in എന്നീ വെബ്സൈറ്റുകളില്‍ സിലബസ് ലഭ്യമാണ്.
കോവിഡ് പശ്ചാത്തലത്തില്‍ സിലബസില്‍ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്‌ഇ നേരത്തെ അറിയിച്ചിരുന്നു. കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്.
10,12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാലാം തിയതി ആരംഭിച്ച് ജൂണ്‍ 10ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വിശദമായ ടൈം ടേബിള്‍ അടുത്ത മാസം രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചിരിക്കുന്നത്.