ടോൾ പ്ലാസകളിൽ ഇന്നു മുതൽ ഫാസ്ടാ​ഗ് നിർബന്ധം

Share News

കൊച്ചി: ദേശിയ പാതകളിലെ ടോൾ പ്ലാസകളിൽ ഇന്നു മുതൽ ഫാസ്ടാ​ഗ് നിർബന്ധമാക്കി. ഇനിമുതൽ ഫാസ്ടാ​ഗ് ഇല്ലാത്ത വാഹനങ്ങൾ ഇരട്ടിത്തുക ടോൾ നൽകേണ്ടതായി വരും. മൂന്ന് മാസമായി നീട്ടി നൽകിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി നീട്ടി നൽകില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ജനുവരി ഒന്നിനാണ് ഫാസ്ടാ​ഗ് നടപ്പാക്കുന്നത്. തുടർന്ന് ഇളവുകൾ നൽകി. 2021 ജനുവരി ഒന്നു മുതൽ ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15-ലേക്ക് നീട്ടുകയായിരുന്നു. വാഹനങ്ങളിൽ ഫാസ്ടാഗ് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിലും പ്രവർത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും പിഴ നൽകേണ്ടി വരും. ഇരട്ടി നിരക്കിന് തുല്യമായ പിഴയായിരിക്കും ചുമത്തുകയെന്നും കേന്ദ്ര സർക്കാർ അറിയിച്ചു

Share News