
മാര്‍ പ്രിന്‍സ് ആന്റണി ശങ്കരയ്യയുടെ ഭവനത്തിൽ തിരക്കിട്ട ജോലിയിലാണ് ?

മിട്ടപ്പള്ളി ;ലോക്‌ഡോൺ കാലഘട്ടം പലവിധത്തിലാണ് വൈദികരും മെത്രാന്മാരും ചിലവഴിക്കുന്നത് .വൈദികരുടെ കൂടെ മെത്രാൻമാർ പാട്ടുപാടിയ വിഡിയോ നിരവധി പുറത്തുവന്നു .പൊതിച്ചോറും ആഹാര സാധനങ്ങളും എത്തിച്ചവരും ഉണ്ട് .ബിഷപ്പു ഹൗസിനുചുറ്റുമുള്ള സ്ഥലത്തു കൃഷി ചെയ്യുവാൻ ആരംഭിച്ചവരും ഉണ്ട് ,എന്നാൽ ഒരു ഗ്രാമത്തിലെ സാധുമനുഷ്യൻെറ ഭവനം നിർമ്മിക്കുന്ന തിരക്കിലാണ് ബിഷപ്പ് പ്രിൻസ് .ചെറുപ്പക്കാരനായ ഇദ്ദേഹം നന്മകൾ നിറഞ്ഞ ജീവിതശൈലിയിൽ ജീവിക്കുന്ന വ്യക്തിയാണ് .അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനമാണ് അഞ്ച് ദിവസം മുമ്പ് ഇലക്ട്രിക് ഷോർട്ട് സെർക്യൂട്ട് ഉണ്ടായതിനെത്തുടർന്ന് കത്തി നശിച്ചത്. ഭവനം പൂർണ്ണമായി കത്തി നശിച്ചതോടെ ബിഷപ്പും വൈദികരും, മംചേരിയി ഇടവകയിലെ യുവജനങ്ങളും ചേർന്ന്കഴിഞ്ഞ ദിവസം പുതിയ ഭവന നിർമ്മാണത്തിന് തുടക്കം കുറിക്കുകയായിരിന്നു.കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ മെത്രാന്‍ ഭവന നിര്‍മ്മാണത്തിന് വൈദികരെ കൂട്ടി നേരിട്ടു ഇറങ്ങുകയായിരിന്നു. പൊരിവെയിലിനെ വകവെക്കാതെ ഉറച്ച മണ്ണില്‍ പണിയെടുക്കുന്ന ബിഷപ്പിന്റെയും വൈദികരുടെയും ദൃശ്യങ്ങള്‍ ഇതിനോടകം മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്.പിതാവിനോടൊപ്പം രൂപതയിലെ വൈദീകരായ ഫാ.ഷിറ്റോ, ഫാ.യോഹാൻ, ഫാ.ജീജോ, ബ്രദർ ലിനോ തുടണ്ടിയവരും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നുണ്ട്.മഞ്ചിരിയാല്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ബിഷപ്‌സ് ഹൗസിന് സമീപത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്കായി ഇവിടെ അനുദിന ഭക്ഷണ വിതരണം നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ബിഷപ്പ് ആന്റണി പാണേങ്ങാടന്‍ ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതും ഇവരുടെ ഒപ്പമാണെന്നത് ശ്രദ്ധേയമാണ്. തെലുങ്കാനയിലെ നിര്‍ധനരേയും അവഗണിക്കപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുന്ന അദിലാബാദ് രൂപത കാരുണ്യത്തിന്റെ സുവിശേഷത്തിലൂടെ അനേകർക്ക് അനുഗ്രഹമായി മാറുന്നു .കഴിഞ്ഞ സീറോ മലബാർ സഭയുടെ സിനഡിന് മുമ്പ്കേരളത്തിലെ മെത്രാന്മാർക്ക് ധ്യാനം നയിച്ചത് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ ആയിരുന്നു .