ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് 20,000 കടന്നു; പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ ലീഡ് 8,000 കടന്നു; പൂഞ്ഞാറിൽ പി.സി.ജോർജ് 8000 വോട്ടിന് പിന്നിൽ

Share News

ഉടുമ്പന്‍ചോലയില്‍ എംഎം മണിയുടെ ലീഡ് 20,000 കടന്നു. വി.ഡി.സതീശൻ 862 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

വി.ഡി.സതീശൻ 862 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. വര്‍ക്കല മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി അഡ്വ. വി. ജോയി 1337 വോട്ടിനു മുന്നില്‍. പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന്റെ ലീഡ് 8,000 കടന്നു.

പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥി പി.സി.ജോർജ് 8000 വോട്ടിന് പിന്നിൽ . ബേപ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി പി.എ. മുഹമ്മദ് റിയാസിന്റെ ലീഡ് 9515 വോട്ട് .

എറണാകുളം ജില്ലയിൽ 12 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ, എം. സ്വരാജിനെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർഥി കെ. ബാബു 523 വോട്ടുകൾക്കു മുന്നിൽ

എറണാകുളം ജില്ലയിൽ 12 മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നിൽ. കൊച്ചി, കോതമംഗലം മണ്ഡലങ്ങളിലാണ് എൽഡിഎഫ് ലീഡ് . പൊന്നാനിയിൽ 22 ബൂത്ത് എണ്ണി തീർന്നപ്പോൾ എൽ ഡി എഫിലെ പി.നന്ദകുമാർ 1784 വോട്ടിന് മുന്നിൽ .ബാലുശ്ശേരിയിൽ കെ.എം. സച്ചിൻ ദേവിന് 1500 വോട്ടിന്റെ ലീഡ് . ഒറ്റപ്പാലത്ത് ആദ്യ റൗണ്ടിൽ 33 നോട്ട (8701)

  .

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ആദ്യ റൗണ്ട് ഔദ്യോഗിക ഫലം പുറത്തു വരുമ്പോൾ സിപിഎമ്മിന്റെ എം. സ്വരാജിനെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർഥി കെ. ബാബു 523 വോട്ടുകൾക്കു മുന്നിൽ.

കെ. ബാബു 4597 വോട്ടുകൾ നേടിയപ്പോൾ സ്വരാജിന് 4067 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ. രാധാകൃഷ്ണന് 1387 വോട്ടുകൾ ലഭിച്ചു. കൊച്ചി മണ്ഡലത്തിൽ എൽഡിഎഫിന്റെ കെ.ജെ. മാക്സി കോൺഗ്രസ് സ്ഥാനാർഥി ടോണി ചമ്മണിക്കെതിരെ 1422 വോട്ടുകൾക്ക് മുന്നിലാണ്.

പാറശാലയിൽ സി.കെ.ഹരീന്ദ്രന് (സിപിഎം)  വോട്ടിന്റെ 4590 ലീഡ് .

Share News