
വീണാ ജോർജ് ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രിയായി വിജയിക്കും .
കൊച്ചി. രണ്ടാം പിണറായി വിജയൻ സർക്കാരിൽ പ്രശസ്തയായ കെ കെ ഷൈലജടീച്ചറിന് പകരമായി വീണാ ജോർജ് ചുമതലയേൽക്കുമ്പോൾ ആരോഗ്യമേഖലയിൽ ശക്തമായ ഭരണ തുടർച്ചക്ക് സാധ്യതയുണ്ട്.

വീണാ ജോർജിന്റെ മാധ്യമ പശ്ചാത്തലം ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനും ഏറെ പ്രയോജനപ്പെടും. കേരളത്തിലെ പ്രമുഖ ടീവി ചാനലുകളിൽ അവതാരികയും ന്യൂസ് പ്രൊഡ്യൂസറായും മികവ് തെളിയിച്ച വനിതയാണ് വീണ ജോർജ് . അദ്ധ്യാപനം, മാധ്യമ പ്രവർത്തനം എന്നിവഴികളിലൂടെ നിയമസഭയിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ പഠിച്ചു, വളരെ മനോഹരമായി അവതരിപ്പിച്ചു വിജയിക്കാൻ വീണയ്ക്ക് സാധിച്ചു.

ആരെയും ആകർഷിക്കുന്ന വ്യക്തിത്വം വീണയ്ക്ക് സ്വന്തം. അത് വാക്കിലും വസ്ത്രധാരണത്തിലും സമീപനത്തിലും വ്യക്തമാണ്. അദ്ധ്യാപികയുടെയും അമ്മയുടെയും ഭാവം വീണയിൽ ദൃശ്യമാണ്.
ഏത് വകുപ്പും ഭരിക്കുന്നത് മന്ത്രിയുടെ നേതൃത്വത്തിൽ ആണെങ്കിലും സർക്കാർ ഉദ്യോഗസ്ഥരാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഏകോപനമാണ് മന്ത്രിയുടെ ചുമതല. അത് നന്നായി നിർവഹിക്കുവാൻ വീണാ ജോർജിന് കഴിയും . പി ണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുള്ളപ്പോൾ ഭരണപരമായ കാര്യങ്ങൾ എളുപ്പവുമാണ് .സുതാര്യമായ പ്രവർത്തനങ്ങൾക്ക് അദ്ദേഹം പ്രോത്സാഹനം നൽകും .

കഴിഞ്ഞ സർക്കാരിന്റെ മാധ്യമ നയം നടപ്പാക്കുന്നതിൽ ഇപ്പോൾ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജോൺ ബ്രിട്ടാസിനൊപ്പം വീണയും സജിവമായുണ്ടായിരുന്നു.
സഭാ ടീവിയുടെ പ്രവർത്തനം, മുഖ്യമന്ത്രിയുടെ ജനങ്ങളുമായുള്ള ആശയവിനിമയ ടീവി പ്രോഗ്രാം ( നാം മുന്നോട്ട് )എന്നിവയിലെല്ലാം വീണയുടെ ആത്മാർത്ഥമായ ശ്രദ്ധയുണ്ടായിരുന്നു.

ഏൽപ്പിച്ചതും ,ഏറ്റെടുത്തതുമായ ,എല്ലാ കാര്യങ്ങളിലും മികച്ച വിജയംകൈവരിക്കാൻ വീണയ്ക്കു സാധിച്ചതും മന്ത്രിസഭയിലേയ്ക്കും ,തുടർന്ന് ആരോഗ്യവകുപ്പിന്റെ ചുമതലയിലേയ്ക്കും പരിഗണിക്കപ്പെടുവാൻ സഹായിച്ചു .
ആരോഗ്യവകുപ്പ് മന്ത്രിയായി കെ കെ രാമചന്ദ്രൻ മാസ്റ്റർ . വി എം സുധിരൻ, പി കെ ശ്രീമതി , വി എസ് ശിവകുമാർ ,..എന്നിവരുടെ തുടർച്ചയായി കെ കെ ശൈലജ ടീച്ചർ വന്നപ്പോഴും വിവാദങ്ങളില്ലാതെ ഭരണം നയിക്കുവാൻ കഴിഞ്ഞു.

ആരോഗ്യവകുപ്പ് അഴിമതിയില്ലാതെ ഭരിക്കുവാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും മുൻ വിധിയും ഭയവുമില്ലാതെ ഏറ്റെടുക്കുവാൻ കഴിയും.
നല്ലൊരു സാമൂഹ്യപ്രവർത്തകയും ജനപ്രധിനിധിയുമാകുവാൻ ആഗ്രഹിച് ഒരുക്കങ്ങളോടെ പ്രവർത്തിക്കുന്ന വീണയ്‌ക്കു വിജയമുറപ്പ് .

വീണാ ജോർജിന്റ്റെ സംഘാടക മികവ് അറിയുന്നവർ, ഈ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് വീണയ്ക്ക് ആരോഗ്യ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുവാൻ സാധിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു.
വിവിധ മത സാമൂദായിക നേതൃത്വവുമായി മികച്ച ബന്ധങ്ങൾ ഉള്ളതും വീണയുടെ ഇത്തവണത്തെ വോട്ടുവർദ്ധനവിനു കാരണമായിരുന്നു . സ്വകാര്യ മേഖലയിലെ ആശുപത്രികളുടെയും ,എല്ലാ വിഭാഗം ആരോഗ്യപ്രവർത്തകരുടെയും സഹകരണം പ്രയോജനപ്പെടുത്തുവാൻ പുതിയമന്ത്രി ശ്രമിക്കുമെന്ന് പ്രത്യാശിക്കാം
കേരളത്തിൽ മാധ്യമങ്ങളുടെ സ്വാധിനം ശക്തമാണെന്ന് അറിയാവുന്ന പാർട്ടിയുടെയും, മുന്നണിയുടെയും , ഭരണത്തിന്റെയും അമരക്കാരനായ സഖാവ് മുഖ്യമന്ത്രി പിണറായി വിജയന് ഒന്നറിയാം.?!
മാധ്യമ പ്രവർത്തകയായ മന്ത്രി വീണയെ മാധ്യമങ്ങൾ പിന്തുണയ്ക്കും, മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ഉദ്യോഗസ്ഥരുടെയും പിന്തുണ പരമാവധി പ്രയോജനപ്പെടുത്തുവൻ പുതിയ മന്ത്രിക്ക് സാധിക്കുമെന്നും.

നയപരമായ കഴിവ് ഇന്നും വീണ ജോർജ് തെളിയിച്ചു. തിരുവനന്തപുരത്തുനിന്നും ആരോഗ്യമന്ത്രിയായി നിയമന വിവരം അറിഞ്ഞെത്തിയ മാധ്യമ സുഹൃത്തുക്കളെ പിണക്കാതെ പറഞ്ഞയച്ചു. തനിക്ക് യാതൊരു വിവരവും ഇല്ലെന്ന് പറഞ്ഞ അദ്ദേഹം പ്രതികരണം പിന്നീടാകാമെന്ന് പറഞ്ഞോഴിഞ്ഞു. എല്ലാമറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിൽ, അതൊക്കെ പാർട്ടിയും മുന്നണിയും മുഖ്യമന്ത്രിയും തീരുമാനിച്ചറിയിക്കട്ടെ എന്ന് വിനയത്തോടെ അറിയിച്ചു .
വിവേകത്തോടെ വേണ്ടസമയത്ത് കാര്യങ്ങൾ പറയുവാനും പ്രവർത്തിക്കുവാനും ഈശ്വരവിശ്വാസിയായ വീണയ്‌ക്കു സാധിക്കുന്നു .
സത്യപ്രതിജ്ഞയ്ക്കു മുമ്പ് വീണ ജോർജ്, മുൻ മന്ത്രി കെ കെ ശൈലജടീച്ചറിനെ കണ്ട് അനുഗ്രഹം സ്വീകരിക്കുന്നതും, വീണയെ പ്രശംസിച്ചുകൊണ്ട് മുൻ മന്ത്രി ശൈലജ ടീച്ചർ സംസാരിക്കുന്നതും മാധ്യമങ്ങളിലൂടെ വൈകാതെ നമുക്ക് കാണുവാൻ കഴിയും.
പൊതുസമൂഹവും മാധ്യമങ്ങളും മഹാമാരിയുടെ ഇക്കാലത്തു സർക്കാരിൻെറ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ ആദ്യം ആശ്രയിക്കുന്നത് ആരോഗ്യവകുപ്പായിരിക്കും .
പ്രശംസനീയമായി പ്രവർത്തിച്ച ഇടതുമുന്നണിയുടെ നേതാവുകൂടിയായ ശൈലജ ടീച്ചറിൻെറ നിർദ്ദേശങ്ങളും സഹകരണവും വീണാ ജോർജ് പ്രയോജനപ്പെടുത്തുമെന്ന് മാധ്യമലോകം വിലയിരുത്തുന്നു .

ഭരണതുടർച്ചയിൽ വീണാ ജോർജ് കോവിഡ് പ്രതിരോധ പ്രവർത്തനത്തിലൂടെ സർക്കാരിന്റ്റെ മികവ് തെളിയിക്കുമെന്ന് വിശ്വസിക്കുന്നു . ആശംസകൾ
സാബു ജോസ് ,

