ഈ വർഷത്തെ ഡോക്ടർമാരുടെ ദിനം വളരെയേറെ വ്യത്യസ്തമായിരുന്നു. നിരവധി ആളുകളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരുപാട് സന്തോഷം പകരുന്നവയായിരുന്നു.
ഞങ്ങൾക്ക് ഇത് വെറും നന്ദിയുടെ വാക്കുകൾ മാത്രമല്ല; ഞങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വിലയേറിയ ഒരു സമ്മാനം അല്ലെങ്കിൽ അംഗീകാരം കൂടിയാണ്”
ഈ വർഷത്തെ ഡോക്ടർമാരുടെ ദിനം വളരെയേറെ വ്യത്യസ്തമായിരുന്നു. നിരവധി ആളുകളുടെ സ്നേഹവും പിന്തുണയും എനിക്ക് ഒരുപാട് സന്തോഷം പകരുന്നവയായിരുന്നു. ഒരു ഡോക്ടറെന്ന നിലയിൽ, ഇരുപത്തിയൊന്ന് വർഷത്തെ സേവനത്തിനിടയിൽ, ഏറ്റവും കൂടുതൽ സ്നേഹവും നന്ദിയും വാത്സല്യവും പ്രതിഫലിക്കുന്ന കോളുകളും സന്ദേശങ്ങളും ലഭിച്ച ഒരു വർഷമായിരുന്നു ഇത്. എന്റെ ഡോക്ടർ സഹപ്രവർത്തകരിൽ പലർക്കും സമാനമായ അനുഭവങ്ങൾ ലഭിച്ചതായി എനിക്കറിയാം.
“ഞങ്ങൾക്ക് ഇത് വെറും നന്ദിയുടെ വാക്കുകൾ മാത്രമല്ല; ഞങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വിലയേറിയ ഒരു സമ്മാനം അല്ലെങ്കിൽ അംഗീകാരം കൂടിയാണ്”കുറേയധികം നാളുകളായി എങ്ങും നിറഞ്ഞുനിന്നിരുന്ന വാർത്തയായിരുന്നു ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ. എന്നാൽ ഈ ഡോക്ടർസ് ഡേയിൽ നിരവധി പേഷ്യന്റസ് ആണ് ആശംസകൾ അറിയിക്കാൻ എന്നെ വിളിച്ചിരുന്നത്. ഏകദേശം 12 വർഷങ്ങൾക്ക് മുമ്പ് വരെ ഞാൻ ചികിത്സിച്ച പല പേഷ്യന്റസും എന്നെ ഓർമ്മിക്കുകയും ഫോണിലൂടെയും വാട്സാപ്പിലൂടെയും ഒക്കെ പ്രാർത്ഥനാ ആശീർവാദങ്ങളും അതോടൊപ്പം തന്നെ ഡോക്ടർസ് ഡേയുടെ ആശംസകളും അറിയിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത വിധം സന്തോഷമാണ് തോന്നിയത്. ഇതിനും പുറമെ എന്റെ സുഹൃത്തുക്കൾ, പഴയ സഹപാഠികൾ, ധാരാളം അഭ്യുദയകാംക്ഷികൾ, നഴ്സിംഗ് സഹപ്രവർത്തകർ, മാനേജുമെന്റ് സ്റ്റാഫ്, മെഡിക്കൽ ഫാർമ മേഖലയിൽ നിന്നുമുള്ള സുഹൃത്തുക്കളുടെയും സ്നേഹം നിറഞ്ഞ ആശംസകൾ വന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. ഇത്രയും പ്രതികൂല സാഹചര്യത്തിൽ പോലും ഇത്തരം സ്നേഹവും കരുതലും നിറഞ്ഞ മെസ്സേജുകൾ എന്നും ഞങ്ങൾ ഡോക്ടർമാർക്ക് പ്രധാനം ചെയ്യുന്ന ഊർജ്ജം പറഞ്ഞറിയിക്കാനാവാത്തതാണ്.
ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങളിൽ നിന്ന് വളരെയധികം സ്നേഹവും പിന്തുണയുമുണ്ടെന്ന് ഇത് വ്യക്തമായി തെളിയിക്കുന്നു.നിങ്ങളുടെ സ്നേഹവും നന്ദിയുമാണ് എന്നും തളരാതെ മുന്നോട്ടു നീങ്ങുവാൻ ഞങ്ങളെ സഹായിക്കുന്നത്.
കടുത്ത നിരാശയും വൈകാരിക പ്രകോപനവും ശാരീരികവും മാനസികവുമായ ആക്രമണത്തിലേക്കു നയിച്ച കുറച്ച് സംഭവങ്ങൾ ഈ അടുത്തയിടെ നടന്നിട്ടുണ്ട്. എന്നാലും വലിയ ഭൂരിപക്ഷത്തിൽ നിന്നുള്ള പിന്തുണ ശരിക്കും പ്രചോദനാത്മകമായ അനുഭവമായിരുന്നു. ഈ ദുഷ്കരമായ സമയത്ത് പൊതുജനങ്ങൾ ഞങ്ങളുടെ സേവനത്തെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു.
ഡോക്ടർമാർ ഏറ്റവും സാമൂഹിക പ്രതിബദ്ധതയുള്ള പ്രൊഫഷണലുകളായിരിക്കണം .. രോഗികളെ സുഖപ്പെടുത്തുന്നതും വേദനയനുഭവിക്കുന്നവരുടെ വേദന ശമിപ്പിക്കുന്നതും നമ്മുടെ ദൗത്യമായിരിക്കണം. ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങൾ മൂലം മനോവീര്യം തളർന്നുപോകാതിരിക്കുവാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു. ഡോക്ടർമാരായ ഞങ്ങൾക്ക് ധാരാളം ജനപിന്തുണ ആവശ്യമാണ്. എല്ലാ കഴിവുകളും ശരിയായി വിനിയോഗിച്ചാൽ ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലൊന്നായി മാറാൻ കേരളത്തിന് കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
Dr Arun Oommen
Neuro surgeon