സംസ്ഥാനത്ത് ഭാഗിക ലോഡ്‌ ഷെഡിങ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. മൂലമറ്റത്തെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്.

ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. 9 മണി വരെ പലയിടത്തും വൈദ്യുതി തടസ്സപ്പെടും. 15 മിനിറ്റ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതായി കെഎസ്‌ഇബി അറിയിച്ചു.സാങ്കേതിക തടസം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്.

ആറ് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചതായി കെഎസ്‌ഇബി അറിയിച്ചു.വൈദ്യുതിയുടെ കുറവ് നികത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതിയെത്തിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ആശുപത്രികളില്‍ അടക്കം വൈദ്യുതി മുടങ്ങില്ലെന്ന് ഉറപ്പാക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു.

Share News