പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍.-മുൻ മുഖ്യ മന്ത്രി ഉമ്മൻചാണ്ടി

Share News

പ്രവര്‍ത്തിച്ച മേഖലകളില്‍ എല്ലാം പ്രാഗദ്ഭ്യം തെളിയിച്ചിട്ടുള്ള നേതാവാണ് ശ്രീ.എം.പി വീരേന്ദ്രകുമാര്‍.

പൊതുപ്രവര്‍ത്തകന്‍, ജനപ്രതിനിധി, ഭരണാധികാരി, പത്രാധിപര്‍,എഴുത്തുകാരന്‍ തുടങ്ങിയ എല്ലാ രംഗത്തും ശോഭിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വേണ്ടി ജീവിതകാലം മുഴുവനും പോരാടിയ അദ്ദേഹത്തിന്റെ സംഭാവനകള്‍ കേരളം എന്നും സ്മരിക്കും.

മാനുഷികമൂല്യങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം നല്‍കിയ പ്രാധാന്യം ഏറെ അകര്‍ഷിച്ചിട്ടുണ്ട്. ആധുനിക ചികില്‍സാ വയനാട്ടിലും ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്ന ആശയം നടപ്പിലാക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് പ്രചോദനം നല്‍കിയത് വിരേന്ദ്രകുമാറാണ്.

മെഡിക്കല്‍ കോളജിന് ആവശ്യമായ മുഴുവന്‍ സ്ഥലവും വിരേന്ദ്രകുമാറിന്റെ കുടുംബം സൗജന്യമായാണ് നല്‍കിയത്. നീണ്ടകാലത്തെ അടുത്ത സൗഹൃദ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ഏത് രാഷ്ട്രീയ പ്രതിസന്ധിയിലും ആത്മസംയമത്തോടെ പ്രവര്‍ത്തിച്ച വീരേന്ദ്രകുമാറിനെയാണ് എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. യോജിച്ച് പ്രവര്‍ത്തിച്ചപ്പോഴും വ്യത്യസ്ഥ ചേരികളില്‍ നിന്ന് പ്രവര്‍ത്തിച്ചപ്പോഴും എന്നോട് ആത്മാര്‍ഥമായ സൗഹ്യദം പുലര്‍ത്തിയ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികൾ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു