സാമൂഹ്യ സുരക്ഷ ഇല്ലാതാകുന്ന കേരളം കർശനമായ നിയമ നടപടികൾ വേണം

Share News

സ്വത്തും സ്വസ്ഥമായ വാർദ്ധക്യവുംപണിയെടുത്ത് പണമുണ്ടാക്കിയും പിശുക്കി ജീവിച്ചും സ്വത്തുക്കൾ സ്വരൂപിക്കുന്നവർ ശ്രദ്ധിക്കുക. മകനാനെണെങ്കിലും മകളാണെങ്കിലും സ്വത്ത് വിഷയമായാൽ അടി കിട്ടും.കുട്ടികളെ പഠിപ്പിക്കുക. കല്യാണത്തിന് മുൻപ് സ്വന്തമായി ജീവിക്കാനുള്ള ജോലി ചെയ്ത് ജീവിക്കാൻ പ്രേരിപ്പിക്കുക. കല്യാണം കഴിഞ്ഞാലുടൻ അവരോട് മാറിത്താമസിക്കാൻ നിർബന്ധിക്കുക. സ്വയം സമ്പാദിച്ചതൊക്കെ ഇഷ്ടം പോലെ ചിലവാക്കി ജീവിക്കുക. വല്ലപ്പോഴും മക്കളേയും കൊച്ചുമക്കളേയും ഒക്കെ കാണുക. ഇതൊക്കെ ചെയ്താൽ വയസ്സുകാലത്ത് അടി മേടിക്കാതെ ജീവിക്കാം.

മുരളി തുമ്മാരുകുടി

Share News