രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആർജവം കാണിക്കണം ഈ അവസരത്തിലെങ്കിലും ഇല്ലെങ്കിൽ ചെങ്കോലും കിരീടവും മാത്രമല്ല രാജ്യവും പ്രജകളെയും,ഈ പ്രസ്ഥാനം തന്നെ തൂത്തെറിയപ്പെടും..

Share News

എല്ലാ ബഹുമാനത്തോട് കൂടി പറയുന്നു, ഇന്ന് കോൺഗ്രസ് പ്രസിഡന്റ് ആയിട്ടുള്ള ശ്രീമതി സോണിയാ ഗാന്ധി തൽസ്ഥാനത്തു വന്നത് ഇറ്റലിയിലെ ഹൈസ്ക്കൂളിൽ K S U വിന്റേയും മഹിളാ കോൺഗ്രസിന്റെയും യൂണിറ്റ് പ്രസിഡന്റൊ പ്രവർത്തന പാരമ്പര്യമോ ആയിട്ട് ആണല്ലോന്ന് ചിന്തിക്കുമ്പോഴാണ് ഒരു ആശ്വാസം ..

ഇതേ പോലെ തന്നെയാണ് ഇന്ന് ശശി തരൂരിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് വരാതിരിക്കാൻ ശക്തിയുക്തമായി എതിർക്കുന്ന മാഹാരഥന്മാർ എന്ന് സ്വയം വിശേഷിക്കപ്പെടുന്നവരും എങ്ങനെയാണ് തങ്ങൾ ഇന്ന് ഈ പാർട്ടിയിലും നേതൃത്വത്തിലും മുൻപന്തിയിൽ എത്തിയത് എന്ന് സമയം കിട്ടുമ്പോൾ ഓർത്താൽ തങ്ങളുടെ വരും തലമുറക്കെങ്കിലും പ്രാക്ക് കിട്ടാതെ ജീവിക്കാം..

തങ്ങളേക്കാൾ വളരെ ജൂനിയർ ആയിട്ടുള്ള ശശി തരൂരിന് മുൻപിൽ ജീ എന്ന് വിളിച്ചു നിൽക്കാൻ ജാള്യത ഉള്ളതുകൊണ്ടും സ്വല്പം അസൂയയും കുശുമ്പും ഉള്ളത് കൊണ്ട് മാത്രമാണ് എതിർക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മാത്രമല്ല ചപ്പാത്തി കഴിക്കുന്നവർക്കും മനസ്സിലാവും..

ഓരോ ദിവസവും പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്നു കോൺഗ്രസ് എന്ന ഈ മഹത്തായ പ്രസ്ഥാനത്തിന് ഒരു ഉയർത്തെഴുന്നേൽപ്പിനു ഖാർഗെ എന്ന 80 വയസ്സ് പ്രായമുള്ള വീട്ടിൽ കൊച്ചുമക്കളെയും കളിപ്പിച്ചിരിക്കേണ്ട ആളെകൊണ്ട് സാധിക്കുമെന്ന് എന്ത് അർത്ഥത്തിലാണ് പറയുന്നത്.

.രാജാവ് നഗ്നനാണെന്ന് പറയാനുള്ള ആർജവം കാണിക്കണം ഈ അവസരത്തിലെങ്കിലും ഇല്ലെങ്കിൽ ചെങ്കോലും കിരീടവും മാത്രമല്ല രാജ്യവും പ്രജകളെയും,ഈ പ്രസ്ഥാനം തന്നെ തൂത്തെറിയപ്പെടും.

.NB :- പരമ്പര്യം ഉള്ളവരും മുതിർന്നവരും കൂടി കോൺഗ്രസ്സിനെ പടവലം പോലെ വളർത്തി ….ഇനിയും വേണോ???

SoNy Nelloor

Share News