തേക്കിൻകാട് ജോസഫിന് മേരി ബനീഞ്ഞ സാഹിത്യ അവാർഡ്
പാലാ: മേരി ബനീഞ്ഞ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ മേരി ബനീഞ്ഞ സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരൻ തേക്കിൻകാട് ജോസഫിന് നല്കും .
വാനമ്പാടി അവാർഡ് ഫാ. ജസ്റ്റിൻ ഒ.സി.ഡിക്കു നല്കും.ഡിസംബർ രണ്ടിന് പാലാ സി.എം.സി. പ്രൊവിൻഷ്യൽ ഹൗസിൽ ചേരുന്ന ബനീഞ്ഞ അനുസ്മരണ സമ്മേളനത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് സമ്മാനിക്കും. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്ദീപിക പത്രാധിപസമിതി അംഗമായിരുന്ന തേക്കിൻകാട് ജോസഫ് ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേണലിസം സ്കൂൾ ഡയറക്ടറാണ്.
20 ലധികം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സൂപ്പർ ബോയ് രാമു പരമ്പര സംസ്ഥാന ബാലസാഹിത്യ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തേ കെ.സി.ബി.സി യുടെ നോവൽ അവാർഡിനും തേക്കിൻകാട് അർഹനായിട്ടുണ്ട്