
പദ്മശ്രീ പുരസ്ക്കാരം നേടിയ വയനാട് മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരായ ചെറുവയൽ രമേട്ടന് കിഫയുടെ അഭിനന്ദനങ്ങൾ 🌿🌿🌿
കേരളത്തിലെ കർഷക ജനതക്ക് അഭിമാനമായി, പരമ്പരാഗതവും, അത്യപൂർവം ആയ അന്യം നിന്നു പോയ നെൽവിത്തുകളുടെ സംരക്ഷകനും, ഇത്തവണ പദ്മശ്രീ പുരസ്ക്കാരം നേടിയ വയനാട് മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരായ ചെറുവയൽ രമേട്ടന് കിഫയുടെ അഭിനന്ദനങ്ങൾ

ജില്ലയിലെ അവശേഷിക്കുന്ന പുരാതന ആദിവാസി കുടുംബമായ കമ്മനയിലെ ചെറുവയല്‍ രാമന്‍റെ കുറിച്യ തറവാട്ടിലെ അംഗമായ രാമേട്ടൻ, തനിക്ക് പല തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍ വിത്തുകൾ പാരമ്പര്യമായി കൈവശമുള്ള വയലില്‍ കൃഷിയിറക്കി ശേഖരിച്ച് സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

കൃഷിക്കാർക്ക് എന്ന പേരിൽ വിവിധ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു കോടികള്‍ ധൂര്‍ത്തടിച്ചും, ചെലവഴിച്ചും നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന നാട്ടിൽ ഒരു രൂപ പോലും സര്‍ക്കാരിന്‍റെ സാഹയമില്ലാതെയാണ് ഇത്തരം നെല്‍വിത്തുകള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് രാമെട്ടനെനെ വ്യത്യസ്‌തനാക്കുന്നത്. കുന്നും കുളമ്പന്‍, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടന്‍, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങി അന്യം നിന്ന് പോയ അമ്പതില്‍പ്പരം നെല്‍വിത്തിനങ്ങളാണ് രാമന്‍ സംരക്ഷിക്കുന്നത്. ഇന്നത്തെ കര്‍ഷകര്‍ക്ക് കേട്ടറിവ് പോലും ഇല്ലാത്ത വിത്തിനങ്ങളാണ് ഇവയില്‍ പലതും.
കാലാവസ്ഥയില്‍ വന്ന മാറ്റവും പ്രകൃതിദുരന്തങ്ങളും കാര്‍ഷികമേഖലയുടെ താളം തെറ്റിച്ചിരിക്കുകയാണെങ്കിലും പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ചെറുവയല്‍ രാമന്‍ തന്‍റെ ജീവിതദൗത്യം നിറവേറ്റുകയാണ്.
ഇതാണ്. യഥാർത്ഥ പദ്മശ്രീ.
അഭിനന്ദനങ്ങൾ
