
മൂന്നര പതിറ്റാണ്ടത്തെ സേവനത്തിനുശേഷം ബി.സന്ധ്യ ഈ മാസം 31ന് പോലീസ് വകുപ്പിന്റെ പടിയിറങ്ങും.
1988 ഐപിഎസ് ബാച്ചുകാരിയായ ബി.സന്ധ്യ ഡിജിപി പദവിയിലെത്തിയശേഷമാണ് സര്വീസില് നിന്നു വിടപറയുന്നത്.
കോട്ടയം ജില്ലയിലെ പാലാ മീനച്ചിൽ താലൂക്കിൽ ഭാരതദാസിന്റെയും കാർത്ത്യായനി അമ്മയുടെയും മകളായി 1963 മെയ് 25ന് ജനിച്ചു.
ആലപ്പുഴ സെന്റ് ആന്റണീസ് ഹൈസ്കൂൾ, ഭരണങ്ങാനം സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ, പാലാ അൽഫോൻസാ കോളജ് എന്നിവിടങ്ങളിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സുവോളജിയിൽ ഫസ്റ്റ്ക്ലാസ്സിൽ റാങ്കോടെ എം.എസ്.സി ബിരുദം നേടി.

ഓസ്ട്രേലിയയിലെ വു35ളോംഗ്ഗോംഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹ്യൂമെൻ റിസോഴ്സസ് മാനേജ്മെന്റിൽ പരിശീലനം നേടി. ബിർലാ യൂണിവേഴ്സിറ്റിയിൽ നിന്ന് പി എച്ച് ഡി. നേടിയിട്ടുണ്ട്. 1986-1988 കാലത്ത് മത്സ്യഫെഡിൽ പ്രോജക്ട് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള പോലീസിൽ ഡി.ജി.പി. റാങ്കിലുള്ള മലയാള സാഹിത്യകാരിയും 1988 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയുമാണ് ബി. സന്ധ്യ. 2021 ഓഗസ്റ്റ് ഒന്നു മുതൽ എക്സ് കേഡർ ഡി.ജി.പിയാണ്. രണ്ടു നോവലുകൾ ഉൾപ്പെടെ ഒൻപതു സാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിലവിൽ 2021 ജനുവരി ഒന്നു മുതൽ ഫയർഫോഴ്സ് മേധാവിയായി തുടരുന്നു. എ.ഡി.ജി.പി പൊലീസ് ട്രെയിനിംഗ് കോളേജ്, എറണാകുളം മധ്യമേഖല ഐ.ജി, തിരുവനന്തപുരം റേയ്ഞ്ച് ഡി.ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചു. 35 വർഷത്തെ ഐ.പി.എസ് കരിയർ പൂർത്തിയാക്കിയാണ് സന്ധ്യ മെയ് 31ന് സർവീസിൽ നിന്ന് വിരമിക്കുന്നത്.


Related Posts
- Ernakulam Rural Police
- Kerala Police
- ആലുവയിൽ
- കുറ്റകൃത്യം
- കുറ്റകൃത്യങ്ങൾ
- കുറ്റപത്രം
- കുറ്റവാളികൾ
- കുറ്റവും ശിക്ഷയും
- കുറ്റാരോപിതൻ
ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു.
- Deepika newspaper
- Kerala Police
- Media Watch
- Social media
- ആശങ്കാജനകം
- ഡോ. സിബി മാത്യൂസ്
- നിയമവീഥി
- പറയാതെവയ്യ
- പ്രതികൾ
- മാധ്യമ വീഥി
- വീക്ഷണം
പ്രതികളെ കണ്ടെത്താനോ അവർ സഞ്ചരിച്ച കാർ തിരിച്ചറിയാനോ ഇതേവരെയും കഴിഞ്ഞിട്ടില്ല…|കാര്യങ്ങൾ ആശങ്കാജനകം…|ഡോ. സിബി മാത്യൂസ്
- Kerala God's Own Country
- Kerala Police
- Kerala Traffic Police
- MVD Kerala
- അപകടം
- അപകട മരണങ്ങൾ
- ഗൂഗിൾ മാപ്പ്
- ഫേസ്ബുക്ക് പോസ്റ്റ്
- മൺസൂൺ കാലങ്ങളിൽ
- യാത്ര
- യാത്രക്കാർ
- യാത്രയിൽ