
വളരെ ഉത്സാഹത്തോടെ ആ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖം മാത്രം ഞാൻ ശ്രദ്ധിച്ചു.|ഇന്നലത്തെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കു മൽസരിച്ച കീർത്തി ലക്ഷ്മിആയിരുന്നു അത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പതിവുപോലെ റിട്ടേണിംഗ് ഓഫീസർ ചുമതലയുണ്ടായിരുന്നു.
തിരഞ്ഞെടുപ്പെല്ലാം ഭംഗിയായി കഴിഞ്ഞു ഇന്ന് സത്യപ്രതിഞ്ജ ചടങ്ങ് 12.15 ന് നിശ്ചയിച്ചു.
തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾക്കായി മറ്റിയിട്ടിരുന്ന കസേരകൾ അടുക്കി സജ്ജീകരിക്കാൻ അവിടെയുണ്ടായിരുന്ന കുറച്ചു കുട്ടികളോട് ആളെ കൂട്ടി വരാൻ പറഞ്ഞു.
വളരെ ഉത്സാഹത്തോടെ ആ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ മുഖം മാത്രം ഞാൻ ശ്രദ്ധിച്ചു.
ഇന്നലത്തെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സൺ സ്ഥാനത്തേക്കു മൽസരിച്ച കീർത്തി ലക്ഷ്മിആയിരുന്നു അത്.
ചെറിയ വിത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും ആ ഡെമോക്രാറ്റിക്ക് സ്പിരിറ്റ് ഉൾക്കൊണ്ട് തന്നെ പരാജയപ്പെടുത്തിയ സ്ഥാനാർത്ഥിയുടെ സ്ഥാനാരോഹണ ചടങ്ങിൽ കസേര പിടിച്ചിടാൻ നില്ക്കുന്ന കീർത്തിയുടെ മനസ്സാണ് ഇന്ന് നമ്മുടെ ജനാധിപത്യ സമൂഹത്തിന് വേണ്ടത്.
തോറ്റാലും ജയിച്ചാലും അക്രമമഴിച്ചുവിടുന്ന, ഇലക്ഷൻ കേസ് കൊടുക്കുന്ന, വിജയിക്കുന്നവനെ വിലകുറച്ച്കാണിച്ചാക്ഷേപിക്കുന്ന കെട്ട കാലത്തിന്റെ ഇരുട്ടിലെ ഒരു തിരി വെളിച്ചമാണ് കീർത്തി ലക്ഷ്മിയുടെ ജനാധിപത്യബോധം.
അങ്ങനെയുള്ളവർ വേണം നാളത്തെ നാളുകളിൽ നാടിന് നേതൃത്വം നല്കുവാൻ.

DrAjisben Mathews