
അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 20,25,518 ആയി
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് 19 രോഗികളുടെ എണ്ണം വർധിക്കുന്നു. ദിനംപ്രതി പതിനായിരക്കണക്കിന് അളുകൾക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. തിങ്കളാഴ്ച 18,069 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 20,25,518 ആയി ഉയർന്നു.
അമേരിക്കയിൽ കോവിഡ് മരണം 1,13,000 കടന്നു. തിങ്കളാഴ്ച 581 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 1,13,050 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 7,71,701 പേരാണ് രോഗമുക്തി നേടിയത്. 11,40,767 പേർ ഇപ്പോഴും ചികിത്സയിലാണ്.
അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 30,516 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,99,890 പേർക്ക് ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (12,292), മിഷിഗൻ (5,912), മാസച്യുസെറ്റ്സ് (7,353), ഇല്ലിനോയി (5,924), കണക്ടിക്കട്ട് (4,084), പെൻസിൽവാനിയ (6,019), കലിഫോർണിയ (4,676) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.
