
“ആ യാത്ര മാഷിൻ്റെ കൊച്ചിയോടുള്ള തിരുവോണനാളിലെ അവസാന യാത്രയായിരുന്നു എന്ന് ഞാൻ അറഞ്ഞില്ല.”
ഇന്ന് മാതൃഭൂമിയിലെ സിറാജ് കാസിമിൻ്റെ സാനുമാഷിനെക്കുറിച്ചുള്ള ലേഖനമാണ് ഇത് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്.

തിരുവോണ ദിനം മുറതെറ്റാതെ പതിവിൻപടി രാവിലെ ഞാൻ സൈക്കിളുമായി വീട്ടിൽനിന്നിറങ്ങി. ഓണപ്പാട്ടിന്റെ കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്വന്തം കലൂരിൽ നിന്നും എൻ്റെ ലക്ഷ്യസ്ഥാനമായ ടി.ഡി. എം ഹാളിലേയ്ക്ക് .
എന്റെ സൈക്കിൾ മെല്ലെ കലൂർ തൃക്കടവ് റോഡിലെ 125 വർഷം പഴക്കമുള്ള സെന്റ് ഫ്രാൻസിസ് ചർച്ചിലേക്കുള്ള ഭാഗത്തേക്ക് നീങ്ങി. ചാറ്റൽ മഴ പ്രകൃതി നീലക്കുട ചൂടി നിൽക്കുന്നു. പതിവുപോലെ തിരയ്ക്കില്ല നാട്ടുകാരോട് ഓണാശംസകൾ മലയാളത്തിലും ഇംഗ്ലീഷിലും നൽകേണ്ട അവസ്ഥയിൽ എത്തി. പുല്ലേപ്പടി പാലം താണ്ടി രാജകീയ വീഥിയായ എം. ജി. റോഡിൽ എൻ്റെ വാഹനം പ്രവേശിച്ചു.

എന്റെ സ്വന്തം സമുദായ ക്ഷേത്രമായ എറണാകുളം പഞ്ചാബ്ജ പുരേശ്വര (ടിഡി ക്ഷേത്രം) ക്ഷേത്രത്തിന്റെ മുന്നിലൂടെ കടന്നുപോയി. ബി.ജെ.പിയുടെ ഒരു കാലത്തെ ജില്ല , തലസ്ഥാന കേന്ദ്രമായ മാരാർജി ഭവൻ (ദ്രൗപദി ബിൽഡിംങ് ) . ,കൊച്ചിയുടെ വർണ്ണ വസ്ത്രങ്ങളുടെ വിസ്മയ കേന്ദ്രമായ ജയലക്ഷ്മി മനമോഹിനിയായി നിൽക്കുന്നു. തൊട്ടടുത്ത് ഇലട്രിക്കൽ സാധനങ്ങളുടെ പുരാതന കേന്ദ്രമായ ജോസ് ഇല ട്രിക്കൽസ്,അതിനടുത്തായി, ഏഷ്യയിലെ തന്നെ ആദ്യത്തെ അഭ്രപാളി വിസ്മയമായ ഷേണായിസ് തീയറ്റർ.
അവിടെനിന്ന് മുന്നോട്ട് നീങ്ങിയപ്പോൾ കെ.പി.സി.സി. ജംഗ്ഷനും മഹാരാജാസ് കോളേജ് ഗ്രൗണ്ടും. കൊച്ചിയുടെ രാഷ്ട്രീയ-സാംസ്കാരിക ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷിയായ ഈ പ്രദേശം കടന്നുപോകുമ്പോൾ, അടുത്തിടെ നടന്ന ഒളിമ്പ്യൻ ചന്ദ്രശേഖരന്റെ അനുസ്മരണച്ചടങ്ങും മഹാരാജാസ് ഗാലറിയിൽ അദ്ദേഹത്തിൻ്റെ പേരിലുള്ള ചിത്രം പതിച്ച പവലിയൻ സി.ഐ.സി.സി ജയചന്ദ്രൻ്റെ നേതൃത്വത്തിൽ മഹാരാജാസ് ഓൾഡ് സ്‌റ്റുഡൻസ് അസോസിയേഷൻ ഒരുക്കിയതുംഓർമ്മയിൽ തെളിഞ്ഞു.
ഇടതുവശത്ത് തിരിഞ്ഞുനോക്കിയപ്പോൾ ഒരു കാലഘട്ടത്തെ കൊച്ചിയുടെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായിരുന്ന പ്രശസ്തനായ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അവർകളുടെ വസതിയായ സദ്ഗമയുടെ വാതിലുകൾ അടഞ്ഞു കിടക്കുന്നു ഡോക്ടർ സി കെ രാമചന്ദ്രൻ ഇപ്പോൾ 100 വയസുണ്ട് മലയാളത്തിന്റെ സാഹിത്യ ഗുരുവായ ഹിമാലയ സാനു എം കെ സാനു മാഷ് എന്നിവർ ചേർന്നുള്ള സായാഹ്ന ഓർമ്മകൾ എൻ്റെ
മനസ്സിലൂടെ കടന്നുപോയി . രാജകീയ കലാലമായ എസ് ആർ വി സ്കൂൾ . വുഡ്‌ലാൻഡ്സ് ജംഗ്ഷനിൽ എത്തി അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞ്.ഡിഎച്ച് റോഡിലേക്ക് പ്രവേശിച്ചു.
ലക്ഷ്യ സ്ഥാനമായ ടി ഡി എം. ഹാളിൽ എത്തി.ഓണ സദ്യക്കിറ്റ് വാങ്ങാനുള്ള തിരക്ക് പതിവുപോലെ വേണുചേട്ടനും കൂട്ടരും തിരക്കിലാണ് ഷിബുവും നാനോയും, മോഹൻദാസും അടങ്ങുന്ന സംഘം അങ്ങോട്ടുമിങ്ങോട്ടും ഒക്കെ ഓടി നടക്കുന്നു.കൂട്ടത്തിൽ സഹായിയായി നിന്നു .കുറച്ചു കഴിഞ്ഞ് അവിടെ നിന്നും പ്രിയപ്പെട്ട എഴുത്തുകാരൻ കെ. എൽ മോഹനവർമ്മയുടെ വസതിയിൽ എത്തി.
അദേഹത്തിൻ്റെ പത്‌നി പൂഞ്ഞാർ കോവിലക്കത്തെ രാധ തമ്പുരാട്ടി തയ്യാറാക്കിയ ഇഡലിയും നല്ല ശുദ്ധമായ സാമ്പാറും കഴിച്ചു .തുടർന്ന് വീണ്ടും കരയോഗത്തിൽ എത്തി പതിവുപോലെ വേണു ചേട്ടനോട് മാഷിന് കൊണ്ടുപോകേണ്ടത് എന്തായി എന്ന് അറിയാതെ ചോദിച്ചു പോയി.

കഴിഞ്ഞവർഷം സാനു മാഷ് എൻ്റെ ഫോണിൽ വിളിക്കുകയും വേണു ചേട്ടനോട് ഓണാശംസകൾ നേരുകയും ചെയ്തപ്പോൾ പതിവുപോലെ തന്നെ ഇഷ്‌ടവിഭവമായ പുളിയിഞ്ചിയും,മറ്റ് വിഭവങ്ങളും എൻ്റെ കൈയിൽ നൽകുകയും അത് ഒരു തിരുമുൽക്കാഴ്ചയു കണക്കെ അതുമായി ഞാൻ മാഷിൻ്റെ വസതിയിൽ എത്തുകയും ചെയ്തു.
യാത്ര പറയാൻ നേരത്ത് മാഷ് വാതിക്കൽ അരികിൽ വരുമ്പോൾ ഒരു ചോദ്യം വൈകീട്ട് എന്താ തിരക്കുണ്ടോ ? ഇല്ല കുറവായിരിക്കും ഞാൻ മറുപടി പറഞ്ഞു. എന്താ മാഷേ മനസ്സിൽ എന്തോ കാര്യം പറയാനുണ്ട് എന്ന് തോന്നി.മാഷ് മെല്ലെ മൊഴിഞ്ഞുവൈകിട്ട് നമുക്ക് ഒന്നു ആകാശം കാണാൻ പോകണ്ടേ .
സാഹിത്യഭാഷ ഞാൻ മനസ്സിൽ ചിരിച്ചു.തീർച്ചയായും മാഷേ എന്നുപറഞ്ഞ് ഞാൻ പടിയിറങ്ങി വീട്ടിലേക്ക്. ഒരിക്കൽ സദ്യ കഴിക്കാതെ മലയാളി എന്നാണ് ഞാൻ എന്നെ മനസ്സിലാക്കുന്നത്. കൃത്യം നാലരയോടുകൂടി എൻ്റെ ഫോൺ അടിച്ചു. അങ്ങേത്തലത്തിൽ മാഷാണ് എന്തായി നമുക്ക് പോകണ്ടേ എന്ന്. ഉടൻതന്നെ ഞാൻ എൻ്റെ പ്രിയ ജ്യേഷ് പ്രിയസുഹൃത്ത് ഗോവിന്ദ് ജിയെ വിളിക്കുകയും മാഷിന് പോകാനുള്ള വാഹനം തയ്യാറാക്കി മാഷിൻ്റെ വസതിയിൽ എത്തി.
മാഷുമായി ബാനർജി റോഡിലൂടെ മാഷിൻ്റെ പ്രിയപ്പെട്ട കേന്ദ്രങ്ങളായ സഹോദരൻ അയ്യപ്പൻ്റെ കേന്ദ്രം, ചാവറ കൾച്ചർ സെന്റർ, സൗത്ത് ഗേൾസ് ഹൈസ്കൂളിന് സമീപം സദനം ഹോസ്റ്റൽ , എന്നിവയുടെ മുന്നിലൂടെ ഞങ്ങളുടെ വാഹനം മെല്ലെ നീങ്ങി മാസ്റ്റർക്ക് പ്രിയപ്പെട്ട രാജേന്ദ്ര മൈതാനിയിൽ എത്തി അവിടെ നിന്നും ബി ടി എച്ച് മുന്നിലൂടെ യാത്ര ഡി.എച്ച് ഗ്രൗണ്ടിൽ എത്തി.
ത്രിമൂർത്തികളുടെ സംഗമകേന്ദ്രമായിരുന്നു അത്. ശിവക്ഷേത്രവും സുബ്രഹ്മണ്യ ക്ഷേത്രവും ഹനുമാൻ ക്ഷേത്രവും രാജകീയ തലയോടുകൂടെ നിൽക്കുന്ന സ്ഥലം.ഏകദേശം ഒരു മണിക്കൂറോളം മാഷ് അവിടെ എൻ്റെ കരങ്ങൾ പിടിച്ച് പച്ചവിരിച്ച പുൽപരപ്പിലൂടെ നടന്നു.

അബാലവൃന്ദം ജനങ്ങളും മാഷിനോട് സംസാരിക്കുവാനും മാഷിനോടൊപ്പം ചിത്രങ്ങൾ എടുക്കുവാനുള്ള തിരക്ക് . പയ്യെ ഞാൻ ഒരു ഫോട്ടോഗ്രാഫറായി മാറുകയായിരുന്നു. തുടർന്ന് ഗ്രൗണ്ടിന്റെയുംഗ്രൗണ്ടിന്റെ വടക്ക് പടിഞ്ഞാറ്മൂലയിലെ മൂലയിലെ വ്യായാമ കേന്ദ്രവും വലിയ ചതുരംഗ പല ചിത്രീകരിച്ച ഭാഗവും സന്ദർശിച്ചു ചതുരഗത്തിൽ സ്ഥാപിച്ചിരിക്കുന്ന കുതിര, കലാൽ പട എല്ലാം തന്നെ തൊട്ടുനോക്കി .അതിനുശേഷം ഗ്രൗണ്ടിൽ നിന്നും നേരേ മുന്നിലേക്ക് നടന്നു ടി.ഡി എം ഹാളിന് മുന്നിൽ ഒരു നിമിഷം നിന്ന് അവിടെ എന്നോട് ചോദിച്ചു ? ഞാൻ പറഞ്ഞു തിരുവോണം അല്ലേ വീട്ടിൽ പോയിട്ടുണ്ടാകും .
ഓ രാവിലെ ഫോണിൽ വിളിച്ചില്ലേ. വേണുവിന്റെ വീട്ടിലേക്കു പോയാലോ, ഞാൻ പറഞ്ഞു സമയം വൈകി നമുക്ക് വീട്ടിലേക്ക് മടങ്ങാം. മാഷ് ഒരു നിമിഷം തിരിഞ്ഞു നോക്കി ഗ്രൗണ്ടിലേക്ക് നോക്കി.
വാഹനത്തിൽ കയറിയിരുന്ന് മാഷ് പറഞ്ഞു മുത്തു നമുക്ക് മഹാരാജാസിൻ്റെ മുന്നിലൂടെ പോകാം എന്ന്. താൻ പഠിച്ചതും താൻ പഠിപ്പിച്ചതും ആയ തൻ്റെ ഹൃദയപൂർണ്ണമായ ക്ഷേത്രത്തിനു മുന്നിലൂടെ സുഹൃത്തായ ജസ്‌റ്റിസ്. വി. ആറിൻ്റെ വസതിയുടെ മുന്നിലൂടെ കടന്നുപോയി.
ആ യാത്ര സന്ധ്യയോടെ മാഷിൻ്റെ വസതിയിൽ എത്തിച്ചേർന്നു .മാഷിനോട് കുശലം പറഞ്ഞിരുന്നു ഞാൻ മടങ്ങുകയും ചെയ്തു.ആ യാത്ര മാഷിൻ്റെ കൊച്ചിയോടുള്ള തിരുവോണനാളിലെ അവസാന യാത്രയായിരുന്നു എന്ന് ഞാൻ അറഞ്ഞില്ല. ഇന്ന് ആ നനുത്ത മഴയിൽ മഴയ്ക്ക് എന്നോട് എന്തോ മൊഴിയുവാൻ ഉണ്ട് എന്ന് ഒരു തോന്നൽ ഞാൻ ഡി.എച്ച് ഇന്ന് ഗ്രൗണ്ടിൽ പ്രവേശിച്ചു.
മാഷിൻ്റെ കാൽപാദങ്ങൾ നടന്നുപോയ ആ വഴിയിലൂടെ ഞാൻ നടന്നു നീങ്ങി കൂടെ മാഷും ഉണ്ട് എന്ന തോന്നൽ. വേണു ചേട്ടൻ്റെ ഫോൺ വിളി എവിടെയുണ്ട് പെട്ടന്ന് ഓർമ്മിച്ചു മാഷ് യാത്ര ചൊല്ലി പോയില്ലേ !
ഇല്ല മാഷിൻ്റെ ശരീരം മാത്രമേ കൊച്ചിയോട് യാത്ര പറഞ്ഞിട്ടുള്ളു ,പക്ഷേ നമ്മുടെ മനസ്സിൽ കൈരളിയുടെ മനസ്സിൽ ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ മാഷ് ഒരു വികാരവും വിചാരവുമായിരുന്നു.

ഓർമ്മകളുടെ ഒരു അമൂല്യ നിധി പോലെ എനിക്ക് മാത്രമല്ല. ഫാ : റോബിൻ, ഫാ . തോമസ്, ഫാ . സിബു , ജഗുസ്വാമി, ഫാ അനിൽ, ജോൺസൺ , ജോളി, തോമസ് മാത്യൂസർ, എബ്രഹാംചേട്ടൻ, അനിൽ, കരയോഗം ഷിബു, രാജൻ, അഡ്വ . പ്രേമേട്ടൻ . ഇങ്ങനെ കുറെ പേർ, പക്ഷെ മാഷിൻ്റെ പത്‌നി, മക്കൾ അതായിരുന്നു എല്ലാറ്റിനും മേൽ.
വീണ്ടും ഒരു തിരുവോണം
സി ജി രാജഗോപാൽ
