വോട്ടർമാരിൽ നിന്നും ലഭിക്കുന്ന പ്രതികരണം ഞങ്ങളെ കൂടുതൽ ഉത്സാഹഭരിതരാക്കുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

പ്രിയരേ,

എല്ലാവർക്കും നമസ്കാരം.

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ എറണാകുളം ലോക്‌സഭ നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിച്ച വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. താമര ചിഹ്നത്തിൽ ഭാരതീയ ജനത പാർട്ടിയുടെ പ്രതിനിധിയായാണ് ഞാൻ മത്സരിക്കുന്നത്. പ്രചാരണം ഇന്നലെ രാവിലെ തന്നെ ആരംഭിച്ചു. ആർ എസ് എസ് സംസ്ഥാന കാര്യാലയത്തിലെത്തി മുതിർന്ന ആർ എസ് എസ് പ്രചാരകന്മാരായ എസ്. സേതുമാധവൻ, എം. എ. കൃഷ്ണൻ എന്നിവരിൽ നിന്നും അനുഗ്രഹം വാങ്ങിയ ശേഷം കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിലെത്തി ഉമാമഹേശ്വരന്മാരെ വണങ്ങി, മുൻ മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരിയിൽ നിന്ന് അനുഗ്രഹം വാങ്ങിയാണ് പ്രചാരണം ആരംഭിച്ചത്. എല്ലാവരും ഉണർന്ന് പ്രവർത്തിച്ചാൽ എറണാകുളത്ത് നമ്മൾ വിജയിച്ചിരിക്കും.

ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. എല്ലാ വീടുകളിലും പ്രചാരണ സാമഗ്രികൾ എത്തിക്കണം. സോഷ്യൽ മീഡിയയിൽ സജീവമാകണം, നമ്മുടെ വാർത്തകൾ പരമാവധി വോട്ടർമാരിലേയ്ക്ക് എത്തിക്കണം. സുഹൃത്തുക്കളോടും ബന്ധുജനങ്ങളോടും പ്രത്യേകം പറയണം. എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. ‘പുതിയ കേരളം മോദിയുടെ ഗ്യാരണ്ടി’.

ഡോ. കെ. എസ്. രാധാകൃഷ്ണൻ, എൻ ഡി എ സ്ഥാനാർത്ഥി, എറണാകുളം.

Share News