ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപനമുണ്ടാക്കിയാല്‍ അതിന് ഏത് തരത്തില്‍ മറുപടി നല്‍കാനും രാജ്യത്തിന് കരുത്തുണ്ടെന്നും പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയിയായ ഗാല്‍വന്‍ താഴ്വരയിൽ ചൈനയുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ ജീവത്യാഗംവെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നമ്മളെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ പ്രകോപനമുണ്ടാക്കിയാല്‍ അതിന് ഏത് തരത്തില്‍ മറുപടി നല്‍കാനും രാജ്യത്തിന് കരുത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞു.വീഡിയോ കോണ്‍ഫറന്‍സ് തുടങ്ങും മുമ്ബ് വീരമൃത്യു വരിച്ച ജവാന്മാരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ അദ്ദേഹം രണ്ട് മിനുട്ട് മൗനപ്രാര്‍ഥനയും നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

‘നമ്മെ സംബന്ധിച്ച്‌ രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ ഉചിതമായ മറുപടി നല്‍കാന്‍ ഇന്ത്യ പ്രാപ്തമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു