ചങ്ങനാശേരി സ്വദേശിയായ മലയാളി വൈദികൻ മോൺസിഞ്ഞോർ ജോർജ് കൂവക്കാട്ട് കർദിനാൾ പദവിയിലേക്ക്
മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്
സീറോ മലബാര്‍ സഭാ അംഗവും ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവക അംഗവുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട്ടിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി മാര്‍പാപ്പ.വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. മെത്രാന്‍ പോലും അല്ലാത്ത വൈദികനെ നേരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത് കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്.
സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും, 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്. നിലവിലെ വത്തിക്കാനാൽ മാർപ്പാപ്പയുടെ ഓദ്യോഗിക സംഘത്തിൽ അംഗമാണ് നിയുക്ത കർദിനാൾ.
.
വത്തിക്കാന്‍ രാഷ്ട്രത്തിലെ നിര്‍ണായക ചുമതലയിലായിരുന്നു നിയുക്ത കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്ട്. മാര്‍പാപ്പയുടെ യാത്രകള്‍ തീരുമാനിക്കുന്ന ചുമതലയായിരുന്നു ഇദ്ദേഹത്തിന്.
സീറോ മലബാർ സഭയിൽനിന്നും ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നുമുള്ള രണ്ടാമത്തെയും, കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ കാർദിനാളും ആണ്.
നിലവില്‍ മുൻ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരി കര്‍ദിനാള്‍ പദവിയില്‍ തുടരുന്നുണ്ട്.സീറോ – മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ക്ലിമ്മീസ് കാതോലിക്ക ബാവയ്ക്ക് കര്‍ദിനാള്‍ പദവിയുണ്ട്.
ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ ഫേസ്ബുക്കിൽ ഇപ്രകാരം എഴുതി .
ഞങ്ങളുടെ പ്രിയപ്പെട്ട മോണ്‍സിഞ്ഞോര്‍ ജോർജ് കൂവക്കാട് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട ഈ സന്തോഷ നിമിഷത്തിന് ഞങ്ങൾ കർത്താവിനോട് അങ്ങേയറ്റം നന്ദിയുള്ളവരാണ്.
ചങ്ങനാശേരി ആർക്കിപാർക്കിയുടെ അഭിമാനമായ പുത്രനായ അദ്ദേഹം 2006-ൽ വത്തിക്കാൻ നയതന്ത്ര സേവനത്തിൽ ചേർന്നു. അൾജീരിയ, ദക്ഷിണ കൊറിയ, ഇറാൻ, കോസ്റ്റാറിക്ക, വെനിസ്വേല എന്നിവിടങ്ങളിലെ അപ്പസ്തോലിക് ന്യൂൺഷിയേച്ചേഴ്സിൽ സേവനമനുഷ്ഠിച്ചു.
2020 മുതൽ, മാർപ്പാപ്പയുടെ ചുമതലയുള്ള ലോകമെമ്പാടും സഞ്ചരിക്കുന്നതിനാൽ അദ്ദേഹം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ ജോലി ചെയ്യുന്നു.
ഒരു വൈദികനെ കർദ്ദിനാൾ ആയി ഉയർത്തുന്നത് അസാധാരണമാണ്.
ഇന്ത്യൻ സഭയിലെങ്കിലും അത് ചരിത്രമാണ്. ആത്മീയ സമഗ്രതയും സഭയോടുള്ള വിശ്വസ്തതയും ഉള്ള ഒരു വ്യക്തിയായതിനാൽ Msgr ജോർജ്ജ് അതിന് അർഹനാണ്. 51 വയസ്സുള്ള പുതിയ കർദ്ദിനാൾ സാർവത്രിക സഭയിലെ ചലനാത്മക സാന്നിധ്യമായിരിക്കും.
ഡിസംബർ എട്ടിന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന കോൺസിസ്റ്ററിയിൽ കർദിനാളായി സ്ഥാനമേൽക്കും. അതിനുമുമ്പ് അദ്ദേഹത്തെ ബിഷപ്പായി നിയമിക്കേണ്ടതുണ്ട്. സന്തോഷത്തിൻ്റെ നാളുകളാണ് മുന്നിൽ. ദൈവമേ നന്ദി! നിങ്ങളുടെ മഹത്വമേ, നിങ്ങളുടെ അമ്മ ആർക്കിപാർക്കി നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു, ഈ മഹത്തായ സമ്മാനത്തിന് ഞങ്ങളുടെ കർത്താവിന് നന്ദി പറയുന്നു.
We are immensely thankful to the Lord for this moment of joy as our dear Msgr George Koovakad is raised to the rank of Cardinals. A proud son of the Archeparchy of Changanacherry, he joined the Vatican Diplomatic service in 2006. He served the Apostolic Nunciatures in Algeria, South Korea, Iran, Costa Rica and Venezuela. From 2020, he has been working at the Vatican State Secretariate, as the in-charge of the Papal travels around the world.
It is exceptional that a priest is elevated Cardinal. At least in the Indian Church, it is history. Msgr George deserves it as he is a man of spiritual integrity and faithfulness to the Church. 51 year old new cardinal will be a dynamic presence in the universal church.
He will be created cardinal at the Consistory to be held on 8th of December at St. Peter’s Basilica. Before that, he needs to be ordained Bishop. Blissful days are ahead. Thank God! Your Eminence, your mother Archeparchy is proud of you and thanks our Lord for this immense gift.
നിയുക്ത കർദിനാൾ ജോർജ് കൂവക്കാടിന് ചങ്ങനാശേരി അതിരൂപതയുടെ അനുമോദനങ്ങൾ
ചങ്ങനാശേരി: പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന് മാതൃരൂപതയായ ചങ്ങനാശേരി അതിരൂപതയുടെ ആശംസകളും പ്രാർത്ഥനകളും. അദ്ദേഹത്തിൻ്റെ നിയമനത്തിൽ ചങ്ങനാശേരി അതിരൂപത അതിയായി സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. , നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലും മോൺ. ജോർജ് കൂവക്കാടിന് ആശസകൾ അർപ്പിച്ചു. ചങ്ങനാശേരി അതിരൂപതാ വൈദികഗണത്തിൽ നിന്നുള്ള മൂന്നാമത്തെ കർദ്ദിനാളാണ് മോൺ. ജോർജ് കൂവക്കാട് . മാർ ആൻ്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മറ്റു രണ്ടു കർദ്ദിനാൾമാർ.
മോൺ. ജോർജ് കൂവക്കാട് മമ്മൂട് ലൂർദ്മാതാ ഇടവക കൂവക്കാട് ജേക്കബ് – ത്രേസ്യാമ്മ മകനായി 1973 ആഗസ്റ്റ് 11 ന് ജനിച്ചു. കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരി, ആലുവ സെൻ്റ് ജോസഫ് പൊന്തിഫിക്കൽ മേജർ സെമിനാരി, റോമിലെ സാന്താ ക്രോച്ചേ എന്നിവിടങ്ങളിൽ വൈദിക പഠനം പൂർത്തിയാക്കി. 2004 ജൂലൈ 24 ന് മാർ ജോസഫ് പവ്വത്തിൽ പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. എസ്ബി കോളേജിൽ നിന്ന് ബിഎസ് സി ബിരുദവും റോമിൽ നിന്ന് കാനൻ ലോയിയിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പാറേൽ സെൻ്റ് മേരീസ് പള്ളിയിൽ അസി. വികാരിയായി ശുശ്രൂഷ ചെയ്തു. തുടർന്ന് 2006 മുതൽ വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ ജോലി ചെയ്തുവരുന്നു. അൾജീരിയ, സൗത്ത് കൊറിയ, ഇറാൻ, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലെ നയതന്ത്ര ശുശ്രൂഷകൾക്കു ശേഷം 2020 മുതൽ ഫ്രാൻസിസ് പാപ്പായുടെ വിദേശയാത്രകളുടെ ചുമതലയുള്ള സ്റ്റേറ്റ് നയതന്ത്ര ഉദ്യോഗസ്ഥനായി ശുശ്രൂഷ നിർവഹിച്ചു വരവെയാണ് പുതിയ നിയമനം. കഴിഞ്ഞ വിശുദ്ധവാരത്തിൽ അദ്ദേഹം മാതൃഇടവകയായ മമ്മൂട്ടിലും മറ്റ് ഇടവകളിലും തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുകയും അതിരൂപതാ ഭവനത്തിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. .
പുതിയതായി നിയമിക്കപ്പെട്ട 21 കർദിനാൾമാരുടെയും നിയമനം ഡിസംബർ 08 ന് വത്തിക്കാനിൽ നടക്കും. മോൺ. ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേകം അതിന് മുമ്പായി നടത്തപ്പെടും. കർദ്ദിനാളായി ഉയർത്തപ്പെടുന്നതോടെ മാർപ്പായെ തെരഞ്ഞെടുക്കുന്ന കർദിനാൾ സംഘത്തിലെ ഒരംഗമായി മോൺ. ജോർജ് കൂവക്കാട് മാറുകയും ആഗോള കത്തോലിക്കാ സഭയിൽ സുപ്രധാന ചുമതല വഹിക്കുന്ന വ്യക്തിയായി തീരുകയും ചെയ്യും.
ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതിക്കു വേണ്ടി
അഡ്വ. ജോജി ചിറയിൽ പി ആർ ഒ
ഫാ. ജയിംസ് കൊക്കാവയലിൽ ഡയറക്ടർ
മോൻസിഞ്ഞോർ ജോർജ് കുവകാട്ടിന്റെ കർദിനാൾ പദവി കേരളസഭയ്ക്കുള്ള സാർവത്രിക സഭയുടെ സമ്മാനം._
പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി. സീറോ മലബാർ സഭയിലെ ചങ്ങനാശ്ശേരി അതിരുപതയിലെ മാമ്മുട് ഇടവയിലെ അംഗമായ മോൺസിഞ്ഞോർ ജോർജ് കുവക്കാട്ടിനെ കാർദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആഹ്ലാദിക്കുകയും പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദിയർപ്പിക്കുകയും ചെയ്തു.
വൈദികനായ മോൺ സിഞ്ഞോർ ജോർജ് കുവ ക്കാട്ടിനെ നേരിട്ട് കർദിനാൾ പദവിയിലേയ്ക്ക് ഉയർത്തിയ സഭയുടെ ചരിത്രത്തിലെതന്നെ അത്യപുർവമായ തീരുമാനം ശക്തമായ വിശ്വാസഅടിത്തറയുള്ള ഭാരതസഭയ്ക്കും കേരളസഭയ്ക്കും സീറോ മലബാർ സഭയ്ക്കുമുള്ള സവിശേഷ അഗികാരവും സമ്മാനവുമാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
ഭാരതസഭയുടെ അഭിമാനമായി മാറിയ മോൺസിഞ്ഞോർ ജോർജ് കുവക്കാട്ടിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭിനന്ദ നങ്ങൾ അറിയിച്ചു
അഭിന്ദനങ്ങൾ.