
പത്നീ വിയോഗത്തിൽ ഇന്ന് സ്വന്തം “പറുദീസ ” നഷ്ട പ്പെട്ടത് കേരളരാഷ്ട്രീയത്തിലെ ഏറ്റവും സത്യ സന്ധനെന്ന് അദ്ദേഹത്തിന്റെ എതിർപക്ഷ രാഷ്ട്രീയത്തിലുള്ളവർ പോലും മനസ്സിൽ സമ്മതിക്കുന്ന പി.ജെ എന്ന ജനപ്രിയനായ നേതാവിനാണല്ലോ. |പ്രിയപ്പെട്ട പി.ജെ. യ്ക്ക് നമസ്ക്കാരം.ഡോ. ശാന്തയ്ക്കു പ്രണാമം.
ഡോ. ശാന്താ ജോസഫ് :പേരിൽ ശാന്ത, ജീവിതത്തിൽ ശാന്തത.
കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയുംസൗമ്യ സാന്നിധ്യവും അധികാര രാഷ്ട്രീയത്തിലെ സംശുദ്ധിയുടെ നേർസാക്ഷ്യവുമായി ജനമനസ്സുകളിൽ നിറഞ്ഞു നില്ക്കുന്ന ശ്രീ പി.ജെ. ജോസഫിന്റെ പ്രേയസി എന്ന നിലയിലാണ്ഡോ. ശാന്താ ജോസഫ് പൊതു സമൂഹത്തിൽഅറിയപ്പെട്ടതും ജനങ്ങളുടെ സ്നേഹാദരവുകളാർജ്ജിച്ചതും.

കൊച്ചിയിലെ പ്രശസ്തമായമേനാച്ചേരി കുടുംബത്തിലെ അംഗമായിരുന്നഡോ. ശാന്ത തൊടുപുഴയിൽ പുറപ്പുഴയിലെപാലത്തിനാൽ തറവാട്ടിലെ ഏക പുത്രനായിരുന്ന ” ഔസേപ്പച്ചന്റെ ” പ്രിയ വധുവായതിന്റെപിന്നാമ്പുറത്ത് വിധി നിയോഗവും അതിനകമ്പടിയായി പാട്ടും സംഗീതവും പ്രേമവും എല്ലാം ഉൾച്ചേർന്നിരുന്നുവെന്നത് അന്നും ഇന്നും ലോകമറി യുന്ന പരസ്യമായ ഒരു രഹസ്യവുമാണ്. അവരെതമ്മിൽ കൈപിടിപ്പിച്ചത് ദൈവകരങ്ങളായിരുന്നില്ലെങ്കിൽ മെഡിക്കൽ ബിരുദധാരിയായിരുന്നഡോ. ശാന്തയ്ക്ക് സർക്കാർ സർവ്വീസിലെ ആദ്യനിയമനം കൃത്യമായി പുറപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാകുവാനും അവിടുത്തെ അന്നത്തെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് പി.ജെ. യുടെ പ്രിയ പിതാവ് പാലത്തിനാൽ കുഞ്ഞേട്ടനാകാനും പുറപ്പുഴ യിൽ അന്നു മഠം വകയായോ അല്ലാതെയോവനിതാ ഹോസ്റ്റലുകൾ ഒന്നുമില്ലാതിരിക്കെപുതിയ സർക്കാർ ഡോക്ടറായ പെൺകുട്ടിയെ പഞ്ചായത്ത് പ്രസിഡന്റ് തന്റെയും ഭാര്യയു ടെയും സംരക്ഷണയിൽ സ്വന്തം തറവാട്ട് വീട്ടിൽ തന്നെ താമസിപ്പിക്കാമെന്നു നിശ്ചയിക്കുകയും ചെയ്തതിനു പിന്നിലും ഒരു ” വിധി വിളയാട്ടം” കാണുന്നവരുണ്ട്.
ഔസേപ്പച്ചൻ അന്നു തേവരകോളജിൽ ഇക്കണോമിക്സ് പി.ജി. വിദ്യാർത്ഥിയാണ്. ഒന്നാം തരം പാട്ടുകാരൻ . അവധിക്കാലത്തു് വീട്ടിൽ വരുമ്പോൾ നാട്ടിലെ സമപ്രായക്കാരായ കളിത്തോഴരുമൊത്തു നാട്ടിൽ സാമൂഹികസേവനവും. ഒരു രാഷ്ട്രീയവുമില്ല. പൈതൃകമായി കിട്ടിയ ” കൃഷി കമ്പം ” അന്നുമുണ്ടായിരുന്നത്രേ!
അമ്മ വീട് പാലായിലെ പ്രശസ്തമായ കുടുംബങ്ങളിലൊന്നായിരുന്ന വാഴയിൽ തറവാട്. ധാരാളം കൃഷി ഭൂമി അവർക്കുമുണ്ടായിരുന്നു. മാതൃ സഹോദരനായിരുന്ന ഡൊമി നിക് വാഴയിൽ (വാഴയിൽ കുഞ്ഞച്ചൻ) സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണത്തിൽ എന്റെ പിതാവു ആർ.വി. തോമസിന്റെ യുവനിര ശിഷ്യരുടെ മുൻപന്തിയിൽ പി.ടി. ചാക്കോ, ചെറിയാൻ കാപ്പൻ , കെ.എം. ചാണ്ടി, ഡൊമിനിക് ജോസഫ് കുരുവിനാക്കുന്നേൽ(കോളഭാഗത്ത് തൊമ്മിക്കുഞ്ഞ് )തുടങ്ങി യവർക്കൊപ്പം നിന്നിരുന്നുവെന്നതും ഒരു പക്ഷേ പിൽക്കാലത്ത് പി.ജെ. യുടെ രാഷ്ട്രീയ പ്രവേശനത്തിനു പ്രചോദനമായിരുന്നിരിക്കണം. പി.ജെ. യുടെ ഗാന്ധിഭക്തിക്കു ഉറവിടമന്വേഷിച്ച് വേറേ എവിടെയും പോകേണ്ടതില്ലെന്നു സാരം.അത് മാതൃ വഴി തന്നെ വന്നതാവണം !

ഡോ. ശാന്തയുടെ ” പാലത്തിനാൽ ” കാലംസന്തോഷപ്രദമാക്കിയത് പി.ജെ. യുടെ സഹോദരിമാരായിരുന്നു. അവർക്കു ശാന്ത എല്ലാ അർത്ഥത്തിലും കളിക്കുട്ടുകാരുമായി.ഡോക്ടറും പി.ജെ. യുമായുണ്ടായ ” ഹൃദയമൈത്രി ” ക്കു കവചവും കാവലുമായി നിന്നതുംസഹോദരിമാരായിരുന്നു. ചെറിയ പ്രകമ്പനങ്ങളും പ്രതിബന്ധങ്ങളുമൊക്കെ മറികടന്ന് ഒടുവിൽ പ്രേമം തന്നെ ജയിച്ചു കയറി. ശാന്തനേരത്തേ തന്നെ വലതു കാൽ വച്ചാവണംപാലത്തിനാൽ തറവാട്ടിൽ ആദ്യം കയറിയതും !

ഡോ. ശാന്തയേയും പി.ജെ. യേയും പോലെ ഇത്ര പാരസ്പര്യത്തിൽ ജീവിച്ച ദമ്പതികൾചുരുക്കമാവും. കൃഷിയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും ശാന്തയുടെ നിശിതമായ നിരീക്ഷണങ്ങളും ഉപദേശങ്ങളും മുന്നറിയിപ്പുകളുംപി.ജെ. യ്ക്കു സഹായമായിട്ടുണ്ടെന്നുള്ളതിൽസംശയമൊന്നുമില്ല. ആളുകളെ അളന്നു തൂക്കുന്നതിൽ ഡോക്ടർക്കു അപാരമായ ഒരു സിദ്ധിതന്നെയാണുണ്ടായിരുന്നത്. അതു ഒട്ടേറെസന്ദർഭങ്ങളിൽ പി.ജെ. യ്ക്കു തുണയാവുകയും ചെയ്തു. ഒന്നാം തരം ആതിഥേയയുമായി രുന്നു ഡോ. ശാന്ത . പി.ജെ. യുടെയും ഡോക്ടറുടെയുമൊപ്പം ഒരിക്കലെങ്കിലും ഭക്ഷണം കഴിക്കാത്തവർ അവരുടെ സൗഹൃദ വലയത്തിൽ ഉണ്ടാവാനിടയില്ല. പി.ജെ. യുടെ രുചി താല്‌പ്പര്യങ്ങറിഞ്ഞു ഭക്ഷണം പാകം ചെയ്തിരുന്ന ശാന്തഒന്നാം തരം പാചക വിദഗ്ദ്ധയുമായിരുന്നു.

അപ്രതീക്ഷിത അതിഥിയായി വന്ന രോഗംഡോക്ടർക്കു മാത്രമല്ല പി.ജെ. യ്ക്കും വലിയആഘാതമായി. ഡോ. ശാന്തയുടെ ധൈര്യവുംമനോബലവും കൊണ്ടു മാത്രമാണ് ഇത്ര കാലംമുന്നോട്ടു പോയത്. ഇതിനിടയിൽത്തന്നെ ഇളയ മകൻ ജോയുടെ വിയോഗവും അവർക്കുമുറിവും വേദനയുമായി. പി.ജെ. യുടെയുംഡോ. ശാന്തയുടെയും അചഞ്ചലമായ ദൈവവിശ്വാസവും ദൈവാശ്രയ ബോധവുo ആരേയുംഅത്ഭുതപ്പെടുത്തിയിരുന്നു. രാഷ്ട്രീയത്തിൽഅനവധി ജയപരാജയങ്ങളും ജീവിതത്തിൽ ഒട്ടേറെ അപ്രതീക്ഷിത പ്രതിസന്ധികളും ഉണ്ടായസന്ദർഭങ്ങളിലൊക്കെ അവരിരുവരും സാക്ഷ്യപ്പെടുത്തിയ അനുപമമായ വിശ്വാസദാർഢ്യവുംഎടുത്തു പറയേണ്ടതുണ്ട്. ഡോക്ടർ സ്വന്തംപേരിനെ സാർത്ഥകമാക്കിയത് ജീവിതത്തിന്റെഉയർച്ച താഴ്ച്ചകളിൽ അവർ നിലനിർത്തിയശാന്തതയിലൂടെയായിരുന്നുവെന്നതിൽ രണ്ടുപക്ഷമുണ്ടാവാനിടയില്ല. സ്നേഹവും സൗമ്യതയുമായിരുന്നു ഡോ. ശാന്തയുടെ മുഖമുദ്ര.എല്ലാം തിരിച്ചറിഞ്ഞു തികച്ചും ശാന്തമായിത്ത ന്നെയാണ് അവർ പ്രാർത്ഥനാ മധ്യേ ലോകത്തേ യും കാലത്തേയും കടന്നുപോയത്.

ഇപ്പോൾ നമ്മുടെ ഹൃദയത്തോടു ചേർത്തു പിടിക്കുന്നത് ശ്രീ പി.ജെ.ജോസഫിനെയാണ്. പത്നീ വിയോഗത്തിൽ ഇന്ന് സ്വന്തം “പറുദീസ ” നഷ്ട പ്പെട്ടത് കേരളരാഷ്ട്രീയത്തിലെ ഏറ്റവും സത്യ സന്ധനെന്ന് അദ്ദേഹത്തിന്റെ എതിർപക്ഷ രാഷ്ട്രീയത്തിലുള്ളവർ പോലും മനസ്സിൽ സമ്മതിക്കുന്ന പി.ജെ എന്ന ജനപ്രിയനായ നേതാവിനാണല്ലോ.
പ്രിയപ്പെട്ട പി.ജെ. യ്ക്ക് നമസ്ക്കാരം.


ഡോ. ശാന്തയ്ക്കു പ്രണാമം.

ഡോ. സിറിയക് തോമസ്.