സ്വാതന്ത്ര്യസമര സേനാനിയും സംന്യാസിയുമായിരുന്ന സ്വാമി ആനന്ദ തീർത്ഥരെക്കുറിച്ച് പ്രൊഫ. എം.കെ. സാനു ഇന്ന് മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്.

Share News

സ്വാതന്ത്ര്യസമര സേനാനിയും സംന്യാസിയുമായിരുന്ന സ്വാമി ആനന്ദ തീർത്ഥരെക്കുറിച്ച് പ്രൊഫ. എം.കെ. സാനു ഇന്ന് മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്.

ഗോവയിൽനിന്നും നാനൂറിലധികം വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കുടിയേറിയ ഗൗഡ സാരസ്വത അഥവാ, കൊങ്കണി ബ്രാഹ്മണ സമുദായത്തിൽ ജനിച്ച അനന്ത ഷേണായിയാണ് ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും സ്വാധീനത്തിൽ ഇപ്രകാരം പരിവർത്തനം ചെയ്യപ്പെട്ടത്.

ബ്രാഹ്മണരിലെ ഒരു വിഭാഗമായി നിലനിൽക്കുമ്പോഴും ജാതിവ്യവസ്ഥയുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ വളരെ വ്യത്യസ്തരാണ് ഗൗഡ സാരസ്വതർ. മറ്റു ബ്രാഹ്മണവിഭാഗങ്ങൾക്ക് വൈദികവൃത്തി മാത്രം കുലത്തൊഴിലായിരിക്കേ, ഇക്കൂട്ടരിൽ ഓരോതൊഴിലിനും വിവിധ ഉപവിഭാഗങ്ങളുണ്ട് – ഷേണായ്, പൈ, കമ്മത്ത്, പ്രഭു, പഡിയാർ, കിളിക്കർ, മല്ലയ്യ, നായ്ക്ക്, ഭട്ട് (പൂജാരി/ജ്യോതിഷി)….

ഇവർക്ക് പരസ്പരം ഇടപഴകാം, വിവാഹം കഴിക്കാം. മക്കൾ പിതാവിന്റെ സർ നെയിമിൽ അറിയപ്പെടും എന്നു മാത്രം. ഇത്തരത്തിൽ, തൊഴിൽപരമായ ജാതി വിഭജനത്തിന് അതീതരാണ് കൊങ്കണി ബ്രാഹ്മണർ. കൃഷിയും ചുമട്ടുപണിയും കച്ചവടവും വ്യവസായവും സൈനികവൃത്തിയും ഭരണനിർവഹണവും എല്ലാം ചെയ്യാം, ഉച്ചനീചത്വങ്ങളില്ലാതെ.

ജെറി അമൽദേവിന്റെ ജീവചരിത്ര രചനയ്ക്കായുള്ള ഗവേഷണത്തിനിടെ ഇതിന് നല്ലൊരു തെളിവ് എനിക്കു കിട്ടി. കൊച്ചിയുടെ സംഗീത പാരമ്പര്യത്തെക്കുറിച്ച് പഠിക്കവേ, പണ്ഡിറ്റ് ഭീംസേൻ ജോഷിയും പങ്കജ് മല്ലിക്കും മറ്റും വന്നു താമസിച്ച് സംഗീതോപാസന നടത്തിയ ചരിത്രമുള്ള മട്ടാഞ്ചേരിയിലെ പാണ്ഡുരംഗ ക്ഷേത്രത്തെക്കുറിച്ച് കേട്ടു.

കുമ്പളങ്ങിയിൽ എന്റെ അയൽവാസിയും ബാല്യകാല സുഹൃത്തുമായ ഡോ. എ.ആർ. വിജയനാഥ് ഷേണായിയുടെ പിതാവ് പരേതനായ രാമ ഷേണായിയുടെ മുത്തച്ഛൻ അമ്പു ബാളിഗയാണ് പർവാനമുക്കിനടുത്ത് ഈ ക്ഷേത്രം സ്ഥാപിച്ചത്. ക്ഷേത്രപ്രവേശന വിളംബരമൊക്കെ വരുന്നതിനും വളരെക്കാലം മുൻപേ ബാളിഗ ഇവിടെ ദലിതരടക്കം എല്ലാജാതിക്കാർക്കും പ്രവേശനം കൊടുത്തിരുന്നു. വാസ്തവത്തിൽ, എല്ലാജാതിക്കാർക്കും പ്രവേശനം നൽകാൻതന്നെയാണ് പാണ്ഡുരംഗ, അഥവാ മഹാവിഷ്ണു പ്രതിഷ്ഠയോടെ അദ്ദേഹം ഈ ക്ഷേത്രം സ്ഥാപിച്ചത് എന്നു പറയപ്പെടുന്നു. ഏതായാലും സംഭവം വലിയ വിവാദമായി. ജാത്യാചാരം പാലിക്കണം എന്ന കൊച്ചി രാജാവിന്റെ കൽപ്പന അദ്ദേഹം മാനിച്ചില്ല. ഒരു നാൾ രാജഭടൻമാർ വീട്ടിൽ വന്ന് അമ്പു ബാളിഗയെ പിടിച്ചു കൊണ്ടുപോയി. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. തലശ്ശേരിയിലെ അനന്ത ഷേണായി അഥവാ സ്വാമി ആനന്ദ തീർത്ഥർക്ക് കൊച്ചിയിൽ കരുത്തനായ ഒരു മുൻഗാമി ഉണ്ടായിരുന്നു എന്നു ചുരുക്കം.

പി ബിആൽബി

Share News