നിർമ്മിതബുദ്ധി|അദ്ധ്യാപകർക്ക് മാത്രമായി മാതൃഭൂമിയുമായി ചേർന്ന് ഒരു പരിശീലനം സംഘടിപ്പിക്കുന്നു. അദ്ധ്യാപകസുഹൃത്തുക്കൾ പങ്കെടുക്കുക|മുരളി തുമ്മാരുകുടി

Share News

അദ്ധ്യാപകസുഹൃത്തുക്കളോട്

നിർമ്മിതബുദ്ധി നമ്മുടെ തൊഴിൽജീവിതത്തിൻറെ സർവ്വമേഖലകളിലേക്കും കടന്നുവരുമെന്ന് ഞാൻ പറയാറുണ്ടല്ലോ. ഇത് തൊഴിൽ നഷ്ടം ഉണ്ടാക്കുമോ എന്ന ആശങ്ക ഏറെ ആളുകളിൽ ഉണ്ട്. AI ടീച്ചർമാർ വരുന്നു എന്നൊക്കെ വാർത്ത കേൾക്കുന്നത് കൊണ്ട് അദ്ധ്യാപന രംഗത്തുള്ളവരിലും ഈ പേടി ഉണ്ട്.

എന്നാൽ അടുത്ത പത്തുവർഷത്തേക്കെങ്കിലും നിർമ്മിതബുദ്ധി അദ്ധ്യാപകരുടെ തൊഴിൽ ഏറ്റെടുക്കുന്നതല്ല പ്രധാനവെല്ലുവിളി. മറിച്ച് നിർമ്മിതബുദ്ധിയിൽ വരുന്ന വിപ്ലവകരമായമാറ്റങ്ങളും അവ പഠനരംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്നതും മനസ്സിലാക്കാത്ത അദ്ധ്യാപകർ തൊഴിൽ രംഗത്ത് പിന്നോട്ട് പോകും എന്നതാണ്. ഇത് അനുവദിക്കരുത്.

നിർമ്മിതബുദ്ധിരംഗത്തെ പുതിയ ടൂളുകൾ ഓരോ തൊഴിൽരംഗത്ത് ഉള്ളവർക്ക് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്നവരിൽ പ്രമുഖനാണ് എൻ്റ സുഹൃത്ത് Sunil Prabhakar. ഓരോ വർഷവും ഐക്യരാഷ്ട്രസഭയിൽ എൻ്റെ സഹപ്രവർത്തകർക്ക് ഉൾപ്പെടെ ഈ വിഷയത്തിൽ പരിശീലനം നൽകുന്നത് ഇദ്ദേഹമാണ്. കേരളത്തിൽ ഗവർൺമെൻ്റ്, യൂണിവേഴ്സിറ്റി തലങ്ങളിൽ അനവധി പരിശീലനങ്ങൾ നടത്തിയിട്ടുണ്ട്.

അദ്ധ്യാപകർക്ക് മാത്രമായി മാതൃഭൂമിയുമായി ചേർന്ന് അദ്ദേഹം ഒരു പരിശീലനം സംഘടിപ്പിക്കുന്നു. അദ്ധ്യാപകസുഹൃത്തുക്കൾ സാധിക്കുമെങ്കിൽ പങ്കെടുക്കുക, ഷെയർ ചെയ്യുക.

കൊച്ചിയിൽ ആണ് ആദ്യത്തെ സെഷൻ. മെയ് 3-4. പക്ഷെ മറ്റു ജില്ലകളിൽ താല്പര്യമുള്ളവരുടെ എണ്ണം അനുസരിച്ച് കൂടുതൽ സെഷൻ ഉണ്ടാകും.

സ്കൂൾ അധ്യാപകരെയാണ് പ്രധാനമായുംഉദ്ദേശിക്കുന്നതെങ്കിലും പ്രൈമറിമുതൽ പ്രൊഫഷണൽ കോളേജ് വരെ ഉള്ളവർക്ക് ഉപകരിക്കുന്ന കണ്ടെൻ്റ് ഉണ്ട്.

ലിങ്ക്

https://docs.google.com/forms/d/e/1FAIpQLSfbM6BowYs_NK65-L-NhEfYIblUVY75URW2CRN73JkBsW_uKw/viewform?fbclid=IwZXh0bgNhZW0CMTAAAR2NwGVYldVu89cWwVYlQnM0DyVDSpnMbAnUdVurCUX2KmTZa3z-RnEX5ms_aem_AfV34vVN_

മുരളി തുമ്മാരുകുടി

Share News