കേരളത്തിലെ 14 ജില്ലകളെക്കുറിച്ചും ഓരോ ജില്ലയുടെയും ചരിത്രവും വൈവിധ്യമാർന്ന ചില പ്രത്യേകതകളും

Share News

കേരളത്തിലെ 14 ജില്ലകളെക്കുറിച്ചും ഓരോ ജില്ലയുടെയും ചരിത്രവും വൈവിധ്യമാർന്ന ചില പ്രത്യേകതകളെക്കുറിച്ചും താഴെക്കൊടുക്കുന്നു. നിങ്ങളുടെ ജില്ല ഏതെന്നും അതിൽ വിട്ടുപോയ പ്രധാന കാര്യങ്ങൾ കമന്റ് ചെയ്യുക…:

♦️1.​തിരുവനന്തപുരം:

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രത്നകണ്ഠാഭരണമായ കേരളത്തിന്റെ തലസ്ഥാന നഗരി-തിരുവനന്തപുരം ലോക സഞ്ചാര ഭൂപടത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഭൂപ്രദേശം എന്ന് ലോകസഞ്ചാരികള്‍ പ്രശംസിച്ചനാട്. പരശുരാമന്‍ എന്ന സന്യാസി തന്റെ മഴു എറിഞ്ഞത് കടലില്‍ നിന്നും (വരുണ ഭഗവാനിൽ നിന്നും) വീണ്ടെടുത്ത ഭൂപ്രദേശം, കന്യാകുമാരി മുതല്‍ ഗോകര്ണ്ണം വരെയുള്ള ഒരു സുരഭില സുന്ദര കേരളം ഗോകർണ്ണത്തില്‍ ശിവനും, കന്യാകുമാരി അമ്മയും പരസ്പരം നോക്കി പരിപാലിക്കുന്നിടം കേരളം പ്രയാതത് വരനും നീതിമാനുമായ മഹാബലി ചക്രവർത്തിയുടെ കാലത്തിനു മുൻമ്പ്‌ ഉരുവം കൊണ്ട കേരളം എന്തിനെയും സ്വീകരിക്കുവാനും സ്വാംശീകരിക്കുവാനും അംഗീകരിക്കുവാനുമുള്ള നമ്മുടെ ശീലം ലോക സഞ്ചാരികളെയും വാണിഭ സംഘങ്ങളെയും ആകർഷിച്ച നാട്. അതിനാലാണ് കൊളംമ്പസ്, വാസ്കോഡ ഗാമ, മാർക്കോ പോളോ, ഫാഹിയാന്‍ തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത ലോക സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്ഷിച്ചത്.

ചരിത്ര താളുകളില്‍ രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ ഒത്തിരി സമസ്യകളുടെ സംഗമ ഭൂമി മലയാളവും ചേർന്നടങ്ങുന്ന മനോഹരമായ ഭൂപ്രദേശം

തിരുവനന്തപുരം ട്രിവാന്ഡ്രം എന്ന് ഇംഗ്ലീഷുക്കാരാല്‍ പുനര്‍ നാമകരണം ചെയ്ത ദേശം, തെക്കന്‍ ജില്ല, കേരളത്തിന്റെ ഭരണ സിരാ കേന്ദ്രം, കേരളത്തിന്റെ തലസ്ഥാന നഗരം തിരുവനന്തന്‍ വാഴുന്നിടം ശ്രീമഹാവിഷ്ണു ആയിരം നാവുള്ള അനന്തന്റെ പുറത്ത് പള്ളിയുറങ്ങുന്നിടം സഹസ്രകോടിയുടെ അടിയിലും സാമ്രാജ്യങ്ങളെ ഭക്തിയുടെ ആനന്ദ ശ്ര്യംഗാരത്തിലും ആറാടിക്കുന്ന തിരുവനന്തപുരം മാര്താജ് ണ്ഡവര്മ്മശ മഹാരാജാവ് 1745-ല്‍ നിര്മ്മി ച്ച മഹാക്ഷേത്രം ഇപ്പോള്‍ തമിഴ് നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്ത് നിന്നും തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റി സ്ഥാപിക്കുകയും പത്മനാഭ ദാസരായി രാജ്യത്തെയും ജനങ്ങളെയും സേവിക്കുവാന്‍ സന്നദ്ധരാവുകയും രാജഭരണ നിര്വ്വനഹണം നടത്തുകയും ചെയ്തു. തൃപ്പടിദാനം നടത്തി പത്മനാഭ ദാസരായി ഭരണം തുടരുകയും ചെയ്ത തിരുവിതാംകൂര്‍ രാജാക്കന്മാനരുടെ വിളനിലം. ഒ.എന്‍.വി യുടെയും ഓണക്കൂറിന്റെയും പോറ്റമ്മയായ തിരുവനന്തപുരം. കോവളം മുതല്‍ വര്ക്കെല വരെ നീണ്ടുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തിരുവനന്തപുരത്തിന്റെ തിലകക്കുറിയായി ചാര്‍ത്തുന്നു.പത്മനാഭ സ്വാമി ക്ഷേത്രം ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടെയാണ്

♦️2.​കൊല്ലം

​ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കേരളത്തിലെ ഒരു തെക്കന്‍ ജില്ലയാണ് കൊല്ലം. കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും 70 കിലോമീറ്റര്‍ വടക്കുമാറി ജില്ലാ ആസ്ഥാനമായ കൊല്ലം നഗരം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും, കിഴക്ക് തമിഴ്നാടും, വടക്ക് ആലപ്പുഴ-പത്തനംതിട്ട ജില്ലകളും തെക്ക് തിരുവനന്തപുരം ജില്ലയും കൊല്ലവുമായി അതിരുകള്‍ പങ്കിടുന്നു. സുഗമവും സുതാര്യവുമായ ഭരണനിര്‍വ്വഹണത്തിനായി ജില്ലയെ കൊല്ലം, പുനലൂര്‍ എന്നിങ്ങനെ രണ്ട് റെവന്യൂഡിവിഷനുകളായി തരംതിരിക്കുന്നു. ഓരോ റെവന്യു ഡിവിഷനിലും മൂന്നു താലൂക്കുകള്‍ വീതം ആകെ ആറു താലൂക്കുകള്‍ ജില്ലയിലുണ്ട്.കേരളത്തിലെ മറ്റിടങ്ങളിലേതു പോലെ തന്നെ കൊല്ലവും ഉഷ്ണ കാലാവസ്ഥാ പ്രദേശമാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ അന്തരീക്ഷതാപം ഉച്ചസ്ഥായിയില്‍ എത്തുന്ന ഇവിടെ ജൂണ്‍ മുതല്‍ സെപ്റ്റമ്പര്‍ വരെയാണ് മണ്‍സൂണ്‍.

തീരപ്രദേശം ഇടനാട്‌ മലനാട് എന്നിങ്ങനെ വേര്‍തിരിക്കാന്‍ കഴിയുന്ന ഭൂപ്രകൃതിയാലും ജൈവ വൈവിധ്യങ്ങളാലും സമ്പന്നമായ കൊല്ലം കൃഷിയോഗ്യവും ചെമ്മണ്ണ് നിറഞ്ഞതും വനസമൃധവുമാണ്. വലിപ്പത്തില്‍ കേരളത്തിലെ രണ്ടാമത്തെ കായലായ അഷ്ടമുടിക്കായല്‍; കൊല്ലത്തിന്‍റെ മാറിലൂടെ ബഹുശാഖിയായി ഒഴുകുന്നു. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ബോട്ടിംഗ് കേന്ദ്രമായ ഈ കായലും നഗരഹൃദയത്തിലെ പ്രധാന ജലസ്രോതസ്സായ കൊല്ലം തോടും ചേര്‍ന്ന് കൊല്ലത്തിന് ഭാരതത്തിന്‍റെ ജലഗതാഗത ഭൂപടത്തില്‍ പ്രമുഖസ്ഥാനം നല്‍കുന്നു.

എട്ടു കൈവഴികളായി ഒഴുകുന്ന അഷ്ടമുടി കായലില്‍ ചെറുതും വലുതുമായ അനേകം ദ്വീപുകള്‍ ചിതറിക്കിടക്കുന്നു.വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ഏറെ പ്രിയങ്കരമാണ് കൊല്ലം. നഗരവാസികള്‍ ശാന്തമായ സായാഹ്നങ്ങള്‍ ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി കടപ്പുറങ്ങളും ഇവിടുണ്ട്. ഇതില്‍ പ്രമുഖം കൊല്ലം ബീച്ചാണ്. സഹ്യപര്‍വ്വതതിലേക്ക് പടര്‍ന്നുകിടക്കുന്ന; ജില്ലയുടെയുടെ കിഴക്കുഭാഗത്ത് വിശാലമായ വനപ്രദേശം കാണാം. ശെന്തരുണി, തെന്‍മല, പാലരുവി തുടങ്ങിയ എക്കോ ടൂറിസം കേന്ദ്രങ്ങള്‍ കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയുടെ സൗന്ദര്യമാണ്.

ക്രിസ്തുവര്‍ഷത്തിനും മുന്‍പ് തന്നെ കൊല്ലം ഒരു പ്രധാന തുറമുഖനഗരമായി വികാസം പ്രാപിച്ചിരുന്നു . സഹസ്രാബ്ദങ്ങളുടെ പഴമയും പ്രാധാന്യവും കൈമുതലായുള്ള കൊല്ലം നഗരത്തിനു രാഷ്ട്രീയ സമൂഹിക സാംസ്കാരിക മേഖലകളിലും കയ്യൊപ്പ് ചാര്‍ത്താനായിട്ടുണ്ട്. പുരാതനകാലം മുതലുള്ള നിരവധി ചരിത്ര രേഖകളില്‍ നഗരത്തെ സംന്ധിച്ച സൂചനകള്‍ കാണാം. പോര്‍ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നീ വൈദേശിക ശക്തികളുടെ കീഴില്‍ വൈവിധ്യമേറിയ കൊളോണിയന്‍ ഭൂതകാലംപേറിയ കൊല്ലം; സാമ്രാജ്യത്ത വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നണിയില്‍ ഉണ്ടായിരുന്നു. തങ്കശ്ശേരി വിളക്കുമാടം, പോര്‍ചുഗീസ്കോട്ടയും സെമിത്തേരിയും, തേവള്ളിക്കൊട്ടാരം, ചീനക്കൊട്ടാരം തുടങ്ങിയവ സമൃദ്ധമായ ഒരു കൊളോണിയല്‍ ഭൂതകാലത്തിന്‍റെ തിരുശേഷിപ്പുകളാണ്. വ്യത്യസ്ത വാസ്തുശില്പ ശൈലികളില്‍ തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ പണികഴിപ്പിച്ച അനവധി കെട്ടിടങ്ങളില്‍ ഇന്നും സര്‍ക്കാര്‍ ആഫീസുകളായി നഗരഹൃദയത്തില്‍ തല ഉയര്‍ത്തിനില്‍ക്കുന്നു.

പോര്‍ച്ചുഗീസ് കാലം മുതല്‍ കശുവണ്ടി വ്യവസായത്തിന്‍റെ സിരാകേന്ദ്രമായ കൊല്ലത്ത് നൂറുകണത്തിനു കശുവണ്ടി സംസ്കരണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ആകെ സംസ്കൃത കശുവണ്ടി കയറ്റുമതിയുടെ 75 ശതമാനവും കയ്യാളുന്ന കൊല്ലം ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്കൃത കശുവണ്ടി കയറ്റുമതി കേന്ദ്രമായി തുടരുന്നു. മത്സ്യസമ്പത്ത്കൊണ്ടും അനുഗ്രഹീതമാണ് കൊല്ലം. നഗരത്തിന്‍റെ പ്രാന്ത പ്രദേശത് സ്ഥിതി ചെയ്യുന്ന; കേരളത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളില്‍ ഒന്നായ നീണ്ടകരയില്‍ ഇന്‍ഡോ നോര്‍വ്വീജിയന്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മത്സ്യബന്ധനമേഖലയിലും അനുബന്ധ മേഖലയിലും നിരവധിപേര്‍ക്ക് തൊഴിലവസരം പ്രദാനം ചെയ്യുന്നു. തങ്കശ്ശേരി,അഴീക്കല്‍ എന്നീ തുറമുഖങ്ങളുടെ സാന്നിദ്ധ്യം കൊല്ലത്തെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു പ്രമുഖ മത്സ്യവ്യവസായ കേന്ദ്രമാക്കിത്തീര്‍ക്കുന്നു.

♦️3.​പത്തനംതിട്ട

കേരളത്തിലെ പതിമൂന്നാം റവന്യൂ ജില്ലയായ പത്തനംതിട്ട ജില്ല, പടിഞ്ഞാറൻ മലനിരകളുടെ ചെരുവുകളിൽ തലയുയർത്തി ആലപ്പുഴ ജില്ലയുടെ അതിരുകൾക്കിടയിലെ കൃഷിയിടങ്ങളിലേക്ക് നീളുന്നു. പത്തനംതിട്ട ആസ്ഥാനമായി 29.10.1982 ലെ ജി.ഒ. (എം.എസ്.) നമ്പർ 1026/82 / ആർ.ഡി., വിജ്ഞാപനം 1982 നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. വടക്കുഭാഗത്ത് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി താലൂക്ക്, ഇടുക്കി ജില്ലയുടെ പീരുമേട് താലൂക്ക്, കിഴക്കുഭാഗത്ത് തമിഴ് നാട് സംസ്ഥാനവും, തെക്ക് ഭാഗത്ത് കുന്നത്തൂർ, പത്തനാപുരം, കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക്, പടിഞ്ഞാറ്, ചെങ്ങന്നൂർ , മാവേലിക്കര, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്ക് എന്നിവയാണ്. പ്രകൃതിദത്തമായ പുഷ്പങ്ങൾ, ഇടതൂർന്ന കുന്നുകൾ, ഇരുണ്ട നിഗൂഢ വനങ്ങൾ, വിചിത്രമായ വന്യജീവി, മനംമയക്കുന്ന താഴ്വവരകൾ എന്നിവയും ഇവിടെയുണ്ട്.

♦️4.​ആലപ്പുഴ

കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്ന ആലപ്പുഴ,

വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭു, ആലപ്പുഴ സന്ദര്‍ശിച്ച വേളയില്‍ , ആലപ്പുഴയുടെ സൌന്ദര്യത്തില്‍ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു , “ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ് “. അന്ന് മുതല്‍ ലോകഭൂപടത്തില്‍ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘ എന്ന പേരില്‍ അറിയപ്പെട്ടു വരുന്നു. തുറമുഖം , കടല്‍പ്പാലം,തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട ഇടമുറിയാത്ത കടല്‍ത്തീരം, പച്ചപ്പ്‌ നിറഞ്ഞ ഭൂപ്രകൃതി , ഇവയെല്ലാമായിരിക്കും കഴ്സന്‍ പ്രഭുവിന് , ആലപ്പുഴയെ , കിഴക്കിന്റെ വെനീസിനോട് ഉപമിക്കാന്‍ പ്രചോദനം ഏകിയത്.

ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂര്‍വ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ദിവാന്‍ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിര്‍മ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളില്‍ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. നോക്കെത്താദൂരത്ത്‌ പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെല്‍വയലുകളാല്‍ സമൃദ്ധമായ – കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിന്‍ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതല്‍ക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതല്‍ക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകള്‍ പറയുന്നു.

കിഴക്ക് കോട്ടയം ജില്ലയില്‍ നിന്നും, തെക്ക് കൊല്ലം(പഴയ ക്വൈലോന്‍) ജില്ലയില്‍ നിന്നും ഉള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് , 1957ആഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടത്.

ആംഗലേയ ഭാഷയി‍ല്‍ ‘ആലപ്പി’ എന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം 07.02.1990 ലെ എെ.ഒ.പി.നമ്പര്‍.113/90/RD ഉത്തരവ് പ്രകാരം പിന്നീട് ആലപ്പുഴ എന്ന നാമത്തില്‍ അറിയപ്പെട്ടു. ആലപ്പുഴയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും ഭൌതികമായ പ്രത്യേകതകളുമാകാം ആലപ്പുഴ എന്ന നാമം ഈ പ്രദേശത്തിന് നേടിക്കൊടുത്തത് എന്ന് ഊഹിക്കാം. കടലിന്റെയും അതിലേക്ക് ഒഴുകി പതിക്കുന്ന പരസ്പര ബന്ധിതമായ നദികളുടേയും ഇടയിലെ ഭൂമി എന്നാണ് ആലപ്പുഴ എന്ന നാമത്തിന്റെ അര്‍ത്ഥം. 29.10.1982 ലെ ജി.ഒ(എം.എസ്)1026/82/RD ഉത്തരവ് പ്രകാരം പുതുതായി രൂപീകൃതമായ പത്തനംതിട്ട ജില്ല, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നീ ജില്ലകളുടെ ചില ഭാഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ളതാണ്. പഴയ ആലപ്പുഴ ജില്ലയില്‍ നിന്നും പുതുതായി രൂപീകരിച്ച പത്തനംതിട്ട ജില്ലയിലേയ്ക്ക് ചേര്‍ന്ന ഭാഗങ്ങള്‍ തിരുവല്ല താലൂക്ക് മുഴുവനായും ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളുടെ ചില ഭാഗങ്ങളുമാണ്. ഇന്നത്തെ ആലപ്പുഴ ജില്ലയില്‍ ആറ് താലൂക്കുകളാണ് ഉളളത്. ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപളളി, ചെങ്ങന്നൂര്‍,മാവേലിക്കര എന്നിവയാണ് ആ താലൂക്കുകള്‍.

ആലപ്പുഴ പഴമ

പ്രാചീന ശിലായുഗത്തിലെ ആലപ്പുഴ ജില്ലയുടെ ചരിത്രം സുവ്യക്തമല്ല. തീരദേശ താലൂക്കുകളായ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി പ്രദേശങ്ങള്‍ ഒരു കാലത്ത് ജലത്താല്‍ മൂടപ്പെട്ടു കിടന്ന പ്രദേശങ്ങളാണെന്ന് ഊഹിക്കുന്നു.പിന്നീട് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് എക്കലും, മണലും കുന്ന് കൂടി ഉണ്ടായതാണ് ഈ പ്രദേശമെന്ന് കരുതുന്നു. എന്നാല്‍ കുട്ടനാട് സംഘകാലത്തിന്റെ തുടക്കം മുതല്‍ ഖ്യാതി കേട്ടപ്രദേശമാണ്. പഴയകാല ചേരരാജക്കന്‍മാര്‍ കുട്ടനാട്ടില്‍ താമസിച്ചിരുന്നു. അവരെ ‘കുട്ടുവര്‍’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ആ നാമത്തില്‍ നിന്നാണ് കുട്ടനാട് എന്ന പദം ഉരുത്തിരിഞ്ഞത് എന്ന് പറയപ്പെടുന്നു. ക്ഷേത്രങ്ങളിലും പളളികളിലും കാണുന്ന ശിലാ ലിഖിതങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, പാറയിലുള്ള കൊത്തുപണികള്‍, ചില പുരാവസ്തു അവശിഷ്ടങ്ങള്‍ എന്നിവയും, ‘ഉണ്ണുനീലി സന്ദേശം’ പോലുളള സാഹിത്യ കൃതികളും ജില്ലയുടെ പുരാതന കാലഘട്ടത്തിലേയ്ക്ക് ഉള്‍ക്കാഴ്ച

പകരുന്നതാണ്. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ പ്രശസ്ത യാത്രികരായിരുന്ന പ്ലിനിയും ടോളമിയും അവരുടെ ചിരസമ്മതമായ ഗ്രന്ഥങ്ങളില്‍ ആലപ്പുഴയിലെ പുറക്കാട്(ബാരാസ്) പോലുളള സ്ഥലങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എ.ഡി.ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ ക്രിസ്തുമതം ജില്ലയില്‍ കാലുറപ്പിച്ചുകഴിഞ്ഞിരുന്നു. ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ സെന്റ് തോമസ് സ്ഥാപിച്ച ഏഴ് പളളികളില്‍ ഒന്നായ കൊക്കമംഗലം അല്ലെങ്കില്‍ കൊക്കോതമംഗലം പളളി ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ആയിരുന്നു. എ.ഡി.52 ല്‍ മൂസിരിസ് തുറമുഖത്തെ മാലിയക്കരയിലാണ് സെന്റ് തോമസ് ആദ്യമായി എത്തിചേര്‍ന്നത്. ഇന്ന് കൊടുങ്ങല്ലൂര്‍ എന്ന് അറിയപ്പെടുന്ന ആ തുറമുഖം ക്രാങ്ങനൂര്‍ എന്നും അറിയപ്പെട്ടിരുന്നു. തെക്കേ ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിച്ചത് ഈ കാലഘട്ടത്തിലാണ്. എ.ഡി 09-ാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ട് വരെ രണ്ടാം ചേര സാമ്രാജ്യത്തിന്റെറ കീഴില്‍ ജില്ല, മതപരവും സാംസ്ക്കാരികവുമായി അഭൂതപൂര്‍വമായ വളര്‍ച്ച പ്രാപിക്കുകയുണ്ടായി. ചെങ്ങന്നൂര്‍ ഗ്രാമത്തിലെ പണ്ഡിതനായ ശക്തി ഭദ്രന്‍ രചിച്ച ആചാര്യ ചൂഢാമണി എന്ന പ്രശ്ത സംസ്കൃത നാടകം ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്

ധര്‍മ്മരാജയുടെ ഭരണകാലത്താണ് ജില്ലയ്ക്ക് എല്ലാവിധത്തിലുമുളള പുരോഗതി കൈവരുന്നത്. ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്ന, തിരുവിതാംകൂറിലെ അന്നത്തെ ദിവാന്‍ രാജാകേശവദാസ് ആലപ്പുഴയെ തിരുവിതാംകൂറിലെ പ്രധാന തുറമുഖ നഗരമാക്കി മാറ്റി. പണ്ടകശാലകളും, ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ക്കായി ധാരാളം റോഡുകളും, തോടുകളും നിര്‍മ്മിച്ചു. ദൂരെനിന്നും അടുത്തുനിന്നുമുളള വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാവിധ സൌകര്യങ്ങളും അദ്ദേഹം നല്‍കി. ബാലരാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്തും വേലുത്തമ്പിദളവ, ആലപ്പുഴ പട്ടണത്തിന്റെയും തുറമുഖത്തിന്റെയും വികസനത്തിന് വേണ്ടി പ്രത്യേകം താല്‍പ്പര്യം എടുത്തിരുന്നു. പാതിരാമണല്‍ ദ്വീപില്‍ മുഴുവന്‍ കേരവൃക്ഷങ്ങളള്‍ നട്ടു പിടിപ്പിക്കുകയും വലിയ ഭൂപ്രദേശം നെല്‍കൃഷി ചെയ്യുകയും ചെയ്തു. ആലപ്പുഴയുടെ വികസനത്തിന് വേലുത്തമ്പി ദളവയുടെ പങ്ക് നിസ്തുലമാണ്. 19-ാം നൂറ്റാണ്ടോടെ എല്ലാ മേഖലയിലും ആലപ്പുഴ ജില്ല പുരോഗതി കൈവരിച്ചു. കോടതികളുടെ പുനസംഘടനയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ 5 സബ്കോടതികളില്‍ ഒന്ന് കേണല്‍ മണ്ട്രോ മാവേലിക്കരയില്‍ ആരംഭിച്ചു. പഴയ തിരുവിതാംകൂര്‍ രാജ്യത്തെ ആദ്യ പോസ്റ്റ് ഒാഫീസ്, ആദ്യ ടെലഗ്രാം ഒാഫീസ് എന്നിവ ആലപ്പുഴയുടെ നേട്ടങ്ങളില്‍പ്പെടുന്നു. കയറ്റുപായും കയര്‍ത്തടുക്കും നിര്‍മിക്കുന്ന ആധുനിക ഫാക്ടറി ആദ്യമായി സ്ഥാപിച്ചത് 1859 ല്‍‍ ആണ്. 1894-ല്‍ നഗര വികസന കമ്മറ്റിയും നിലവില്‍ വന്നു….!

♦️6.​ഇടുക്കി

​ഇടുക്കി ‘കേരളത്തിന്റെ ഹൈറേഞ്ച്’ എന്നറിയപ്പെടുന്നു. ഇടുക്കി എന്ന പേര് ‘ഇടുക്ക്’ (ഇടുങ്ങിയ വഴി) എന്ന വാക്കിൽ നിന്ന് വന്നതാണ്, 1972 ജനുവരി 24-)o തീയതി പുറപ്പെടുവിച്ച 54131/സി2/71/ആര്‍.ഡി എന്ന നമ്പരിലുള്ള വിജ്ഞാപനമനുസരിച്ച് 1972 ജനുവരി 26-)o തീയതി ഇടുക്കി ജില്ല നിലവില്‍ വന്നു. മുമ്പ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും (കല്ലൂര്‍ക്കാട് വില്ലേജ്, മാഞ്ഞല്ലൂര്‍ വില്ലേജിന്‍റെ ഏതാനും ഭാഗങ്ങൾ എന്നിവയെ ഒഴിവാക്കി ബാക്കി കല്ലൂര്‍ക്കാട്, മാഞ്ഞല്ലൂര്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി) ദേവികുളം താലൂക്കും ചേര്‍ന്ന് ഇടുക്കി ജില്ല രൂപംകൊണ്ടു. 1972 ഫെബ്രുവരി 14ന് നിലവില്‍ വന്ന തുടർ വിജ്ഞാപനം നമ്പർ 7754/സി2/72/ആര്‍.ഡി അനുസരിച്ച് നിയമാധികാരം ക്രമേണ കൈമാറ്റപ്പെട്ടു. മലയിടുക്ക് എന്നര്‍ത്ഥമുള്ള ഇടുക്ക് എന്ന വാക്കിൽ നിന്നാണ് ഇടുക്കി എന്ന പേര് ഈ ജില്ലക്ക് വന്നത്.

29.10.1982 ലെ ജി.ഒ(എം.എസ്) നം.1026/82/ആര്‍.ഡി അനുസരിച്ച് വടക്ക് പമ്പാവാലി ഭാഗങ്ങളും പീരുമേട് താലൂക്കിലെ മ്ലാപ്പാറ വില്ലേജിലെ ശബരിമല സന്നിധാനവും ചുറ്റുമുള്ള ഭാഗങ്ങളും പത്തനംതിട്ട ജില്ലയിലേക്ക് മാറ്റപ്പെട്ടു. ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ, പീരുമേട് എന്നീ അഞ്ച് താലൂക്കുകളാണ് ഇപ്പോൾ ഇടുക്കി ജില്ലയിലുള്ളത്.

ജില്ലയുടെ മുന്‍ചരിത്രം വ്യക്തമല്ല. പുരാതന കാലഘട്ടത്തെപ്പറ്റിയും വേണ്ടത്ര തെളിവുകള്‍ ലഭ്യമായിട്ടില്ല. മലനിരകളില്‍ കാണപ്പെടുന്ന വൃത്താകൃതിയിലുള്ള നിലവറകള്‍ (പാണ്ടുകുഴികള്‍), ശവക്കല്ലറകള്‍, സ്തംഭങ്ങൾ, കല്ലുകൊണ്ടുള്ള കുഴിമാടങ്ങൾ മുതലായവ മെഗാലിത്തിക് കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്നു.പുരാതനകാലത്ത് സുഗന്ധവ്യജ്ഞനങ്ങളുടെ കച്ചവടത്തില്‍ ഉണ്ടായിരുന്ന പ്രാധാന്യത്തിലേക്കാണ്. കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളുടെ കച്ചവടത്തിൽ കേരളത്തിലെ മറ്റെല്ലാ ജില്ലകളെക്കാളും മുന്‍പിലായിരുന്നു ഇടുക്കി.

കുലശേഖരന്‍മാരുടെ ഭരണകാലത്ത് ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകള്‍ ഉള്‍പ്പെട്ട നന്തുസൈനാടും വെമ്പൊലിനാടും കോട്ടയം ജില്ല മുഴുവനായുള്ള മഞ്ചുനാടും തൊടുപുഴ താലൂക്ക് ഉള്‍പ്പെട്ട കുഴുമേലൈനാടും കുലശേഖര സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. ഏതാണ്ട് 1100- എ.ഡി യോടുകൂടി വെമ്പൊലിനാട്, വടക്കുംകൂര്‍, തെക്കുംകൂര്‍ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയും തൊടുപുഴ താലൂക്കിലെ കാരിക്കോട്, വടക്കുംകൂര്‍ രാജാക്കന്‍മാരുടെ ആസ്ഥാനമായി മാറുകയും ചെയ്തു. ഈ വടക്കുംകൂര്‍ രാജാക്കന്‍മാര്‍ ഒരു നീണ്ട കാലയളവ് മുഴുവനും പെരുമ്പടപ്പ് സ്വരൂപത്തിന് കീഴിലായിരുന്നു. അക്കാലത്ത് തെക്കുംകൂറായിരുന്നു ഏറ്റവും പ്രബലമായ രാജ്യമെങ്കിലും വിവിധ സാഹചര്യങ്ങളില്‍ അവ ര്‍ കൊച്ചി, വടക്കുംകൂര്‍ രാജ്യങ്ങളുമായി കലഹം പതിവായിരുന്നു.

മലനിരകളിലെ കുരുമുളകിന്‍റെ അധികവിളവ് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയെ ആകര്‍ഷിച്ചു. 1664 ജൂൺ 16 ലെ ഔദ്യോഗിക പെരുമാറ്റ രീതി അനുസരിച്ച് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിക്ക് തെക്കുംകൂര്‍ രാജാക്കന്‍മാരുമായി കറുവാപ്പട്ട, കറുപ്പ് മുതലായവയുടെ കച്ചവടക്കരാര്‍ ഉണ്ടായിരുന്നു. പാണ്ഡ്യരാജാവായ മാനവിക്രമ കുലശേഖരപെരുമാളും കുടുംബവും കേരളത്തിലേക്ക് വരികയും വടക്കുംകൂറില്‍ അഭയാര്‍ത്ഥികളും വാസമുറപ്പിക്കുകയും ചെയ്തു. ഈ പാണ്ഡ്യരാജാവ് വടക്കുംകൂര്‍ രാജാവിന്‍റെ സഹായത്തോടെ പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറ് പൂഞ്ഞാര്‍ എന്ന പ്രദേശം തെക്കുംകൂര്‍ രാജാവില്‍ നിന്നും വിലയ്ക്ക് വാങ്ങി. അങ്ങനെ പൂഞ്ഞാറിന്‍റെ പാരമ്പര്യം അതിന്‍റെ എല്ലാ മഹത്വത്തോടും അവകാശങ്ങളോടുംകൂടി പാണ്ഡ്യരാജാവിനെ സ്വാധീനിക്കുകയും തെക്കുംകൂര്‍ രാജാവിന്‍റെ മുമ്പിൽ പാണ്ഡ്യരാജാവിന്‍റെ രാജത്വം വെളിപ്പെടുകയും ചെയ്തു. 15-)o നൂറ്റാണ്ടില്‍ പൂഞ്ഞാർ രാജാവ് പീരുമേട് മുതല്‍ ദേവികുളം വരെയുള്ള മലനിരകൾ സ്വന്തമാക്കി. 1749-50 കളിൽ തെക്കുംകൂറും വടക്കുംകൂറും തമ്മിലുള്ള ലയനത്തിനുശേഷം ഉടന്‍തന്നെ പൂഞ്ഞാറിന്‍റെ പ്രാധാന്യവും പദവിയും തിരുവിതാംകൂറുമായി യോജിച്ചു. ശേഷം പൂഞ്ഞാറിന്‍റെ ചരിത്രം തിരുവിതാംകൂര്‍ ചരിത്രവുമായി ലയിച്ചു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന സ്വാതന്ത്ര്യ സമരങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഇടുക്കി ജില്ലയില്‍ സ്വാതന്ത്ര്യസമരങ്ങൾ വളരെയധികം കുറവായിരുന്നു.

1909 ൽ സംസ്ഥാനത്തെ അഞ്ചാമത്തെ റവന്യൂ ഡിവിഷൻ നിലവില്‍ വന്നു. കോട്ടയം ഡിവിഷനോട് ചേര്‍ന്നിരിക്കുന്ന താലൂക്കുകളും നവീകരിക്കപ്പെട്ട ദേവികുളം മേഖലകളും ചേര്‍ന്നതായിരുന്നു ഹൈറേഞ്ച് ഡിവിഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട അഞ്ചാമത്തെ റവന്യൂ ഡിവിഷന്‍. അടുത്ത ശതവര്‍ഷത്തിൽ നിയമാധികാരത്തിൽ മാറ്റമൊന്നുമില്ലായിരുന്നു. എന്നാല്‍ 1931-41 കാലയളവിൽ ഹൈറേഞ്ച് ഡിവിഷൻ നോര്‍ത്തേൺ ഡിവിഷനുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1956 സെപ്തംബർ മാസംവരെ നിയമാധികാരത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. എന്നാല്‍ 1956 ഒക്ടോബര്‍ 1ന് ദേവികുളം താലൂക്കില്‍ നിന്ന് രണ്ട് വില്ലേജുകളും പീരുമേട് താലൂക്കില്‍ നിന്ന് ഒരു വില്ലേജും കൂട്ടിച്ചേര്‍ത്ത് ഉടുമ്പന്‍ചോല താലൂക്കിന് അധികാരം നല്‍കപ്പെട്ടു.

ഈ ജില്ലയിലെ ജനതയുടെ ചരിത്രം അടുത്ത കാലത്തുണ്ടായതാണ്. ശൈത്യമേറിയ കാലാവസ്ഥയോടും ക്രൂരവന്യമൃഗങ്ങളോടും പകര്‍ച്ചവ്യാധികളോടും പടവെട്ടിയുണ്ടാക്കിയ ഒരു കുടിയേറ്റത്തിന്‍റെ ചരിത്രമാണിത്. തൊഴിലിന്‍റെയും തൊഴിൽ പോരാട്ടങ്ങളുടെയും ചൂണഷത്തിന്‍റെ ചരിത്രം കൂടിയാണിത്. ശ്രീ. ടി.കെ. നാരായണപിള്ളയുടെ മന്ത്രിസഭാകാലത്ത് സംസ്ഥാനത്ത് ഗ്രോ മോര്‍ ഫുഡ് ക്യാമ്പയിൻ നടപ്പാക്കിയ കാലത്താണ് ഈ ജില്ലയില്‍ ജനാധിവാസം കൂടുതലായി ഉണ്ടായത്. ഇന്നത്തെ ജനത്തിന്‍റെ ആരംഭ സ്ഥാനവും ചെറുപതിപ്പും ആയത് തോട്ടക്കൃഷിക്കാരായിരുന്ന പഴയ കുടിയേറ്റക്കാരായിരുന്നു. ശ്രീ. പട്ടം താണുപിള്ളയുടെ മന്ത്രിസഭാകാലത്താണ് ചിട്ടയോടുകൂടിയ അധിനിവേശം തുടങ്ങിയത്. ഉടുമ്പന്‍ചോല താലൂക്കിലെ കല്ലാർ പട്ടം കോളനി ശ്രീ. പട്ടം താണുപിള്ളയുടെ പേര് വഹിക്കുന്നതിന് കാരണവും ഇതാണ്. ഈ ജില്ലയിലെ ജനജീവിത രീതിയിൽ തമിഴ് സ്വാധീനം കടന്നുവന്നത് ഈ നൂറ്റാണ്ടിന്‍റെ ആരംഭ പതിറ്റാണ്ടുകളിൽ നടന്ന ഒരു സംഭവ കഥയില്‍ നിന്നാണ്. മുല്ലപ്പെരിയാറില്‍ അണക്കെട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം മേല്‍നോട്ടം വഹിക്കുകയായിരുന്ന ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് ഒരിക്കല്‍ ദാഹം തോന്നിയപ്പോൾ അങ്കുര്‍ റാവുത്തര്‍ എന്ന ആട്ടിടയന്‍ ആടിന്‍റെ അകിടില്‍ നിന്ന് അപ്പോൾ കറന്നെടുത്ത പാല്‍ കൊടുത്തു എന്നതാണ് ആ സംഭവം. സംപ്രീതനായ മഹാരാജാവ് വിശാലമായ ഒരു വനപ്രദേശം ആ ആട്ടിയടന് നല്‍കിയെന്നും ആട്ടിടയന്‍റെ പിന്‍മുറക്കാർ വനഭൂമി തമിഴ്നാട്ടിലെ പല ഭൂവുടമകള്‍ക്ക് വിറ്റെന്നും അവർ ഈ വനഭൂമി ഏല-തേയില തോട്ടങ്ങളാക്കി മാറ്റിയെന്നും വിവരിക്കുന്നു. ബ്രട്ടീഷുകാര്‍ തങ്ങളുടെ വേനല്‍ക്കാല വസതികള്‍ക്കായി മൂന്നാർ തിരഞ്ഞെടുത്തപ്പോൾ മൂന്നാറും ക്രമേണ വികസന പടവുകള്‍ കയറി. മൂന്നാറില്‍ തമിഴ് ജനത കൂടുതലായി വര്‍ദ്ധിച്ചപ്പോൾ മൂന്നാർ ഒരു തമിഴ് ഭൂരിപക്ഷ പ്രദേശമായി മാറി.

♦️7,എറണാകുളം

ചരിത്രം

കണയന്നൂർ,കൊച്ചി,കുന്നത്തുനാട്,ആലുവ , പറവൂർ എന്നീ താലൂക്കുകളെ ഉൾപ്പെടുത്തി എറണാകുളം ജില്ല എന്ന ആശയം യാഥാർഥ്യമായത് 1958 ഏപ്രിൽ 1 ന് ആണ് . 1957 ൽ കേരള ഫൈൻ ആർട്സ് ഹാളിൽ മണിക്കൂറുകളോളം നീണ്ട ചർച്ചക്കൊടുവിലാണ് ഇത്തരമൊരാശയം ഉരുത്തിരിഞ്ഞത് .സാമൂഹിക സാംസ്കാരിക മധ്യമരംഗങ്ങളിലെ പ്രമുഖർ ഈ ചർച്ചയിൽ പങ്കാളികളായി .

‘എറണാകുളം’ എന്ന നാമത്തിന്റെ ഉത്ഭവത്തെച്ചൊല്ലി ഐതിഹ്യസ്പര്ശിയായ പരാമർശങ്ങളുണ്ട്. ‘ഇറങ്ങിയൽ’ എന്ന ഒരു തരാം ചേറിൽ നിന്നാണ് ഈ പദമുണ്ടായതെന്നു കോമാട്ടിൽ അച്യുതമേനോൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. തമിഴ് നാട്ടിൽ പരമശിവനെ ‘ഇറയനാർ’ എന്ന് വിളിച്ചിരുന്നു .കേരളത്തിലും ഇതാവർത്തിക്കപ്പെട്ടു. പിന്നീട് ‘ഇറയനാർ ‘ എറണാകുളമായതാണെന്നു ഒരു കൂട്ടർ വിശ്വസിക്കുന്നു . എ ഡി 1342 നും 1347 നും ഇടയ്ക്ക് കേരളതിന്റെ തീരദേശങ്ങളിൽ സഞ്ചരിച്ച ‘ഇബ്നുബത്തൂത്ത ‘ എന്ന സഞ്ചാരി കൊച്ചിയെപ്പറ്റി സാന്ദര്ഭികമായിപ്പോലും സൂചിപ്പിക്കുന്നില്ല .’കൊച്ചി ‘ എന്ന സംജ്ഞ രണ്ടു വാക്കുകളുടെ കൂടിച്ചേരലാണ് . ചെറിയ എന്ന അർത്ഥത്തിൽ ‘കൊച്ച് ‘ , നദീമുഖം എന്ന അർത്ഥത്തിൽ ‘ആഴി ‘.

എ ഡി 1405 ൽ പെരുമ്പടപ്പ് ആസ്ഥാനമായ മഹോദയപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റി . തുടർന്ന് അദ്ദേഹവും പിന്മുറക്കാരും കൊച്ചി രാജാക്കന്മാർ എന്നറിയപ്പെട്ടു . കൊച്ചിരാജാവും കോഴിക്കോട് സാമൂതിരിയും തമ്മിൽ ശത്രുത വളർന്ന കാലമായിരുന്നു , 15 ആം നൂറ്റാണ്ട്. കോഴിക്കോട് ഇടം കിട്ടാതെ കൊച്ചിയിലെത്തിയ പോർച്ചുഗീസ്‌കാർ ഈ രണ്ടു നാട്ടുരാജാക്കന്മാർ തമ്മിലുള്ള ശത്രുത മുതലെടുക്കാൻ തീർച്ചയാക്കി . കൊച്ചിരാജാവുമായി സൗഹൃദത്തിലായ പോർച്ചുഗീസ്‌കാർക്ക് കച്ചവടത്തിന് വേണ്ട സകലസഹായങ്ങളും അദ്ദേഹം നൽകി . പാണ്ടികശാല കൊച്ചിയിൽ തുറക്കാനും രാജാവ് അവരെ അനുവദിച്ചു . കൊച്ചിരാജാവിന്റെ പ്രവർത്തിയിൽ ക്ഷുഭിതനായ സാമൂതിരി യുദ്ധസന്നാഹത്തോടെ കൊച്ചിയിലെത്തി .പിന്നീടുണ്ടായ യുദ്ധത്തിൽ കൊച്ചിരാജാവ് തോറ്റെങ്കിലും പോർച്ചുഗീസിൽനിന്ന് കൊച്ചിയിൽ യഥാസമയത്തെത്തിയ പടക്കപ്പൽ അദ്ദേഹത്തിനു രക്ഷയായി .സാമൂതിരി പരാജയപ്പെട്ടു . പിന്നീടുള്ള വർഷങ്ങളിൽ പോർച്ചുഗീസ്‌കാരും കൊച്ചിരാജാവും തമ്മിലുള്ള ബന്ധം വഷളായി . 1663 ൽ ഡച്ചുകാരുടെ സഹായത്തോടെ കൊച്ചിരാജാവ് പോർച്ചുഗീസ്‌കാരെ കൊച്ചിയിൽ നിന്നും തുരത്തി.

കൊച്ചി ഭരിച്ച രാജാക്കന്മാരിൽ ഏറ്റവും ശക്തനും പ്രതാപശാലിയും ശക്തൻ തമ്പുരാനായിരുന്നു .അദ്ദേഹം രാജ്യത്തിൻറെ വ്യാപ്തി വർദ്ധിപ്പിച്ചു . ചേന്ദമംഗലം സ്വദേശികളായ പാലിയത്തച്ചന്മാരാണ് 150 വർഷത്തോളം കൊച്ചി രാജാക്കന്മാരുടെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ചത് . 1800ൽ ബ്രിട്ടീഷുകാർ കൊച്ചിയുടെ ഭരണമേറ്റെടുത്തു .അവരുടെ മേൽക്കോയ്മ അംഗീകരിച്ച്‌ കപ്പം കൊടുത്തുകൊണ്ടായിരുന്നു കൊച്ചിരാജാക്കന്മാരുടെ തുടർന്നുള്ള ഭരണം.

സെമറ്റിക് മതങ്ങളുടെ പ്രവേശം

വിവിധ മതവിശ്വാസങ്ങളിൽപ്പെട്ടവരുടെ മൈത്രിയും സഹവർത്തിത്വവുമാണ് കൊച്ചിയുടെ മഹിമകളിലൊന്ന്.ക്രൈസ്തവരും ജൂതരും മുസ്ലിംങ്ങളും ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായവുമായി ഐക്യത്തിൽ കഴിയാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി .ഇവരിൽ ജൂതസമുദായത്തിൽപ്പെട്ടവരുടെ എണ്ണം തീരെ കുറഞ്ഞുപോയിട്ടുണ്ട്.എ ഡി 52 ൽ സെൻറ് തോമസ് കൊടുങ്ങലൂരിൽ കപ്പലിറങ്ങുകയും ഏഴു സ്ഥലങ്ങളിലായി ഏഴു പള്ളികൾ സ്ഥാപിക്കുകയും ചെയ്തുവെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. എ ഡി 1555 നും 1601 നും ഇടയിലുള്ള കാലത്താണ് മട്ടാഞ്ചേരി ജൂതർക്കായി ഒരു നഗരം രൂപംകൊണ്ടത് .അന്നത്തെ കൊച്ചി രാജാവായിരുന്ന കേശവരാമവർമ്മ ഇതിനായി എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു.മട്ടാഞ്ചേരിയിലും ഫോർട്കൊച്ചിയിലും ഇടപ്പള്ളിയിലുമുള്ള മുസ്ലിം പള്ളികൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.ഫോർട്കൊച്ചിയിലെ 500 വർഷം പഴക്കമുള്ള കൽവാത്തിപള്ളി കൊച്ചിയുമായി വാണിജ്യബന്ധം സ്ഥാപിച്ചിരുന്ന അറബികളുടെ സംഭാവയാണ്.കൊച്ചിയുടെ നഗരപ്രാന്തങ്ങളിൽ ആഗ്ലോഇന്ത്യൻ വംശജരും ജൈനരും സിഖുകാരും കാലങ്ങളായി ഒത്തൊരുമിച്ചു ജീവിച്ച പോരുന്നു .

പ്രകൃതിയുടെ വരദാനം

എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വൃക്ഷലതാദികളും പക്ഷിമൃഗാദികളും കൊണ്ട് സമ്പന്നമാണ്. വേമ്പനാട്ടുകായലും കൊടുങ്ങല്ലൂർക്കായാലും കൂടാതെ പെരിയാറും മൂവാറ്റുപുഴയാറും തൊടുപുഴയാറും ജില്ലയെ ജലസമൃദ്ധമാക്കുന്നു.കൃഷിയുടേയും ,വ്യവസായത്തിന്റേയും കച്ചവടത്തിന്റേയും വികസനത്തിനും യാത്രാസൗകര്യത്തിനും ജനങ്ങൾ കൂടുതലായി ഇവയെ ആശ്രയിക്കുന്നു .ഗോശ്രീയും വാരാപ്പുഴപ്പാലം പോലെയുമുള്ള, കൂറ്റൻ പാലങ്ങൾ വന്നതോടെ ജലഗതാഗതത്തിന്റെ പ്രധാന്യം കുറഞ്ഞിട്ടുണ്ട് .എങ്കിലും ദേശിയ അന്തർദേശീയ വിനോദസഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ആകർഷണമാണ് കൊച്ചികായലിലൂടെയുള്ള ബോട്ട് യാത്ര .കാലവർഷം എറണാകുളം ജില്ലയെ മുറതെറ്റാതെ അനുഗ്രഹിച്ചിട്ടുണ്ട്.മഴയുടെ അളവ് തീരെ കുറയുക പതിവില്ല.കണ്ടൽക്കാടുകൾ ജില്ലയുടെ പലഭാഗങ്ങളിലും ധാരാളമായിട്ടുണ്ട്.465 ചതുരശ്രകിലോമീറ്റർ വരുന്ന കണ്ടൽക്കാടുകൾ .കോടനാട് ,കോതമംഗലം ഭാഗങ്ങളിൽ പരിസ്ഥിതി മിക്കവാറും സുസ്ഥിരമാണ്.നെല്ലും ,തേങ്ങയും കൂടാതെ നാണ്യവിളകൾക്കും ജില്ലയിൽ ചെറുതല്ലാത്ത സ്ഥാനമുണ്ട് .പൈനാപ്പിൾ ഏറ്റവുമധികം വിളയുന്ന കേരളത്തിലെ ഏക പ്രദേശം വാഴകുളമാണ്.തട്ടേക്കാട് , മംഗളവനം എന്നീ പക്ഷിസങ്കേതങ്ങൾ വംശനാശം നേരിടുന്ന പക്ഷികൾക്കുള്ള അഭയകേന്ദ്രങ്ങലാണ്.

♦️8.​തൃശൂർ

“കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം’ എന്നറിയപ്പെടുന്ന തൃശൂർ, പൂരത്തിനും മറ്റു ഉത്സവങ്ങൾക്കും പ്രസിദ്ധമാണ്.

ചരിത്രം

“തൃശ്ശിവപേരൂർ” എന്ന പദം ലോപിച്ചാണ് തൃശ്ശൂർ എന്ന വാക്ക് ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. പട്ടണമധ്യത്തിലെ ഉയര്‍ന്ന പ്രദേശത്തുള്ള വടക്കുംനാഥക്ഷേത്രത്തില്‍ നിന്നു വശങ്ങളിലേയ്ക്ക് താഴോട്ടു ചരിഞ്ഞിറങ്ങുന്ന ഘടനയാണ് തൃശ്ശൂര്‍ നഗരത്തിന്റേത്. പൗരാണികതയുറങ്ങുന്ന തൃശ്ശിവപേരൂര്‍പട്ടണം പുരാതനകാലത്ത് ‘വൃഷഭാദ്രിപുരം’ എന്നും ‘തെന്‍കൈലാസം’ എന്നുമൊക്കെ അറിയപ്പെട്ടിരുന്നു. പുരാതനകാലം മുതൽ തെക്കേഇന്ത്യയിലെ രാഷ്ട്രീയചരിത്രത്തിൽ തൃശ്ശൂർജില്ല സുപ്രധാനമായ പങ്കുവഹിച്ചിരുന്നു. വഞ്ചിനാട് ആസ്ഥാനമാക്കി കേരളത്തിന്റെ ഭൂരിഭാഗവും അധീനതയിലാക്കി ഭരിച്ചിരുന്ന സംഘകാലചേരരാജവംശത്തിന്റെ ചരിത്രവുമായി ഈ നഗരത്തിന്റെ പുരാതനചരിത്രം ഇഴചേര്‍ന്നുകിടക്കുന്നു. ഇപ്പോഴത്തെ തൃശ്ശൂർജില്ലയുടെ മുഴുവന്‍ഭാഗങ്ങളും അക്കാലത്ത് ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് അവസാനത്തെ പെരുമാൾ നാട്ടുരാജ്യങ്ങൾ വിഭജിച്ച് നല്കിയപ്പോള്‍ തൃശ്ശൂർ കൊച്ചിരാജ്യത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ഭാഗമായി . പുരാതന, മധ്യകാലഘട്ടങ്ങളിൽ കേരളവും പുറംലോകവും തമ്മിലുള്ള വ്യാപാരബന്ധം വളർത്തിയെടുക്കുന്നതിൽ സുപ്രധാനപങ്കുവഹിച്ചുവെന്ന് ജില്ലയ്ക്ക് അവകാശപ്പെടാൻ കഴിയും. ജില്ലയിലെ തുറമുഖകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂര്‍ പണ്ടുമുതൽക്കേ പ്രമുഖ വാണിജ്യ-വിപണനകേന്ദ്രമായിരുന്നു. പില്‍ക്കാലത്ത് മലബാറിന്റെ വളര്‍ച്ചയില്‍ പങ്കുവഹിച്ച ക്രിസ്ത്യന്‍, യഹൂദര്‍, മുസ്ളിം എന്നീ മൂന്നു സമുദായങ്ങൾക്കും അഭയം നൽകി സ്വീകരിച്ച പാരമ്പര്യവും ഈ നാടിനു സ്വന്തം. ഇന്ത്യയിലെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളിയായ ചേരമാൻപള്ളി കൊടുങ്ങല്ലൂരില്‍ സ്ഥിതിചെയ്യുന്നു. വിശുദ്ധ തോമസ്‌‌ശ്ലീഹ സ്ഥാപിച്ചതായി പറയപ്പെടുന്ന പാലയൂർ തീർത്ഥാടനകേന്ദ്രവും അഴീക്കോട് മാർത്തോമ്മപള്ളിയും തൃശ്ശൂരിനെ പ്രശസ്തമാക്കി.

ഒൻപതാം നൂറ്റാണ്ട് മുതൽ

ഒൻപതാം നൂറ്റാണ്ട് മുതൽ പന്ത്രണ്ടാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലെ ജില്ലയുടെ ചരിത്രം മഹോദയപുരത്തെ കുലശേഖരന്‍മാരുടെ ചരിത്രത്തിലേയ്ക് വിരല്‍ചൂണ്ടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ക്കുള്ള ചരിത്രം പെരുമ്പടപ്പ് സ്വരൂപത്തിന്റെ ഉദയത്തിന്റെയും വളർച്ചയുടെയും കഥ പറയുന്നു. സുദീര്‍ഘവും സംഭവബഹുലവുമായ ഈ കാലഘത്തില്‍ പെരുമ്പടപ്പ് സ്വരൂപത്തിന് മഹോദയപുരത്തിലും (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആസ്ഥാനം ഉണ്ടായിരുന്നു, ‘ശിവവിലാസം’ പോലുള്ള ചില പുരാതനകൃതികളില്‍ ‘കേരളചക്രവർത്തി’ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ‘പെരുമ്പടപ്പ് മൂപ്പിലി’ന്റെ അധീശത്വം തെക്കന്‍കേരളത്തിലേയും മധ്യകേരളത്തിലേയും നാടുവാഴികളില്‍ പലരും അംഗീകരിച്ചിരുന്നു.യുദ്ധങ്ങളാലും പോരാട്ടങ്ങളാലും കലുഷിതമായ പതിനാല്-പതിനഞ്ച് നൂറ്റാണ്ടുകളില്‍ കോഴിക്കോട് സാമൂതിരിമാര്‍ ഇന്നത്തെ തൃശ്ശൂർജില്ലയുടെ വലിയൊരു ഭാഗം ഏറ്റെടുത്തു. പില്‍ക്കാലത്ത് ഇവിടെ ആധിപത്യം സ്ഥാപിച്ച പോർച്ചുഗീസുകാര്‍ പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദുര്‍ബലമായതോടെ യൂറോപ്യൻ ശക്തികളായ ഡച്ചുകാരും ഇംഗ്ലീഷുകാരും ഇവിടെയെത്തി. പെരുമ്പടപ്പുസ്വരൂപത്തിന്റെ ആഭ്യന്തരപ്രശ്നങ്ങള്‍ കേരളത്തില്‍ വേരൂന്നാന്‍ ഡച്ചുകാരെ സഹായിച്ചു.കൊച്ചിരാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കരകോവിലകം സാമൂതിരി അസൂത്രിതമായി പിടിച്ചെടുത്തതിനെ തുടര്‍ന്ന് ക്രി.വ. 1750 മുതൽ 1762 വരെ തൃശ്ശൂരും വടക്കുന്നാഥക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കരകോവിലകം (ഇപ്പോഴത്തെ ശക്തൻതമ്പുരാൻകൊട്ടാരം) ആയിരുന്നു ആ കാലത്തെ ഭരണകേന്ദ്രം. പിന്നീട് ശക്തൻതമ്പുരാൻ വരുന്നതുവരെ സാമൂതിരിമാരോടു വിധേയരായ പെരുമനം, വടക്കുന്നാഥൻ യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്റെ ഭരണം. ഇക്കാലത്താണ് ടിപ്പുസുൽത്താന്റെ കേരളത്തിലെ പടയോട്ടം (1789) ഉണ്ടായത്. തൃശ്ശൂരിലേയും പ്രാന്തപ്രദേശങ്ങളിലേയും പൊതുജീവിതത്തെ സ്വാധീനിച്ച പ്രമുഖശക്തിയായിരുന്നു നമ്പൂതിരിഇല്ലങ്ങള്‍. ഈ ഇല്ലങ്ങൾ തിരഞ്ഞെടുക്കുന്ന യോഗാതിരിപ്പാടുകളായിരുന്നു അക്കാലത്ത് പെരുമനം, വടക്കുംനാഥൻ എന്നീ ദേവസ്വങ്ങളുടെ ഭരണംകയ്യാളിയിരുന്നത്. സാമൂതിരിമാരോടു വിധേയരായിരുന്ന ഇവരുടെ അധികാരം 1761ല്‍ സാമൂതിരിയുടെ പുറത്താകലിനുശേഷം കൊച്ചിരാജാവ് നിര്‍ത്തലാക്കുകയും ദേവസ്വങ്ങളുടെ നിയന്ത്രണം സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.

ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് നാശനഷ്ടങ്ങളുണ്ടായ തൃശ്ശൂരിനെ പുന:രുദ്ധരിച്ചത് 1790-ൽ കൊച്ചിരാജാവായി അവരോധിക്കപ്പെട്ട രാമവർമ്മ മഹാരാജാവ് (1790-1805) ആയിരുന്നു. ‘ശക്തൻതമ്പുരാന്‍’ എന്നറിയപ്പെട്ട ഈ ഭരണാധികാരിയുടെ രംഗപ്രവേശനത്തോടെ കൊച്ചിയുടേയും ജില്ലയുടേയും ചരിത്രത്തിലെ ആധുനികകാലഘട്ടം ആരംഭിച്ചു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിന്റെ പേരിനും പ്രശസ്തിക്കും കാരണമായത് ശക്തൻതമ്പുരാൻ എന്ന രാമവർമ്മ രാജാവാണ്. ‘വടക്കേക്കര കൊട്ടാരം’ എന്നറിയപ്പെട്ടിരുന്ന ശക്തൻതമ്പുരാൻകൊട്ടാരം തൃശ്ശൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്നു. കേരള-ഡച്ച് ശൈലിയിലുള്ള ഈ കൊട്ടാരം 1795 ൽ ശക്തൻതമ്പുരാനാണ് പുനർനിർമിച്ചത്. ‘കൊച്ചിയുടെ സുവർണ്ണകാലഘട്ടം’ എന്നറിയപ്പെട്ടിരുന്ന ശക്തൻതമ്പുരാന്റെ ഭരണകാലത്ത് (എ.ഡി.1790-1805) ഭരണസിരാകേന്ദ്രമായിരുന്നു ‘വടക്കേച്ചിറകോവിലകം’ എന്നറിയപ്പെട്ടിരുന്ന ഈ കൊട്ടാരം. (2005 ൽ കേരളസർക്കാർ മ്യൂസിയമായി പ്രഖ്യാപിച്ച കൊട്ടാരത്തിന്റെ ഇപ്പോഴത്തെ സംരക്ഷണച്ചുമതല ആർക്കിയോളജിക്കൽഡിപ്പാർട്ടുമെന്റിനാണ്.).പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനത്തോടെ ഫ്യൂഡൽപ്രഭുത്വം ക്ഷയിക്കുന്നതിനും രാജവാഴ്ച പ്രബലമാകുന്നതിനും ശക്തൻതമ്പുരാന്റെ ഭരണം കാരണമായി. തന്റെ പേര് സൂചിപ്പിക്കുന്നത് പോലെ ശക്തമായ ഭരണനിർവ്വഹണം നടത്തിയ രാജാവായിരുന്നു ഇദ്ദേഹം. ഫ്യൂഡൽപ്രഭുത്വത്തിനെതിരെയുള്ള നടപടികളിലൂടേയും ഭരണപരിഷ്കാരങ്ങളിലൂടേയും ശക്തന്‍തമ്പുരാന്‍ മധ്യകാലഘട്ടത്തില്‍നിന്നു കൊച്ചിരാജ്യത്തെ പുരോഗതിയുടെ ആധുനികകാലത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തി. ലോകപ്രശസ്തമായ തൃശ്ശൂർപൂരത്തിന് തുടക്കം കുറിച്ചത് ശക്തൻതമ്പുരാനാണ്.ശക്തൻ തമ്പുരാൻ കൊട്ടാരം (വടക്കേക്കര കൊട്ടാരം) കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. കൊച്ചിരാജ്യത്തെ രാജാവായിരുന്ന ശ്രീ രാമവർമ്മ തമ്പുരാൻ ഈ കൊട്ടാരം കേരള-ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795-ൽ പുനർനിർമ്മിച്ചു. കൊച്ചി രാജ്യത്തെ പ്രശസ്തനായ രാജാവായിരുന്ന ശക്തൻ തമ്പുരാനും ഈ കൊട്ടാരം പുനരുദ്ധരിച്ചു. ഈ കൊട്ടാരം കൊച്ചിരാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്നു. കൊട്ടാരത്തിനോട് അനുബന്ധിച്ച് ഒരു ഉദ്യാനവും സർപ്പകാവും ഉണ്ട് . കൊട്ടാരത്തിലെ ഈ ഉദ്യാനത്തോട് അനുബന്ധിച്ച് ഒരു വലിയ ചിറയുണ്ട്(കുളം). വടക്കേച്ചിറ എന്നാണ് അറിയപ്പെടുന്നത്. കഠിന വേനൽകാലത്തും വറ്റാത്ത ഈ കുളം തൃശൂർ നഗരത്തിന്റെ കുടിവെള്ളപദ്ധതികളിൽ ഉൾപ്പെട്ടതാണ്. ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ കൊട്ടാരം സന്ദർശകർക്കായി തുറന്നുകൊടുക്കുന്നുണ്ട്.

1949 ജൂലൈ-1-നു കൊച്ചിസംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശ്ശൂർ തിരു-കൊച്ചിസംസ്ഥാനത്തിന്റെ ഭാഗമായി. ആറു താലൂക്കുകളും കോട്ടയം ജില്ലയുടെ ഭാഗമായ കുന്നത്തുനാട് താലൂക്കും ചേർത്ത് തൃശ്ശൂർജില്ല രൂപവത്കരിച്ചു.

♦️9.​പാലക്കാട്

​’കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന പാലക്കാട്, നെൽവയലുകൾക്ക് പ്രസിദ്ധമാണ്.കേരളത്തിലെ പതിനാലു ജില്ലകളില്‍ തീര ദേശമില്ലാത്ത ഒരു ജില്ലയാണ് പാലക്കാട്. 32 മുതല്‍ 40 കീലോമീറ്റര്‍ വിസ്തൃതിയുളള പാലക്കാട് ചുരമാണ് കേരളത്തിന്റെ കവാടം. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും വിദ്യാഭ്യാസപരമായും വിനോദ സഞ്ചാരപരമായും കൂടാതെ വികസന പ്രവര്ത്തനങ്ങള്‍ നടപ്പിലാക്കുന്നതിലും വിപുലവും വിസ്തൃതവുമായ സമീപനമാണ് ജില്ല കാഴ്ചവയ്ക്കുന്നത്. പാലക്കാട് ജില്ലയുടെ പ്രധാനമായ സാമ്പത്തിക രംഗം കൃഷിയാണ്. ആയതിനാല്‍ കേരളത്തിന്റെ കലവറ എന്ന വിശേഷണം ജില്ലയ്ക്കുണ്ട്. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ധാരാളം കരിമ്പനകള്‍ ഉളളതിനാല്‍ കരിമ്പനകളുടെ നാട് എന്നുകൂടി വിശേഷിപ്പിക്കുന്നു

“ചരിത്രം”

മലബാര്‍ മാന്വലിന്റെ കര്‍ത്താവായ വില്യം ലോഗന്റെ അഭിപ്രായ പ്രകാരം കാഞ്ചിയിലെ പല്ലവ വംശം രണ്ട് അഥവാ മൂന്നാം നൂറ്റാണ്ടില്‍ മലബാര്‍ ആക്രമിക്കപ്പെടുകയും അവരുടെ തലസ്ഥാനങ്ങളില്‍ ഒന്നായ ‘പാലക്കാടാ ‘ ആയിരിക്കാം ഇന്നത്തെ പാലക്കാട് എന്ന് അനുമാനിക്കുന്നു. തെക്കേ ഇന്ത്യയിലെ പല നാട്ടു രാജ വംശങ്ങളും മലബാര്‍ ആക്രമിച്ചിട്ടുളളതാണ്. വളരെ കാലം മലബാര്‍ പെരുമാക്കള്‍ മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. ആ കാലഘട്ടത്തില്‍ ഓരോ പ്രദേശം പ്രബലരായ നാട്ടുരാജാക്കന്‍മാരുടെ അധീനതയിലായിരുന്നു. പെരുമാക്കള്‍ മാരുടെ ഭരണത്തിനു ശേഷം മലബാര്‍ പ്രദേശം വളളുവനാട്ടിലെ വളളുവക്കോനാതിരി, വേങ്ങുനാട്ടിലെ കൊല്ലക്കോട് രാജാവ്, പാലക്കാടിലെ ശേഖരിവര്‍മ്മ രാജാവ് എന്നീ നാട്ടുരാജാക്കന്‍മാരുടെ കീഴില്‍ ആയിതീര്‍ന്നു.

1757 ല്‍ കോഴിക്കോടിലെ സാമൂതിരി രാജാവ് പാലക്കാട് ആക്രമിച്ചപ്പോള്‍ പാലക്കാട് രാജാവ് മൈസൂരിലെ ഹൈദരാലിയുടെ സഹായം ആവശ്യപ്പെടുകയും ഹൈദരാലിയുടെ സഹായം ലഭ്യമായതിനാല്‍ സാമൂതിരിയ്ക്ക് മലബാറില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു. സാമൂതിരിയുടെ കൈവശത്തിലിരുന്ന പാലക്കാടിലെ പ്രദേശമടക്കമുളള എല്ലാ പ്രദേശങ്ങളും പീന്നീട് ഹൈദരാലി കീഴ്പ്പെടുത്തി. തന്‍മൂലം പാലക്കാട് രാജാവ് കൈവശം വച്ചിരുന്ന എല്ലാ പ്രദേശങ്ങളും അങ്ങേഹത്തിന് നഷ്ടപ്പെടുകയും ഹൈദരാലിയുടെയും മകന്‍ ടിപ്പു സുല്‍ത്താന്റെയും കൈവശം എത്തിച്ചേരുകയും ചെയ്തു. ടിപ്പുവും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മിലുളള മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷം 1872 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിന്റെ കൈവശത്തിലിരുന്ന മലബാര്‍ പ്രദേശം മുഴുവന്‍ ബ്രിട്ടീഷുക്കാര്‍ക്ക് വിട്ടുകൊടുകുകയും മലബാര്‍ പ്രദേശം മദിരാശി പ്രെസഡന്‍സിയ്ക്ക് കീഴില്‍ കൂട്ടി ചേര്‍ക്കുകയും ചെയ്തു.

1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചതിനെ തുടര്‍ന്നും 1956 ല്‍ ഐക്യകേരളം നിലവില്‍ വരുകയും ചെയ്തതിനെ തുടര്‍ന്ന് മദിരാശി പ്രെസഡന്‍സിയ്ക്ക് കീഴില്‍ ഉണ്ടായിരുന്ന മലബാര്‍ പ്രദേശം ഭാഷാടിസ്ഥാനത്തില്‍ കേരളത്തോട് ചേര്‍ക്കപ്പെടു.

പാലക്കാട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഒറ്റപ്പാലം, ആലത്തൂര്‍, ചിറ്റൂര്‍ എന്നീ പ്രദേശങ്ങള്‍ ഒന്നിചു ചേര്‍ത്തി പാലക്കാട് ജില്ല രൂപീകൃതമായത് 1957 ജനുവരി 1-ാം തീയതിയാണ്.

♦️10.​മലപ്പുറം

​മലപ്പുറം എന്ന പേരിന് ‘മലയുടെ മുകൾഭാഗത്തുള്ള സ്ഥലം’ എന്നാണർത്ഥം.

ഫുട്ബോളിനോടുള്ള അമിതമായ സ്നേഹത്തിന് പേരുകേട്ട ജില്ലയാണ്.

കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരായുള്ള, പേര് സൂചിപ്പിക്കുന്ന പോലെ മലനിരകള്‍ക്കൊപ്പമുള്ള സവിശേഷമായ പ്രകൃതിഭംഗിയോട് കൂടിയ ജില്ലയാണ് മലപ്പുറം. തെങ്ങിന്‍തോപ്പുകളാല്‍ നിറഞ്ഞ സമുദ്രതീരത്തേക്ക് മലനിരകളിലുടെ ഒഴുകിയെത്തുന്ന നദികളുമടങ്ങിയ ഈ നാട്ടില്‍ തനതായതും സംഭവവഹുലവുമായ ചരിത്രം മറഞ്ഞിരിക്കുന്നു.

ഈ മലമ്പ്രദേശം സംസ്ഥാനത്തെ സാംസ്കാരികവും പരമ്പരാഗതവുമായ കലകള്‍ക്കും ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെ ആരാധനാലയങ്ങള്‍ വര്‍ണ്ണശബളമായ ആഘോഷങ്ങള്‍ക്ക് പേര് കേട്ടവയാണ്. മഹാന്മാരായ കവികളും, എഴുത്തുകാരും, രാഷ്ട്രീയ-സാമൂഹിക നേതാക്കളും ജന്മം കൊണ്ട ഈ നാട് കേരള ചരിത്രത്തിലും തനതായ സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ഐതിഹാസികമായ മാപ്പിള ലഹളക്കും ഖിലാഫത്ത് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച മലപ്പുറം പുരാതനകാലം മുതല്‍ കോഴിക്കോട് സാമൂതിരിയുടെ സൈന്യത്തിന്റെ ആസഥാനവും കൂടിയായിരുന്നു. കിഴക്ക് നീലഗിരിക്കുന്നുകളും പടിഞ്ഞാറ് അറബിക്കടലും വടക്ക് കോഴിക്കോട് വയനാട് ജില്ലകളും തെക്ക് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളും അതിരായുള്ള മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത് 1969-ാമാണ്ട് ജൂണ്‍ 16 ന് ആണ്. 3550 സ്ക്വയര്‍ കിലോമീറ്റര്‍‍ ഭൂവിസ്തൃതിയുള്ള മലപ്പുറം കേരളത്തിലെ 3-ാമത്തെ വലിയ ജില്ലയും മൊത്തം ജില്ലയുടെ 9.13% അടങ്ങുന്നതുമാകുന്നു.

മലപ്പുറം ജില്ല ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് രേഖാംശരേഖ കിഴക്ക് 75 നും 77 നും അക്ഷാംശ രേഖ വടക്ക് 10 നും 12 നും ഡിഗ്രിയുടെ ഇടയിലാണ്.

മലപ്പുറം ജില്ലയുടെ ഭൂഘടനയെ താഴ്ന്ന പ്രദേശം, ഉള്‍പ്രദേശം, ഉയര്‍ന്ന പ്രദേശം എന്നിങ്ങനെ മൂന്നായ് തരം തിരിക്കാം. സമൂദ്രതീരത്തുടനീളമായി താഴ്ന്ന പ്രദേശവും, മധ്യഭാഗത്ത് ഉള്‍പ്രദേശവും, കിഴക്ക്, കിഴക്ക്-പടിഞ്ഞാറ് അതിര്‍ത്തികളിലായി ഉയര്‍ന്ന പ്രദേശവും സ്ഥിതി ചെയ്യുന്നു. നിമ്നോന്മതമായ ഭൂപ്രകൃതി സ്വന്തമായുള്ളതാണ് ഈ ജില്ല

കടലുണ്ടിപ്പുഴ, ഭാരതപ്പുഴ, തിരൂര്‍പ്പുഴ എന്നിവ ജില്ലയിലുടെ ഒഴുകുന്നു.

169 കിലോ മീറ്റര്‍ നീളമുള്ള ചാലിയാര്‍പ്പുഴ തമിഴ്നാട്ടിലെ ഇളംബലേരി കുന്നില്‍ നിന്ന് ആരംഭിക്കുന്നതും ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാര്‍, കരിമ്പുഴ, ചെറുപുഴ, വടപുരംപുഴ എന്നീ പ്രധാന പോഷകനദികള്‍ ഉള്‍പ്പെട്ടതുമാണ്. ചാലിയാര്‍ നദി നിലമ്പൂര്‍, മമ്പാട്, എടവണ്ണ, അരീക്കോട്, വാഴക്കാട് എന്നിവിടങ്ങളിലൂടെ ഒഴുകി കോഴിക്കോടിലെ ബേപ്പൂര്‍ കടലില്‍ ലയിക്കുന്നു.

130 കിലോമീറ്ററോളം നീളമുള്ള കടലുണ്ടിപ്പുഴ രൂപം കൊള്ളുന്നത് ചേരക്കൊമ്പന്‍ നിരകളില്‍ ഉല്‍ഭവിക്കുന്ന ഒലിപ്പുഴ, ഇരട്ടക്കൊമ്പന്‍ നിരകളില്‍ ഉല്‍ഭവിക്കുന്ന വെളിയാര്‍ എന്നീ നദികളുടെ സംഗമത്തിലൂടെയാണ്. ഈ നദി സൈലന്റ് വാലിയുടെ വന്യതയിലുടെ ഒഴുകി ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ വരുന്ന മേലാറ്റൂര്‍, പാണ്ടിക്കാട്, മലപ്പുറം, പാണക്കാട്, പരപ്പൂര്‍, കൂറിയാട്, തിരൂരങ്ങാടി എന്നിവിടങ്ങളിലൂടെ കടന്ന് കടലുണ്ടി നഗരത്തിലെ കടലില്‍ ലയിക്കുന്നു.

കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴ ജില്ലയുടെ തെക്കേ അതിരിലൂടെ ഒഴുകി പൊന്നാനി കടലില്‍ ലയിക്കുന്നു. ഇതിന്റെ പ്രധാന പോഷകനദിയായ തൂതപ്പുഴ സൈലന്റ് വാലിയില്‍ ഉല്‍ഭവിച്ച് തൂത, ഏലംകുളം, പുലാമന്തോള്‍ എന്നിവിടങ്ങളിലൂടെ ഒഴുകി പള്ളിപ്പുറത്ത് വെച്ച് പ്രധാന നദിയില്‍ ലയിക്കുന്നു. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുടെ തുടരുന്ന ഈ നദി തിരുവേഘപ്പുരയില്‍ വെച്ച് വീണ്ടും ജില്ലയില്‍ പ്രവേശിക്കുകയും കുറ്റിപ്പുറം തൊട്ട് പൊന്നാനി കടലില്‍ ലയിക്കുന്നത് വരെ ജില്ലയില്‍ മാത്രമായി സ്ഥിതി ചെയ്യുകയും ചെയ്യുന്നു.

48 കിലോ മീറ്റര്‍ നീളം വരുന്ന തിരൂര്‍പ്പുഴ തിരൂരിലെ ആതവനാട് നിരകളില്‍ ഉല്‍ഭവിക്കുന്നതും തെക്ക്-പടിഞ്ഞാറ് ദിശയിലുടെ തിരുനാവായ വരെ ഒഴുകിയ ശേഷം ദിശ മാറി തിരൂര്‍ നഗരത്തെ ചുറ്റി ഒഴുകിയ ശേഷം വീണ്ടും തെക്ക്-പടിഞ്ഞാറ് ദിശയിലുടെ കടലിന് സമാന്തരമായി ഒഴുകി പൊന്നാനി തുറമുഖത്തിന് മുമ്പായി ഭാരതപ്പുഴയില്‍ ലയിക്കുന്നു.

ജില്ലയില്‍ മൊത്തം 758.87 ചതുരശ്ര കിലോമീറ്ററ്‍ വനവിസ്തൃതി ഉള്ളതും ആയതില്‍ 325.33 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവും, 433.54 ചതുരശ്ര കിലോമീറ്റര്‍ നിക്ഷിപ്തവനവുമാകുന്നു. വനമേഖലയുടെ പ്രധാനഭാഗങ്ങള്‍ പശ്ചിമഘട്ടത്തില്‍ വരുന്ന നിലമ്പൂര്‍, വണ്ടൂര്‍, മേലാറ്റൂര്‍ ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്നു. ജില്ലയിലെ വനവിസ്തൃതിയുടെ 80 ശതമാനവും ഇലപൊഴിയും വനങ്ങളും, ബാക്കിയുള്ളവ നിത്യഹരിത വനങ്ങളുമാണ്. ജില്ലയില്‍ കണ്ട് വരുന്ന പ്രധാനമരങ്ങള്‍ തേക്ക്, ഈട്ടി, വെണ്‍തേക്ക്, ചോറോപ്പിന്‍, മഹാഗണി മുതലായവും പ്ലൈവുഡ് വ്യവസായത്തിന് ഉപയോഗിക്കുന്ന കുളമാവ്, വില്ലപൈന്‍ എന്നീ മരങ്ങളുമാണ്. മുളങ്കാടുകളും വനമേഖലയിലുടനീളം കാണപ്പെടുന്നു. കൂടാതെ ജില്ലയില്‍ പ്രധാനമായും തേക്കടങ്ങുന്ന മനുഷ്യനിര്‍മിതമായ പ്ലാന്റേഷനുകളും ധാരാളം സ്ഥിതി ചെയ്യുന്നു.

വിവിധയിനം പക്ഷികള്‍ക്കും ഉരഗജീവികള്‍ക്കും പുറമേ ആന, മാന്‍, നീലക്കുരങ്ങ്, കരടി, കാട്ടുപോത്ത്, മുയലുകള്‍ എന്നിവയും വനമേഖലയില്‍ കണ്ട് വരുന്നു. വനമേഖലയാണ് ജില്ലയിലെ മരവ്യവസായത്തിന്റെ അസംസ്കൃതവസ്തുക്കളുടെ പ്രധാനശ്രോതസ്സ്. കൂടാതെ വിറക്, ജൈവവളം, തേന്‍, പച്ച മരുന്നുകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയും വനമേഖലയില്‍ നിന്ന് ലഭിക്കുന്നവയും ആദിവാസി ഊരുകളില്‍ വസിക്കുന്നവര്‍ ആയത് പ്രധാനമായും ശേഖരിച്ചു വരുന്നതുമാണ്. പേപ്പര്‍ വ്യവസായത്തിലേയ്ക്കുള്ള മുള പ്രധാനമായും ലഭിക്കുന്നത് നിലമ്പൂര്‍ വനമേഖലയില്‍ നിന്നാണ്. ജില്ലയിലെ സ്വാഭാവിക വനമേഖല നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത് എന്നീ രണ്ട് ഫോറസ്റ്റ് ഡിവിഷനുകളാല്‍ സംരക്ഷിക്കപ്പെടുന്നു. 50 ഏക്കറോളം കണ്ടല്‍ക്കാടുകളും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടി അഴിമുഖത്തില്‍ വ്യാപിച്ച് കിടക്കുന്നു.

♦️11.​കോഴിക്കോട്

​വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന കോഴിക്കോട്, ‘മസാലകളുടെ നഗരം’ എന്നും അറിയപ്പെടുന്നു.

വാസ്കോ ഡ ഗാമ ഇവിടെയാണ് ആദ്യമായി കപ്പലിറങ്ങിയത്.

ദക്ഷിണേന്ത്യയിലെ ഒരു കൊച്ചുസംസ്ഥാനമായ കേരളത്തില്‍ ,മലബാറിന്‍റ മനോഹരമായ തീരദേശത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ‘കാലിക്കറ്റ് ‘ എന്ന പേരിലും അറിയപ്പെടുന്ന കോഴിക്കോട്. കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ കോഴിക്കോട് ,ലോകത്തിലെ തന്നെ വലിയ നഗരപ്രദേശങ്ങളില്‍ 195 ാം സ്ഥാനത്തുമാണ്. ശ്രേഷ്ഠമായ പൗരാണികതയുടെ ശേഷിപ്പുകളുമായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ നഗരം ,കേരളത്തിന്‍റ മധ്യകാലഘട്ടത്തിലെ ചരിത്ര രേഖകളില്‍ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രധാന വ്യാപാര കേന്ദ്രങ്ങലിലൊന്നായി അറിയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഈ അനുഗ്രഹീത നഗരം “സുഗന്ധദ്രവ്യങ്ങളുടെ നഗരം” എന്നും വിളിക്കപ്പെട്ടിരുന്നു. മധ്യകാലഘട്ടത്തില്‍ ,സാമൂതിരി രാജവംശത്തിന്‍റ ആസ്ഥാനവും ,കാലാന്തരത്തില്‍ ബ്രിട്ടീഷ് ഭരണത്തില്‍ മലബാര്‍ ജില്ലയുടെ ആസ്ഥാനവുമായി കോഴിക്കോട് മാറി. ഏഴാം നൂറ്റാണ്ടിന്‍റ പ്രാരംഭത്തില്‍ അറബികള്‍ ഈ നഗരവുമായി കച്ചവടത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് 1498 മെയ് 20 ന് പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ , കോഴിക്കോട് നങ്കൂരമിട്ടതോടെ യൂറോപ്പിനും മലബാറിനും ഇടയില്‍ പുതിയൊരു വാണിജ്യമാര്‍ഗ്ഗം സൃഷ്ടിക്കപ്പെട്ടു. ഒരു കാലത്ത് പോര്‍ച്ചുഗീസ് കോട്ടയും ,ഫാക്ടറിയും കോഴിക്കോട് നിലനിന്നിരുന്നു. (1151-1525 വരെയുള്ള കാലയളവില്‍)1615 ല്‍ ഇംഗ്ലീഷുകാരും(1665 ല്‍ വ്യാപാരകേന്ദ്രം നിര്‍മ്മിക്കപ്പെട്ടു) ,1698 ല്‍ ഫ്രഞ്ചുകാരും , 1752 ല്‍ ഡച്ചുകാരും, ഈ മണ്ണിലെത്തി. 1765 ല്‍ മൈസൂര്‍ രാജാവ് , മലബാര്‍ തീരമുള്‍പ്പെട്ട കോഴിക്കോട് തന്‍റ അധീനതയിലാക്കി.

ചരിത്രത്തില്‍ ഈ നഗരം പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. മലയാളം സംസാരിക്കുന്ന ആളുകള്‍ ഈ ദേശത്തെ കോഴിക്കോട് എന്നു വിളിച്ചു.അറബികള്‍ “ക്വാലിക്കൂത്ത്” എന്നും തമിഴര്‍ “കള്ളിക്കോട്ടൈ” എന്നും വിളിച്ച നഗരം ചൈനക്കാര്‍ക്കിടയില്‍ “കാലിഫോ “എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കോഴിക്കോട് എന്നാണ് ഈ നഗരത്തിന്‍െറ ഔദ്യേഗിക നാമമെങ്കിലും ,ചില നേരങ്ങളില്‍ ” കാലിക്കറ്റ് “എന്നും വിളിക്കപ്പെടുന്നു. കോഴിക്കോട് തുറമുഖത്തുനിന്നും കയറ്റി അയച്ചിരുന്ന “കാലിക്കോ ” എന്ന ഒരു പ്രത്യേക ഇനം കൈത്തറി കോട്ടണ്‍ വസ്ത്രത്തിന്‍െറ പേര് “കാലിക്കറ്റ് ” എന്ന പേരില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു.

കോഴിക്കോട് പട്ടണത്തിന് വളരെയേറെ ചരിത്രപ്രാധാന്യമുണ്ട്. അനാദികാലം തൊട്ടേ ഈ പട്ടണം സഞ്ചാരികളുടെ പറുദീസയായിരുന്നു. അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ ,കോഴിക്കോട്ടുകാര്‍ ജൂതന്‍മാര്‍, അറബികള്‍, ഫിനീഷ്യന്‍മാര്‍, ചൈനക്കാര്‍ എന്നിവരുമായി സുഗന്ധദ്രവ്യങ്ങളായ കുരുമുളക്,ഏലം എന്നിവയുടെ കച്ചവടം നടത്തിരുന്നു. വളരെ സ്വതന്ത്രവും , സുരക്ഷിതവുമായ ഒരു തുറമുഖനഗരമായിട്ടാണ് അറബികളും, ചൈനക്കാരായ വ്യാപാരികളും കോഴിക്കോടിനെ പരിഗണിച്ചിരുന്നത്.

ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീരുന്നതിന് മുന്‍പ് മലബാറിന്‍െറ ഹൃദയമായിരുന്ന കോഴിക്കോട് ഭരിച്ചിരുന്നത് സാമൂതിരി മഹാരാജാക്കന്‍മാരുടെ പരമ്പരയായിരുന്നു. പോര്‍ച്ചുഗീസ് നാവികനായ വാസ്ക്കോഡഗാമ 1498 മെയ് (18 കി.മി വടക്ക്) മാസത്തില്‍ കോഴിക്കോട്ടെ കാപ്പാട് തീരത്ത് കപ്പലിറങ്ങിയതോടെയാണ് യൂറോപ്പുമായുള്ള വാണിജ്യ ബന്ധത്തിന് ഈ നഗരം നാന്ദി കുറിച്ചത്. ഗാമയെ അന്നത്തെ സാമൂതിരി മഹാരാജാവ് നേരിട്ട് സ്വീകരിക്കുകയായിരുന്നു. കോഴിക്കോടിന്‍െറ സമീപ പ്രദേശങ്ങള്‍ പോളാര്‍തിരി രാജാവ് ഭരിച്ച പോളനാടിന്‍െറ ഭാഗമായിരുന്നു. ദൂരദേശങ്ങളുമായുള്ള സമുദ്രവാണിജ്യത്തിന്‍െറയും വ്യാപാരത്തിന്‍െറയും ആനുകൂല്യവും ആധിപത്യവും ലഭിക്കാന്‍വേണ്ടി ഏറനാട്ടിലെ നെടിയിരുപ്പിലെ ഏറാടിമാര്‍ , പോളാര്‍തിരിയുമായി 48 വര്‍ഷം നീണ്ട യുദ്ധത്തിലേര്‍പ്പെടുകയും അവസാനം പന്നിയങ്കര ഉള്‍പ്പെടുന്ന പ്രദേശം കീഴടക്കുകയും ചെയ്തു.ശില്‍പ്പങ്ങളാലും , ചരിത്രസ്മാരകങ്ങളാലും പ്രൗഡമായ ഈ നഗരത്തിന് 2012 ജൂണ്‍ 7 മുതല്‍ “ശില്‍പ്പനഗരം” എന്ന വിശേഷണം കൂടി ലഭിച്ചു.

കലയുടെയും സംസ്ക്കാരത്തിന്‍െറയും ഈറ്റില്ലമാണ് കോഴിക്കോട് നഗരം. മലബാറിലെ മുസ്ലീം സമുദായത്തിന്‍െറ പാരമ്പര്യ കലാരൂപങ്ങളായ ഒപ്പനയുടെയും, കോല്‍ക്കളിയുടെയും താളവും മാപ്പിളപ്പാട്ടിന്‍െറ ഇശലുകളും ഈ നഗരത്തിനെ കൂടുതല്‍ (മൊ‍ഞ്ചുള്ള മണവാട്ടി) സുന്ദരിയാക്കുന്നു. ജില്ലയുടെ വടക്കുഭാഗങ്ങളില്‍ അനുഷ്ഠാന ക്ഷേത്രകലകളായ തെയ്യവും ,തിറയാട്ടവും വളരെ വ്യാപകമായി ഇന്നും പ്രചാരത്തിലുണ്ട്. കേരളത്തിലെ പ്രശസ്തമായ ആയോധന കലയായ കളരിപ്പയറ്റും , അങ്കത്തട്ടില്‍ വീരേതിഹാസങ്ങള്‍ രചിച്ച ആരോമല്‍ച്ചകവരുടെയും , തച്ചോളി ഒതേനന്‍െറയും , ചന്തുച്ചേകവരുടെയും, വീരാംഗന ഉണ്ണിയാര്‍ച്ചയുടെയും ചരിതങ്ങള്‍ പാടിപ്പുകഴ്ത്തുന്ന വടക്കന്‍പാട്ടിന്‍െറ നാടന്‍ ശീലുകളിലില്‍പ്പോലും വടക്കേ മലബാറിന്റെ ഗ്രാമീണ മനസ്സിന്റെ ഈണമുണ്ട്. വര്‍ഷം തോറും തുലാമാസത്തില്‍ തളിമഹാശിവക്ഷേത്രത്തില്‍ വച്ചു നടക്കുന്ന, വേദ പണ്ഡിതമന്‍മാര്‍ ഒത്തുകൂടുന്ന “രേവതി പട്ടത്താനം “ എന്ന വിദ്വല്‍ സദസ്സ് കോഴിക്കോടന്‍ പ്രൗഡിയുടെ നേര്‍ക്കാഴ്ചയാണ്.

ഹിന്ദുസ്ഥാനി സംഗീതവും , ഗസലുകളും കോഴിക്കോടന്‍ രാവുകളെ സംഗീത സാന്ദ്രമാക്കുന്നതുപോലെ തന്നെ മുഹമ്മദ് റഫി, കിഷോര്‍കുമാര്‍,തലത്ത് മഹമൂദ് ,ഹേമന്ത് ദാ, മന്നാഡേ തുടങ്ങിയവരുടെ ശ്രുതിമധുരമായ അനശ്വര ഗാനങ്ങളും ഈ നഗരം എന്നും ഹൃദയത്തിലേറ്റുന്നു.സംഗീതം പോലെ തന്നെയാണ് കോഴിക്കോടിന് ഫുട്ബോളും .പുല്‍മൈതാനങ്ങളിലെ നാടന്‍ പന്തുകളി മുതല്‍ ” ഫിഫ” വേള്‍ഡ് കപ്പ് വരെ കോഴിക്കോട്ടുകാര്‍ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്.

കോഴിക്കോടന്‍ ഹല്‍വയുടെ മധുരം ആസ്വദിച്ച യൂറോപ്യന്‍മാര്‍ അതിനെ “സ്വീറ്റ് മീറ്റ് ” (എസ്.എം) എന്നു വിളിക്കുകയും , “എസ്.എം സ്ട്രീറ്റ്” എന്ന പേരിലും അറിയപ്പെടുന്ന ഈ നഗരത്തിന്‍െറ സ്വന്തമായ “മിഠായിത്തെരുവി” ന് സഞ്ചാര സാഹിത്യലോകത്തു പോലും ഖ്യാതി നേടി കൊടുക്കുകയും ചെയ്തു. ഇരുവശങ്ങളിലുമായി കച്ചവടസ്ഥാപനങ്ങള്‍ നിറഞ്ഞ , സദാ തിരക്കനുഭവപ്പെടുന്ന ഈ തെരുവിലെ കടകളില്‍ ലഭിക്കാത്തതായി ഒന്നുമില്ല എന്നു ആളുകള്‍ പറയുന്നത് അതിശയോക്തിയല്ല.

കേരളത്തിന്റെ ഭക്ഷണ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ നഗരത്തിലെ ‘കോഴിക്കോടന്‍ ബിരിയാണി‘, ‘ചട്ടിപ്പത്തിരി‘, ‘ഇറച്ചിപ്പത്തിരി‘, ‘ഏലാഞ്ചി‘,‘പഴം നിറച്ചത്‘, ‘ഉന്നക്കായ‘, എന്നീ വിഭവങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ ഭക്ഷണപ്രിയരുടെ വായില്‍ വെള്ളമൂറും. ചെറുനാരങ്ങയൊഴിച്ച ‘സുലൈമാനി‘, എന്ന സ്പെഷ്യല്‍ ചായയില്‍ പോലും കോഴിക്കോടന്‍ സല്‍ക്കാരത്തിന്റെ, സ്നേഹത്തിന്റെ കരുതലുണ്ട്.എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന കോഴിക്കോട് എന്ന ഈ മഹാനഗരം ഓണവും വിഷവും, ഈദും, ക്രിസ്മസും എല്ലാം സമഭാവനയടെ , സന്തോഷത്തോടെ ഒരുമിച്ചാഘോഷിക്കുന്നു

♦️12.​വയനാട്

​പ്രകൃതിരമണീയമായ സ്ഥലങ്ങൾക്കും കാപ്പിത്തോട്ടങ്ങൾക്കും പേരുകേട്ട ജില്ലയാണ് വയനാട്.

വയനാട്ടിലെ എടക്കൽ ഗുഹകൾക്ക് ആയിരക്കണക്കിന് വർഷം പഴക്കമുള്ള ശിലാലിഖിതങ്ങളുണ്ട്.

“ചരിത്രം”

2,132 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വയനാടിന് ശക്തമായ ചരിത്രമുണ്ട്. ഈ ഭാഗങ്ങളിൽ, ചുരുങ്ങിയത്, ക്രിസ്തുവിനു പത്തു നൂറ്റാണ്ടെങ്കിലും മുൻപേ മാനുഷികജീവിതം നിലനിന്നിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. വയനാട്ടിലെ കുന്നുകളിൽ പുതിയ ശിലായുഗ സംസ്കാരത്തെക്കുറിച്ചുള്ള നിരവധി തെളിവുകൾ കാണാം. സുൽത്താൻ ബത്തേരിക്കും അമ്പലവയത്തിനും ഇടയിലെ അമ്പുകുത്തിമലയിലുള്ള രണ്ട് ഗുഹകൾ, അവയുടെ ചുവരുകളിലെ ചിത്രങ്ങൾ, ചിത്രചനകൾ എന്നിവ പുരാതന സംസ്കാരത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്നു. ഈ ജില്ലയുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം പതിനെട്ടാം നൂറ്റാണ്ട് മുതൽ ലഭ്യമാണ്. പുരാതന കാലത്ത് ഈ നാടിനെ വേടരാജാക്കന്മാർ ഭരിച്ചു. പിൽക്കാലത്ത് കോട്ടയം രാജവംശത്തെ പഴശ്ശി രാജാക്കന്മാരുടെ കീഴിലായിരുന്നു വയനാട്. ഹൈദർ അലി മൈസൂർ ഭരണാധികാരിയായപ്പോൾ അദ്ദേഹം വയനാട് ആക്രമിച്ചു തന്റെ അധീനതയിലാക്കി. ടിപ്പുവിന്റെ കാലത്ത് വയനാട് കോട്ടയം രാജവംശത്തിലേക്ക് പുനഃസ്ഥാപിച്ചത്. പക്ഷേ ശ്രീരംഗപട്ടണം സമാധാന ഉടമ്പടിയ്കു് ശേഷം മലബാർ പ്രദേശം മുഴുവൻ ടിപ്പു ബ്രിട്ടീഷുകാർക്ക് കൈമാറി. പിന്നീട് ബ്രിട്ടീഷുകാരും കേരള വർമ്മ പഴശ്ശി രാജയും തമ്മിൽ കടുത്ത ഏറ്റുമുട്ടലുകൾ ഉണ്ടായി. പഴശ്ശി രാജ പഴശ്ശി രാജ വയനാട്ടൻ കാട്ടിലേക്ക് പോയി കുറിച്യ ഗോത്രക്കാരെ സംഘടിപ്പിച്ചു ബ്രിട്ടീഷുകാരുമായി ഒളിപ്പോരാട്ടം നടത്തി. അവസാനം, രാജ സ്വയം ജീവത്യാഗം ചെയ്തു. കാട്ടിൽ നിന്നു അദ്ദേഹത്തിന്റെ മൃതദേഹം മാത്രമേ ബ്രിട്ടീഷുകാർക്ക് ലഭിച്ചുള്ളു. അങ്ങനെ വയനാട് ബ്രിട്ടീഷുകാരുടെ കൈകളിലെത്തി, ഈ പ്രദേശത്തിന് പുതിയൊരു ദിശ വന്നു. ബ്രിട്ടീഷ് അധികാരികൾ തേയില, മറ്റു നാണ്യവിളകൾ കൃഷി ചെയ്യാൻ വയനാട് തുറന്നുകൊടുത്തു. കോഴിക്കോടും തലശ്ശേരിയുമായ വയനാട്ടിലെ അപകടകരമായ ചെരിവുകളിൽ റോഡുകൾ നിർമിക്കപ്പെട്ടു. ഈ റോഡുകൾ മൈസൂർ, ഊട്ടി തുടങ്ങിയ നഗരങ്ങളിലേക്ക് ഗുഡലൂരു വഴി നീട്ടി. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഈ റോഡുകളിലൂടെ കുടിയേറിപ്പാർത്തവർക്ക് ഈ കന്യാവനഭൂമി നാണ്യവിളകളുടെ അവിശ്വസനീയമായ ആദായം കൊണ്ട് ഒരു സ്വർണ്ണ ഖനി ആണെന്ന് തെളിഞ്ഞു. 1956 നവംബറിൽ കേരളം രൂപീകൃതമായപ്പോൾ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു വയനാട്. പിന്നീട് തെക്കൻ വയനാട് കോഴിക്കോട് ജില്ലയിലേക്ക് ചേർക്കപ്പെട്ടു. വയനാട്ടിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നോർത്ത് വയനാട്, സൗത്ത് വയനാട് എന്നിവ വയനാട് ജില്ല രൂപീകരിക്കാനായി ഒന്നിച്ചു ചേർന്നു. മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് എന്നിവ ഉൾപ്പെടുന്ന കേരളത്തിലെ 12-ാം ജില്ലയായി

1980 നവംബർ 1 നാണ് ഈ ജില്ല രൂപീകൃതമായത്.വയനാടൻ എന്ന പേരിൽ വയനാട് എന്ന പേരിൽ നിന്നാണ് വയനാട് എന്ന പേരുണ്ടായത്.സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ ഉയരത്തിലും 2100 മീറ്റർ ഉയരത്തിലും സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു പീഠഭൂമി തമിഴ്നാട്ടിലെ കർണാടക സംസ്ഥാനത്തിന്റെയും വടക്കൻകേരളത്തിന്റെ കിഴക്കൻ ഭാഗത്തിന്റെയും പടിഞ്ഞാറൻ മലനിരകളിലുമാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നാണ് ജില്ല രൂപവത്കരിച്ചത്. ഏകദേശം 885.92 ച.കി.മീ. ഏരിയ വനമുണ്ട്.വയനാട്ടിലെ സംസ്കാരം പ്രധാനമായും ആദിവാസികളാണ്.പിന്നാമ്പുറമായി കണക്കാക്കപ്പെടുന്ന ഈ ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശ നാണയ കൈമാറ്റത്തിന്റേതാണ്. കുരുമുളക്, ഏലം, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ, മറ്റു സാമഗ്രികൾ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ ഉത്പാദനവും ഈ ജില്ലയ്ക്കുണ്ട്

♦️13.​കണ്ണൂർ

​കരകൗശലവസ്തുക്കൾ, നാടൻ കലകൾ, തെയ്യം എന്നിവയ്ക്ക് പ്രസിദ്ധമായ ജില്ലയാണ് കണ്ണൂർ. ഇവിടെയുള്ള തലശ്ശേരി ബിരിയാണി വളരെ പ്രസിദ്ധമാണ്

കണ്ണൂർ ജില്ല എന്ന പേര് ജില്ലയുടെ ഹൃദയഭാഗമായ കണ്ണൂരിൽ നിന്നാണ് ലഭിച്ചത് . കണ്ണൂർ എന്ന പേര് പുരാതന ഗ്രാമമായ കാനത്തൂരിൽ നിന്ന് ഉത്ഭവിച്ചതാണ് .കണ്ണൂർ എന്ന പേര് പുരാതന ഗ്രാമമായ കാനത്തൂർ എന്ന പേരിൽ നിന്നും ഉത്ഭവിച്ചതാണ്. ഇപ്പോഴും കണ്ണൂർ നഗര സഭയിലെ ഒരു വാർഡിനു കാനത്തൂർ എന്ന പേരുണ്ട്. കണ്ണന്റെ (കൃഷ്ണൻ) ഊര് എന്നത് ലോപിച്ചു കണ്ണൂർ ആയതാണെന്നും ഭാഷ്യമുണ്ട്. കടലായി ശ്രീകൃഷ്ണ ക്ഷേത്രം കടലായി കോട്ടയിലെ പ്രതിഷ്ഠ ആണ് എന്നത് ഈ നിർവചനത്തിനു ഊന്നൽ നൽകുന്നു

“ചരിത്രം”

നവീനശിലായുഗ കാലഘട്ടത്തിലെ റോക് കട്ട് ഗുഹകളും മഹാ ശിലാനിർമ്മിതമായ ശവകുടീരവുമാണ് ജില്ലയിൽ മനുഷ്യവാസത്തിനുള്ള ഏറ്റവും പഴക്കമുള്ള തെളിവുകൾ. തളിപ്പറമ്പ്-കണ്ണൂർ-തലശ്ശേരി പ്രദേശത്ത് പാറക്കൂട്ടങ്ങൾ, പുരാതനമായ ശവകുടീരം, ശവക്കല്ലറ എന്നിവ ധാരാളമായുണ്ട്. ഇത് എല്ലാം മഹാ ശിലാനിർമ്മിതമായ ശവകുടീരവും ആണ്. ചേര രാജ്യത്തിന്റെ ഭാഗമായിരുന്നു ഈ സ്ഥലം. നൂറ്റാണ്ടുകൾ പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിലും പതിമൂന്നാം നൂറ്റാണ്ടിലും അറേബ്യയിലും പേർഷ്യയുമായും വ്യാപാരബന്ധം പുലർത്തിയിരുന്ന കൊളാട്ടിരി രാജന്മാരുടെ തലസ്ഥാനമായിരുന്നു കണ്ണൂർ.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും ദൈർഘ്യമേറിയതും രക്തരൂഷവുമായ പ്രതിരോധം കണ്ണൂർ ജില്ല സാക്ഷ്യം വഹിച്ചു. ജില്ലയുടെ എല്ലാ ഭാഗങ്ങളെയും ഒരു യുദ്ധത്തിന്റെ തലത്തിലേക് എത്തിച്ചത് 1792-1806 ലെ പഴശ്ശിരാജ നയിച്ച ഈ സമരമായിരുന്നു.

സെന്റ് ആഞ്ജലോ കോട്ട 1505 ൽ ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഡൊം ഫ്രാൻസിസ്കോ ഡി അൽമേഡയാണ് കോട്ട നിർമ്മിച്ചത്. കണ്ണൂർ പട്ടണത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ ലക്ഷദ്വീപ് സീയുടെ അടുത്താണ്ആ സ്ഥിതി ചെയ്യുന്നത്. 1507-ൽ ഒരു തദ്ദേശീയ ഭരണാധികാരി കോട്ട ആക്രമിച്ചു. പോർട്ടുഗീസ് ഭരണം 158 വർഷം നീണ്ടുനിൽക്കുകയും പിന്നീട് ഡച്ച് കൈവഷത്തിലാവുകയും ചെയ്തു. കോട്ടയുടെ ഉടമസ്ഥത പലകൈ മാറിയിട്ടുണ്ട്. കോട്ടയെ അതിന്റെ ഇപ്പോഴത്തെ സ്ഥിതിയിലാക്കിയത് ഡചുകാര്‍ ആണ്. ഡച്ചുകാർ ഈ കോട്ടയെ അറക്കൽ രാജകുടുംബത്തിലേക്ക് 1772 ൽ വിറ്റു. ഈ കാലഘട്ടത്തിൽ അറക്കൽ സുൽത്താനേറ്റ് നാണയങ്ങൾ പുറത്തിറക്കാൻ തുടങ്ങി. ബ്രിട്ടീഷുകാർ 1790 ൽ കീഴടക്കുകയും മലബാർ തീരത്ത് അവരുടെ പ്രധാന സൈനിക സ്റ്റേഷനുകളിൽ ഒന്നായി ഉപയോഗിക്കുകയും ചെയ്തു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷിത സ്മാരകമായി ഇത് സംരക്ഷിക്കപ്പെടുന്നു. ആമ്സ്റ്റ്ര്‍ഡാമിലെ രിജിക്സ് മ്യുസിയത്തില്‍ ഫോര്‍ട്ടും മത്സ്യ ബന്ദന തുറമുഖവും പശ്ചാത്തലമാക്കി ഒരു പെയിന്റിംഗ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കുഞ്ഞാലി മറക്കാരുടെ ശിരസ്ചേദം ചെയ്ത് ഈ കോട്ടയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പതിനേഴാം നൂറ്റാണ്ടിൽ അറക്കൽ എന്ന പേരിൽ അറിയപ്പെടുന്ന ഏക മുസ്ലിം സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കണ്ണൂർ. ബ്രിട്ടീഷുകാരുടെ കാലത്ത് വടക്കൻ മലബാറിലെ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു കണ്ണൂർ.

♦️14​ കാസർഗോഡ്

​കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർഗോഡ്. ‘സപ്തഭാഷാ സംഗമഭൂമി’ എന്നും അറിയപ്പെടുന്നു.

കാസർഗോഡ് ജില്ലയുടെ പല ഭാഗത്തും വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും കാണാം.

കേരളത്തിന്റെ വടക്കേയടത്തുള്ള ജില്ലയാണ് കാസര്‍ഗോഡ്. കിഴക്ക് ഭാഗത്ത് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിർത്തി പങ്കിടുന്നു. പന്ത്രണ്ട് നദികൾ ഒഴുകുന്ന പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ് കാസര്‍ഗോഡ്.

“കാസര്‍ഗോഡ്” എന്ന പേരിന്റെ ഉല്‍ഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. രണ്ട് സംസ്കൃത വാക്കുകളായ കാസാര (കായൽ അല്ലെങ്കിൽ കുളം), ക്രോഡ (നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) ചേര്‍ന്നാണ് കാസര്‍ഗോഡ് ഉണ്ടായതെന്നാണ് ഒരു അഭിപ്രായം. ധാരാളം കാഞ്ഞിര മരങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നര്‍ത്ഥം വരുന്ന കാസറഗോഡ് എന്ന പേര് ലഭിച്ചത് എന്നാണ് മറ്റൊരഭിപ്രായം. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലര്‍ന്ന സസ്യശ്യാമള ഭൂമി അറബിക്കടല്‍ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്.

തെങ്ങിന്‍ തോപ്പുകളും മലഞ്ചേരിവുകളും, മലച്ചെറിവുകളില്‍ നിന്നുല്‍ഭവിച്ച് കടലിലേക്കൊഴുകുന്ന പുഴകളും തോടുകളാലും സംപണമായ ഭൂപ്രദേശമാണ് കാസറഗോഡ്. ചെങ്കല്ല് കൊണ്ടുള്ള ചുമരും, പ്രാദേശികമായി കിട്ടുന്ന ചുവന്ന കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ഓട് മേഞ്ഞ വീടുകളും ജില്ലയില്‍ സാധാരണയായി കാണാം.

ജില്ലയിൽ 12 നദികൾ ഉണ്ട്. ഇവയില്‍ ഏറ്റവും നീളം കൂടിയ നദിയായ ചന്ദ്രഗിരി (105 കി. മീ.) കൂര്‍ഗില്‍ നിന്നും ഉല്‍ഭവിച്ച് തളങ്കര കടലില്‍ അവസാനിക്കുന്നു. ചന്ദ്രഗിരിപ്പുഴയുടെ പേരിന്‍റെ ഉറവിടം ചന്ദ്രഗുപ്ത വസ്തി എന്ന പേരിൽ നിന്നാണ്. മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്തൻ തൻറെ അവസാനദിവസങ്ങൾ ഒരു കർഷകനായി ചെലവഴിച്ചതായി കരുതപ്പെടുന്നു.ഇവയില്‍ ഏറ്റവും നീളം കൂടിയ നദിയായ ചന്ദ്രഗിരി കൂര്‍ഗില്‍ നിന്നും ഉല്‍ഭവിച്ച് തളങ്കര കടലില്‍ അവസാനിക്കുന്നു.

കാസറഗോഡിനടുത്തുളള കൂഡ്ലു ഉടുപ്പിയില്‍ നിന്നുളള മാധ്വാചാര്യരും ത്രിവിക്രമ പണ്ഡിതരും കൂടി ദ്വൈത- അദ്വൈത സംവാദം നടത്തിയ പ്രദേശമാണ്. കൂടല്‍ എന്ന പദത്തില്‍ നിന്നാണ് കൂഡ്ലു ഉത്ഭവിച്ചത്. കേരളത്തിലെ ഏക തടാകക്ഷേത്രമാണ് കുമ്പളയ്ക്കടുത്തുളള അനന്തപുരത്തെ അനന്ത പത്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രമെന്ന് ഐതിഹ്യം. വില്വമംഗലം സ്വാമി തപസ്സനുഷ്ഠിച്ചയിടം എന്നനിലയിലും അനന്തപുരം ക്ഷേത്രം പ്രസിദ്ധമാണ്.

എ.ഡി. ഒമ്പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനുമിടയില്‍ കാസറഗോഡിന്‍റെ തീരത്തെ തുറമുഖ പ്രദേശങ്ങള്‍ വഴി സഞ്ചരിച്ച അറബികള്‍ ഇവിടം മികച്ച വാണിജ്യ കേന്ദ്രമാണെന്ന് അടയാളപ്പെടുത്തിയിരുന്നു. څഹര്‍ക്ക് വില്ലിയچ എന്നാണ്

ജില്ലയുടെ ആസ്ഥാനമായ കാസറഗോഡ്, കുമ്പള രാജ്യത്തിന്‍റെ ഭാഗമായിരുന്നു. തുളു, മലയാളം ഗ്രാമങ്ങള്‍ ഉള്‍ച്ചേര്‍ന്നതായിരുന്നു ഈ രാജ്യം. കാസറഗോഡ് ജില്ലയുടെ വൈദികമതചരിത്രം വ്യക്തമാകുന്നത് കേരളോല്‍പത്തിയിലാണ്.

കുമ്പള രാജവംശം, കോലത്തിരി വംശം, വിജയനഗര സാമ്രാജ്യം, ഇക്കേരി നായ്ക്കന്മാർ, ബേദനൂര്‍ നായ്ക്കന്മാര്‍, ഹൈദരലി-ടിപ്പു സുല്‍ത്താന്‍മാര്‍, ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി, സ്വതന്ത്ര ഇന്ത്യ, കാസറഗോഡിന്‍റെ രാഷ്ട്രീയ-ഭരണ ചരിത്രം ഇങ്ങനെയാണ് വികസിച്ചുവരുന്നത്.

പെരുമാക്കډാര്‍ മഹോദയപുരം കേന്ദ്രമാക്കി കേരളം ഭരിച്ചിരുന്നപ്പോള്‍ വടക്കേയറ്റത്ത് കാസറഗോഡ് വരെയുള്ള ഭരണാധികാരം മൂഷകരാജവംശത്തിനായിരുന്നു.

പൗരാണികമായി ഏഴിമല രാജവംശത്തിന്‍റെ കീഴിലായിരുന്നു കാസറഗോഡ്. ഏഴിമല രാജവംശത്തിലെ പ്രധാനിയായ നന്ദന്‍ മഹാ രാജാവിന്‍റെ കാലഘട്ടത്തില്‍ ഈ പ്രദേശം ഗൂഡല്ലൂര്‍ മുതല്‍ കോയമ്പത്തൂരിന്‍റെ വടക്ക് പ്രദേശം ഉള്‍പ്പെടെ വികസിപ്പിച്ചു. പതിനാലാം നൂറ്റാണ്ടില്‍ കോലത്തിരി നാടിന്‍റെ ഭാഗമായി മാറിയ കാസറഗോഡ് പ്രദേശംമൂഷക രാജവംശമാണ് ഭരിച്ചിരുന്നത്. ഈ വംശത്തിലെ രാജാക്കന്മാരെ കോലത്തിരിമാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

വിജയനഗര രാജവംശത്തിന്‍റെ ഭാഗമാകുന്നതുവരെ ഈ പ്രദേശം ഭരിച്ചിരുന്നത് കോലത്തിരി രാജവംശമായിരുന്നു. നീലേശ്വരം കോലത്തിരി രാജവംശത്തിന്‍റെ തലസ്ഥാനങ്ങളില്‍ ഒന്നാണെന്ന് വിശ്വസിക്കുന്നു.

“ചരിത്രം”

കേരളത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കാസറഗോഡ് ജില്ല 1984 മെയ് മാസം 24 ന് രൂപീകൃതമായി. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന ഹോസ്ദുര്‍ഗ്ഗ്, കാസറഗോഡ് എന്നീ താലൂക്കുകളെ ഉള്‍പ്പെടുത്തി ജി.ഒ (എം.എസ്) നമ്പര്‍ 520/84/ആര്‍ഡി തീയ്യതി 19.05.1984 എന്ന ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ജില്ല രൂപപ്പെട്ടു. ജില്ലയുടെ കിഴക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ കുടക്, ദക്ഷിണ കന്നഡ എന്നീ ജില്ലകളും, പടിഞ്ഞാറ് അറബിക്കടലും, വടക്ക് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ തന്നെ ദക്ഷിണ കന്നഡ ജില്ലയുമാണ്. ജില്ലയുടെതെക്ക് കണ്ണൂര്‍ ജില്ലയാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു

കേരളത്തിന്‍റെ കിരീടമാണ് കാസറഗോഡ് എന്നു പറയാം, ബഹുഭാഷ സംഗമ ഭൂമി, അധിനിവേശത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ചരിത്ര സാക്ഷ്യങ്ങളായ കോട്ടകൊത്തളങ്ങള്‍, നവീന ശിലായുഗ സംസ്കാരത്തിന്‍റെ അവശേഷിപ്പുകളായ ചെങ്കല്ലറകള്‍, നന്നങ്ങാടികള്‍, മുനിയറകള്‍, പ്രാചീന ഭരണരീതികള്‍ വിളംബരം ചെയ്യുന്ന ശിലാശാസനങ്ങള്‍, മലനാടും ഇടനാടും തീരദേശവും ചേരുന്ന ഹരിതാഭയാര്‍ന്ന ഭൂപ്രകൃതി, സവിശേഷമായ ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവയോടൊപ്പം ഭാഷകളുടെയും സംസ്കാരത്തിന്‍റെയും കൊടുക്കല്‍ വാങ്ങലുകള്‍ക്ക് പെരുമ കൂടിയുളള പ്രദേശമാണ് കാസറഗോഡ്.

കാസറഗോഡ് എന്നാല്‍ കാഞ്ഞിര മരങ്ങളുടെ കൂട്ടം എന്നര്‍ത്ഥം. ലിങ്കണ്ണ കവിയുടെ കേളദിനൃപവിജയ എന്ന കൃതിയില്‍ څതുളുവരാജര്‍കളെല്ലര്‍ മലെതിറെ നിഗ്രനിസി മറെവ കാസറഗോഡാള്‍چഎന്നിങ്ങനെയാണ് കാസറഗോഡ് എന്ന പദം പ്രയോഗിക്കുന്നത്. കാഞ്ഞിരങ്ങളുടെ കൂട്ടമല്ല ഇന്ന് കാസറഗോഡ് കമുകും, തെങ്ങും, വാഴയും ഇടകലര്‍ന്ന സസ്യശ്യാമള ഭൂമി അറബിക്കടല്‍ ആലിംഗനം ചെയ്യുന്ന തീരം. ചരിത്രത്തിലും പൈതൃകത്തിലും കാസറഗോഡ് സമ്പന്നമാണ്.

മഹാ ശിലായുഗം മുതല്‍ മനുഷ്യാധിവാസം നിലനിന്ന പ്രദേശമാണ് കാസറഗോഡ്. ജില്ലയിലെ ഇടനാടന്‍ ചെങ്കല്‍ പ്രദേശങ്ങളില്‍ കണ്ടെത്തിയ കുടക്കല്ല്, ചെങ്കല്ലറ, മണ്‍പാത്രങ്ങള്‍, കډഴു, പ്രാചീന ഇരുമ്പുപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ കൃഷിയെയും പ്രകൃതിയേയും ആരാധിച്ചും ആശ്രയിച്ചും ജീവിച്ചുവന്ന പ്രാചീന മനുഷ്യരുടെ സൂചനകള്‍ നല്‍കുന്നു. മണ്ണുകൊണ്ട് തീര്‍ത്ത മായിലര്‍ കോട്ടകള്‍ ഗോത്ര രാജാക്കന്മാര്‍ നാടുവാണതിന്‍റെ അവശേഷിപ്പുകളാകാം. കൊറഗര്‍, മലക്കുടിയര്‍, മാവിലര്‍, കോപ്പാളര്‍, മലവേട്ടുവര്‍ എന്നിവര്‍ ഇവിടെ മാത്രം കാണുന്ന ഗോത്ര വിഭാഗങ്ങളാണ് വേലന്‍, പറയന്‍, നരസണ്ണര്‍, മാദിഗര്‍, ബാകുഡര്‍, മൊഗേര്‍, പുലയര്‍ തുടങ്ങിയ ഗോത്ര വിഭാഗങ്ങളും ആദിമസമൂഹത്തിന്‍റെ പിന്‍തുടര്‍ച്ചക്കാരായി ജില്ലയിലുണ്ട്. ആദിമ ഗോത്ര വാസികള്‍ നാടുവാണിരുന്ന ഇടങ്ങളില്‍ ബുദ്ധമതവും ജൈനമതവും ആര്യാധിനിവേശത്തിന് മുമ്പേ വേരുറപ്പിച്ചിരുന്നുവെന്ന് ചില സ്ഥലനാമങ്ങളില്‍ നിന്നും ആരാധനാ കേന്ദ്രങ്ങളില്‍ നിന്നും വ്യക്തമാകുന്നു.

കൊങ്കണവും തുളുനാടും വഴിയാണ് കേരളത്തിലേക്ക് വൈദികമതം പ്രവേശിച്ചതെന്ന് ചരിത്ര ഗവേഷകര്‍ നിരീക്ഷിക്കുന്നു. വൈദിക മതത്തിന്‍റെ സ്വാധീനം ശ്രീ.ശങ്കരാചാര്യരുടെ കാലമായപ്പോഴേക്കും വളരെ ശക്തമായി. [ ബാക്കി കമന്റ് ബോക്‌സിൽ ഉണ്ട്]

ഷൈജു ഇലഞ്ഞിക്കൽ

Share News