അമേരിക്കയിലെ PEW ഗവേഷണ റിപ്പോർട്ടനുസരിച്ച് ഇപ്പോഴും ലോകത്തിലെ 80 ശതമാനത്തോളമാളുകൾ ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നു. അതിൽ സാധാരണക്കാർ തൊട്ട് അതി ബുദ്ധിമാന്മാർ വരെയുണ്ട്.

Share News

1.അമേരിക്കയിലെ PEW ഗവേഷണ റിപ്പോർട്ടനുസരിച്ച് ഇപ്പോഴും ലോകത്തിലെ 80 ശതമാനത്തോളമാളുകൾ ഏതെങ്കിലും മതങ്ങളിൽ വിശ്വസിക്കുന്നു. അതിൽ സാധാരണക്കാർ തൊട്ട് അതി ബുദ്ധിമാന്മാർ വരെയുണ്ട്.

2. മതങ്ങളിൽ, രാഷ്ട്രീയത്തിലെ പ്പോലെ ചില പുഴുക്കുത്തുകൾ ഉണ്ടെന്നുള്ളത് ശരിയാണ്. ആരും രാഷ്ട്രീയം വേണ്ടെന്നു പറയാറില്ലല്ലോ?കണ്ടിട്ടും കാണാതെ പേടിച്ച് പതുങ്ങി നടക്കുന്നു. മതത്തെ എതിർത്താൽ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലാത്തതു കൊണ്ട്,”വായക്കു വരുന്നതു കോതക്ക് പാട്ട്”.ഇനിയഥവാ എതിർപ്പുണ്ടെങ്കിൽ അത് മതാന്ധരിൽ നിന്ന് മാത്രം.

3. മേല്പറഞ്ഞ വാദഗതിയിൽ മതം വേണ്ടാത്തത്, വിശപ്പ്, ദാഹം, ദുരിതം, രോഗം, വ്യഭിചാരം, അപകടം മുതലായ അവസ്ഥയിൽ ആണ്. ആരെങ്കിലും സ്ഥിരമായി ഈ അവസ്ഥകൾ ആ ഗ്രഹിക്കുമോ?

അതുകൊണ്ട് കഴിയും വേഗം ഈയവസ്ഥകളിൽ നിന്ന് മോചനം നേടുമ്പോൾ സ്വാഭാവികമായും മതമുണ്ടാകും.

4. ഈ ദുരിതങ്ങളിൽ നിന്ന് മോചനം നേടാനും കേടിക്കണക്കിനാളുകൾ പ്രാർത്ഥനകൾ നടത്തുന്നു. അവയിൽ ഫലിക്കുന്നതും ഫലിക്കാത്തതുമായ പ്രാർത്ഥനകളുണ്ട്. ഫലിക്കാത്തവയെ മാത്രം ഉയർത്തിപ്പിടിച്ചാൽ അത് പൂർണ്ണ സത്യമല്ല.

5. അതേ പോലെ തങ്ങളുടെ കഴിവിന്റേയും വിജയത്തിന്റേയും കാരണം ഈശ്വരാനുഗഹമാണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിനാൾക്കാരുണ്ട്.

6. PEW കണക്കനുസരിച്ച് തികച്ചും നിരീശ്വരവാദികൾ ലോകത്ത് വെറും അഞ്ച് ശതമാനം മാത്രമാണ്. ഈശ്വരനിൽ വിശ്വസിക്കാത്തവരിൽ ഭൂരിഭാഗം പേരും Agnostics ആണ്.

7. അതുകൊണ്ടൊരു ന്യൂനപക്ഷ ചിന്താഗതി ഭൂരിപക്ഷത്തിൽ അടിച്ചേല്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.

8. നിർജ്ജീവ വസ്തുക്കൾക്കും മൃഗങ്ങൾക്കും മതമില്ല. മനുഷ്യൻ അവയെക്കാൾ ഉയർന്ന തലത്തിലാണ്. അതുകൊണ്ടാണ് മതമുണ്ടായത്.

അല്ലെങ്കിൽ, പോസ്റ്റിലെ വാദഗതിയനുസരിച്ച് മതമില്ലാത്തവർ നിർജ്ജീവ വസ്തുക്കളാകുമല്ലോ.

9. മതത്തിലെ ജീർണ്ണത കൊണ്ട് മതം വേണ്ടന്നു വച്ചാൽ തലവേദന വരുന്നതു കൊണ്ട് തല വെട്ടുന്നതിനു തുല്യം.

10. മതത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തുക. ന്യൂനതകളില്ലാത്ത എന്തെങ്കിലും ലോകത്തുണ്ടോ?യഥാർഥ മാനേജ്‌മെന്റ് കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയും ചെയ്യുവാനുള്ള തിരിച്ചറിവാണ്.

Noble Thomas

Share News