ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

Share News

എന്താണ് യൂണിഫോം സിവിൽ കോഡ് (UCC ) അഥവാ ഏകീകൃത വ്യക്തിനിയമം എന്നതിനെക്കുറിച്ച് പലർക്കും വൃക്തമായ ഒരു ധാരണ ഇല്ലാത്തതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്.

ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യാക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്.

ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.

ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് സിവിൽ കോഡ് നടപ്പാക്കാവുന്നതാണ് .ഗോവ സിവിൽ കോഡ് നടപ്പാക്കിയ സംസ്ഥാനമാണ്.

Baiju Kottackan

https://www-jagranjosh-com.translate.goog/general-knowledge/why-uniform-civil-code-is-necessary-for-india-1477037384-1?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc&fbclid=IwAR1Y6ifwpuRaen45-BEjKagPZ1cDqLqn6Lq

Share News