
കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്ക് എതിരെ കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധനിൽപ്പ് സമരം കെ.സി ബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്തു.
ലഹരി ഭീകരതക്കെതിരെ
“ബ്രേക്ക് ദ ചെയിൻ ” നടപ്പാക്കണം – കെ സി .ബി സി
കൊച്ചി : കോവിഡിനെ നേരിട്ട പോലെ ലഹരി ഭീകരതയെ നേരിടാനും ” ബ്രേക്ക് ദ ചെയിൻ ” പോലുള്ള കാര്യക്ഷമമായ പദ്ധതികൾ നടപ്പിലാക്കണമെന്ന് കെ സി.ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ സർക്കാരിനോടാവശ്യപ്പെട്ടു.
കേരളത്തിൽ വർധിച്ചു വരുന്ന ലഹരി ഭീകരതക്കെതിരെ കെ.സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധനിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിൽ സംഭവിച്ച ലഹരിയുടെ ദുരന്തങ്ങൾ കേരളത്തെയും ബാധിച്ചു കഴിഞ്ഞു. ലഹരിയുടെ ഹബ്ബായി കേരളം മാറി. കുരുന്നുകൾ പോലും ലഹരിക്ക് അടിമകളായി. ലഹരി സംഘങ്ങൾ കേരളത്തെ പിടിമുറുക്കിക്കഴിഞ്ഞു. ലഹരി സംഘങ്ങളുടെ തായ് വേര് അറുക്കാൻ സർക്കാർ പ്രത്യേക ദൗത്യ സേനയെ നിയോഗിക്കണം. ലഹരി വ്യാപനത്തിന് പിന്നാലെ അദൃശ്യ ശക്തികളെ പുറത്തു കൊണ്ടുവരണം. ലഹരി വേട്ടകൾ സർവ്വസജ്ജമായി തുടരണം. യുവ തലമുറ പാഴ് ജന്മങ്ങളായി മാറാതിരിക്കാൻ സർക്കാർ സംവിധാനങ്ങൾ ആലസ്യം വിട്ട് ഉണരണമെന്നും അഡ്വ. ചാർളി പോൾ തുടർന്നു പറഞ്ഞു
കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധനിൽപ്പ് സമരത്തിൽ ഫാ മാർട്ടിൻ പോൾ, ജോൺസൺ പാട്ടത്തിൽ, ഷൈബി പാപ്പച്ചൻ , ഹിൽട്ടൺ ചാൾസ് , എം.പി. ജോസി, കെ വിജയൻ, എം എൽ ജോസഫ് , ജോണി പിടിയത്ത്, ഡേവിസ് ചക്കാലക്കൽ, തോമസ് മറ്റപ്പിള്ളി, കെ.കെ. സൈനബ, സിസ്റ്റർ റോസ്മിൻ, റപ്പായി കണ്ണമ്പുഴ , ചെറിയാൻ മുണ്ടാടൻ തുടങ്ങിയവർ പ്രസംഗിച്ചു. ലഹരിക്കെ തിരെ വരും ദിനങ്ങളിൽ 51 ലഹരി വിരുദ്ധ പ്രതിഷേധ സദസ്സുകൾ നടത്താനും ലഹരി വിരുദ്ധ കർമ്മസേനകൾ രൂപീകരിക്കാനും തീരുമാനിച്ചു.

ഫോട്ടോ മാറ്റർ : കേരളത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഭീകരതക്ക് എതിരെ കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും ആഭിമുഖ്യത്തിൽ കച്ചേരിപ്പടി ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധനിൽപ്പ് സമരം കെ.സി ബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. എം.പി ജോസി, കെ.വിജയൻ , ഫാ മാർട്ടിൻ പോൾ, ജോൺസൺ പാട്ടത്തിൽ, എം എൽ . ജോസഫ് , ജോണി പിടിയത്ത്, ഹിൽട്ടൺ ചാൾസ് , ഡേവീസ് ചക്കാലക്കൽ, തോമസ് മറ്റപ്പിള്ളി, കെ.കെ സൈനബ എന്നിവർ സമീപം