അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ|തിരഞ്ഞെടുത്ത മലയാളം പഴഞ്ചൊല്ലുകളുടെ ഒരു ഫെമിനിസ്റ്റ് – ദലിത് വിമർശം ഇംഗ്ലീഷിൽ മുന്നോട്ടുവയ്ക്കുകയാണ് ആഗ്നസ് സന്തോഷ്.|അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ

Share News

അമ്മഭാഷ അഴിച്ചുപണിയുന്ന സ്ത്രീ🌿🌿

വെറ്റിലയ്ക്കൊതുങ്ങാത്ത പാക്കുമില്ല, ആണിനൊതുങ്ങാത്ത പെണ്ണുമില്ല; വീടുകെട്ട് പെണ്ണുകെട്ട് കണ്ടുകെട്ട്; മുലയുള്ള പെണ്ണിനു തലയില്ല, തലയുള്ള പെണ്ണിനു മുലയില്ല; ഒരു വീട്ടിൽ രണ്ടു പെണ്ണും ഒരു കൂട്ടിൽ രണ്ടു നരിയും സമം; നാലു തല ചേരും, നാലു മുല ചേരില്ല; പെണ്ണിന്റെ കോണൽ പൊന്നിൽ തീരും; പണവും പത്തായിരിക്കണം, പെണ്ണും മുത്തായിരിക്കണം; പെണ്ണും കടവും നിറുത്തിത്താമസിപ്പിക്കരുത്; പെണ്ണാശയില്ലെങ്കിൽ മണ്ണാശയില്ല; പേയെ നമ്പിയാലും പെണ്ണെ നമ്പാതെ; പെണ്ണു നിൽക്കുന്നിടത്തു പിഴ വരും; ഭാര്യാദു:ഖം പുനർഭാര്യ; പെണ്ണുങ്ങൾ എഴുതുന്നതും മണ്ണാൻ പയറ്റുന്നതും ഒരുപോലെ; പെൺപട പടയല്ല, മൺചിറ ചിറയല്ല; പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി; പെൺബുദ്ധി പിൻബുദ്ധി; പൂവായാൽ മണം വേണം, പൂമാനായാൽ ഗുണം വേണം, പൂമാനിനിമാർകളായാൽ അടക്കം വേണം; കൊടയിലൊതുങ്ങാത്ത വടിയും പിടിയിലൊതുങ്ങാത്ത പെണ്ണും; പാമ്പിനു തല്ലുകൊള്ളാൻ വാല്, പെണ്ണിനു തല്ലു കൊള്ളാൻ നാക്ക്; പെൺ ചിരിച്ചാൽ പോയി, പുകയില വിടർത്താൽ പോയി; രാത്രി ഉറങ്ങുന്ന നായും പകലുറങ്ങുന്ന പെണ്ണും ഒരുപോലെ; പെണ്ണു മുറിച്ചാൽ മണ്ണു മുറിയുമോ; പെണ്ണിന്റെ ഭാഗ്യം പെരുവഴിയിൽ; കെട്ടാത്ത പെണ്ണും വാഴാത്ത ഭൂമിയുമില്ല; പതിച്ചിയുടെ കുറ്റമോ കുട്ടി പെണ്ണായത്; അകത്തൊരു പെണ്ണുണ്ടെങ്കിൽ അകത്തൊരു തീയാണ്; അഞ്ചു പെൺ പെറ്റവൻ ആണ്ടി, ആറു പെണ്ണുണ്ടെങ്കിൽ അരചനും ആണ്ടി; ആണുള്ളപ്പോൾ പെണ്ണു ഭരിച്ചാൽ തൂണുള്ളപ്പോൾ പുര താഴെ; ആണായാൽ കണക്കിലാവണം, പെണ്ണായാൽ പാട്ടിലാവണം; നല്ല കാളയ്ക്കൊരടി, നല്ല പെണ്ണിനൊരു വാക്ക്; ആണു മദിച്ചാൽ ആകാശത്ത്, പെണ്ണു മദിച്ചാൽ പെരപ്പൊറത്ത്; ഇഞ്ചയും പെണ്ണും പതയ്ക്കുന്നിടത്തോളം പതയും; പെണ്ണിനെയും മണ്ണിനെയും ദണ്ഡിപ്പിച്ചാൽ ഗുണം; പെണ്ണും മണ്ണും നന്നാക്കിയിടത്തോളം നന്നാവും; മണ്ണു മൂത്താൽ വെട്ടിവാഴും, പെണ്ണു മൂത്താൽ കെട്ടിവാഴും; മണ്ണു മൂത്താൽ പൊന്ന്, പെണ്ണു മൂത്താൽ മണ്ണ്; മകൾ ചത്താൽ പിണം, മകൻ ചത്താൽ ശവം; പെണ്ണായാൽ മണ്ണാത്തിക്കല്ലിൽ; പെണ്ണാവുന്നതിൽഭേദം മണ്ണാവുന്നത്; അന്നു പിറന്ന് അന്നു ചത്താലും ആണായി പിറക്കണം; മണ്ണും പെണ്ണും കണ്ടേ കൊള്ളാവൂ ……

മനുഷ്യപ്പറ്റില്ലാത്ത ഒരു ചിന്താപദ്ധതി വഴി ആണധികാരം സ്ഥാപിക്കുന്ന ഒരു ശ്രേഷ്ഠ മലയാളത്തെ നായരും നസ്രാണിയുംകൂടി രൂപീകരിച്ചപ്പോൾ വിളഞ്ഞ വിഷക്കതിരുകൾ പഴഞ്ചൊല്ലായും ശൈലിയായും അങ്ങനെ ഭാഷണച്ചന്തയിൽ നാണയപ്പെടുകയായിരുന്നു. വട്ടെഴുത്തും കോലെഴുത്തും പോയി അച്ചെഴുത്തും മൗസെഴുത്തും വന്നിട്ടും സോ-കോൾഡ് പൊതുബോധത്തിൽ ചെങ്കോലാളുന്ന അധീശത്വം. വാഗ്പീഡനം വഴി ജനിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന സർവാധികാരം. എല്ലാ സമുദായത്തിലെയും പുരുഷനെ തുണച്ച ഈ ഭാഷ, ജാതിമേന്മാവാദ പുരുഷനു മറ്റു സമുദായങ്ങളിലെ പെണ്ണിനെയെന്നപോലെ ആണിനെയും താഴേയ്ക്ക് അടിച്ചിടാനുള്ള പ്രത്യയശാസ്ത്ര ചാട്ട കൊടുത്തു. അവർക്കും ഇതുപോലെ പഴഞ്ചൊൽപ്രഹരവും ശൈലീപ്രഹരവും.

ഇതു പഴയ മനുഷ്യപ്പറ്റില്ലായ്മയുടെ കഥയല്ല. ‘കൊട’ കുടയും ‘പെരപ്പൊറം’ പുരപ്പുറവും ‘ആണ്ടി’ തെണ്ടിയും ആയിട്ടുണ്ടാവും എന്നല്ലേയുള്ളൂ. പതിച്ചി മാറി ഗൈനക്കോളജിസ്റ്റ് ആവാം; പാട്ടിലാക്കൽ ലൈനാക്കലാവാം; ‘കോണൽ’ മാറി പുതിയ എന്തെങ്കിലും ആൺതെറി ആവാം. ലിപിപരിഷ്കരണവും നിഘണ്ടുപരിഷ്കരണവും കഴിഞ്ഞാലും ഭാഷയിലെ ആ അധീശത്വജീവിതവ്യാകരണവും വൃത്തവും ശൈലിയുമൊക്കെ ‘പൊതു’ബോധത്തിൽ, അതിന്റെ സാംസ്കാരികനായകത്വങ്ങളിൽ തുടരുകയല്ലേ.

തിരഞ്ഞെടുത്ത മലയാളം പഴഞ്ചൊല്ലുകളുടെ ഒരു ഫെമിനിസ്റ്റ് – ദലിത് വിമർശം ഇംഗ്ലീഷിൽ മുന്നോട്ടുവയ്ക്കുകയാണ് ആഗ്നസ് സന്തോഷ്. തുല്യമനുഷ്യ മഹത്വം ബോധിച്ച മലയാളിക്കു അതനുസരിച്ചു മാതൃഭാഷണം അൺലേൺ ചെയ്യാനും റീ-ലേൺ ചെയ്യാനും ഒരു കൊച്ചു കൈപ്പുസ്തകം: Hegemony, Culture and Oral Oppression: A Feminist and Dalit Critique of Select Malayalam Proverbs. പ്രസാധകർ: Recto & Verso ( വി സി തോമസ് എഡിഷൻസ്).

Can a language be an instrument of violence?

It is true that proverbs cast a charm in communication, but do Malayalam proverbs aid casteism and patriarchy? These questions are intensively explored in this book. Proverbs are wise, witty sayings. Communication can take a twist or become precise with proverbs. Malayalam proverbs constitute the tradition and culture of Kerala. For the earlier generations in Kerala, daily communication was sure to be laden with Malayalam proverbs. Even though this habit has declined in the current generation, the effect of the proverbs persists. Drawn upon countless hours of extensive reading and consultation with experts; this book attempts an analysis of the influence of Casteism and Patriarchy in Malayalam proverbs and their effect on the understanding of Dalits and women in the society of Kerala.

Vc Thomas

(എല്ലാം കഴിഞ്ഞ്, വീണുപോയ ലോകമായതിനാൽ അനീതിയൊക്ക കാണും എന്നു പറഞ്ഞ് ഒരു ക്രിസ്ത്യൻ സുവിശേഷപ്രസംഗം epilogue ആയി കൊടുത്തത് എന്തുകൊണ്ട് എന്നറിയില്ല. ഗ്രന്ഥകാരിയുടെ ഇഷ്ടം. ഞാനെന്തു പറയാൻ).

ജോസ് ടി

2023 സെപ്റ്റംബർ 6

Share News