എയർ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ(16000 Km) ആകാശയാത്രയിലൂടെ ചരിത്രം കുറിച്ച് എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ.
എയർ ഇന്ത്യയുടെ ഏറ്റവും ദൈർഘ്യമേറിയ(16000 Km) ആകാശയാത്രയിലൂടെ ചരിത്രം കുറിച്ച് എയർ ഇന്ത്യയുടെ വനിതാ പൈലറ്റുമാർ. ഉത്തര ധ്രുവത്തിലൂടെ പതിനാറായിരം കിലോമീറ്റർ നീളുന്ന യാത്ര സാൻഫ്രാൻസിസ്‌കോയിൽ നിന്നാരംഭിച്ച് ബംഗളുരുവിൽ അവസാനിച്ചു…
വളരെയധികം പരിചയ സമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമുള്ള ഈ ദൗത്യത്തിന് ആദ്യമായാണ് വനിതാ വൈമാനികരെ എയർ ഇന്ത്യ ചുമതലപ്പെടുത്തുന്നത്.
ക്യാപ്റ്റൻമാരായ സോയ അഗർവാൾ, പാപ്പഗരി തൻമയ്, അകൻഷ സോനവെയറും ശിവാനി മൻഹാസും നടത്തിയ ഈ ഉദ്യമത്തിൽ ഉപയോഗിച്ച വിമാനത്തിന് “കേരളബോയിംഗ്777” എന്നാണ് എയർ ഇന്ത്യ നാമകരണം ചെയ്തത്.
Hari Boby