
ഐശ്വര്യ യാത്ര വിജയയാത്ര വികസനയാത്ര, കേരളത്തിൽ പതിനായിരങ്ങൾ ആണ് ദിവസം ഓരോ ജാഥയിലും അണി നിരക്കുന്നത്. അവിടെ കോവിഡ് ഇല്ല. ഇതിനൊക്കെ ഇതൊന്നും ബാധകമല്ലേ?
ഒരു പ്രവാസി കോവിഡ് റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ, എന്നിരിക്കെ 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് റിസൾട്ട്ന് പുറമേ നാട്ടിൽ എയർപോർട്ടിൽ 1700 കൊടുത്ത് വീണ്ടും പരിശോധന, പരിശോധന നെഗറ്റിവായാലും 7 ദിവസത്തെ ക്വാറന്റെൻ നിർബന്ധം. ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും, മഹാരാഷ്ട്ര നിന്ന് വന്നാൽ അഥിതി. എന്റെ സാറന്മാരെ ഇതിൽ ഭേദം ആ എമിഗ്രേഷൻ കൗണ്ടറിൽ ഇരിക്കുന്നവരുടെ കയ്യിൽ ഓരോ AK47 കൂടെ കൊടുക്ക്, എന്നിട്ട് ഫ്ലൈറ്റ് ഇറങ്ങി വരുമ്പോൾ തന്നെ വെടിവെച്ചിടാൻ പറ. അതാണ് ഇതിനേക്കാൾ നല്ലത്.
പ്രവാസിക്ക് മാത്രമേ കോവിഡൊള്ളൂ. ഐശ്വര്യ യാത്ര വിജയയാത്ര വികസനയാത്ര, കേരളത്തിൽ പതിനായിരങ്ങൾ ആണ് ദിവസം ഓരോ ജാഥയിലും അണി നിരക്കുന്നത്. അവിടെ കോവിഡ് ഇല്ല. ഇതിനൊക്കെ ഇതൊന്നും ബാധകമല്ലേ? ഇതിൽ നിന്ന് മനസിലാക്കാം സ്വകാര്യ കമ്പനിയുമായി കൈകോർത്ത് പ്രവാസികളെ പിഴിച്ചിൽ മാത്രമാണെന്ന്.
നാട്ടിലുള്ള പരിപാടികളിൽ ഒരു മാനദണ്ഡവും പാലിക്കാതെ, നിയന്ത്രണങ്ങൾ കർശനമാക്കാതെ,നാട്ടിലേക്ക് വരുന്നവരോടാണ് മാത്രമാണ് സർക്കാരുകളുടെ ക്രൂരത. പിന്നെ എന്തിനാണ് കർണാടക ഗവർമെന്റിനോട് ആവശ്യപ്പെടുന്നത് ടെസ്റ്റ് നിർബന്ധമാക്കരുതെന്ന്. അപ്പോൾ പ്രവാസികൾ എന്താ രണ്ടാം കെട്ടിലെ ആണോ? പ്രതിഷേധങ്ങൾ ഉയരട്ടെ.അല്ലെങ്കിൽ ഇതിലും വലുത് നിങ്ങൾ സഹിക്കേണ്ടി വരും. നാട്ടിൽ എല്ലാ ദിവസവും അയ്യായിരത്തിൽ കൂടുതൽ കേസുകളുണ്ട്. കല്യാണത്തിന് ആളു കൂടാം സമരത്തിന് ആള് കൂടാം ബാറിൽ ആളു കൂടാം പാവം പ്രവാസികൾ ജോലികൾ നഷ്ടപ്പെട്ട് ജനിച്ച മണ്ണിലേക്ക് വരുമ്പോൾ പ്രവാസികൾക്ക് മാത്രം ഒരു ഒടുക്കത്തെ കൊറോണ ചെക്കിങ്. നാട്ടിലെ ടെസ്റ്റ് ഫ്രീ ആയി സർക്കാർ ചെയ്യണം.

Vinod Panicker