
അമൽ സാബുവും ആൻ മേരി ജോസഫുംവിവാഹിതരായി.
കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആനിമേറ്റ റും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ സാബു ജോസിന്റെയും ലവ് ആൻഡ് കെയർ സ്ഥാപക എൽസി സാബുവിന്റെയും മകൻ അമൽ സാബുവും (മാനേജിംഗ് പാർട്ണർ, ഏദൻ പാർക്ക് മീഡിയ, കൊച്ചി), തോപ്പുംപടി കട്ടിക്കാട്ട് പരേതനായ ജോസഫ് ജോസഫിന്റെയും ഡോട്ടി ജോസഫിന്റെയും മകൾ ആൻ മേരി ജോസഫും (ഡെലോയിറ്റ് ഗ്ലോബൽ, ബംഗലൂരു) തമ്മിൽ പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളിയിൽ വെച്ച് വിവാഹിതരായി.

ക്യൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്‌ക്കാൽ വിവാഹം ആശിർവദിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ വികാരി ജനറൽ റെവ .ഡോ . ജോസ് പുതിയേടത്ത് ,കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറിയും , കെസിബിസിപ്രൊ ലൈഫ് സമിതിയുടെ ഡയരക്ടറുമായ റെവ .ഡോ .ക്‌ളീറ്റസ് കതിർപറമ്പിൽ ,കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ മുൻ സെക്രട്ടറി റെവ .ഡോ .ജോഷി മയ്യാറ്റിൽ ,ഫാ ജോർജ് മേച്ചേരി എം എസ് ടി ,പാലാരിവട്ടം സെൻ്റ് മാർട്ടിൻ പള്ളി വികാരി ഫാ .ജോൺ പൈനുങ്കൽ എന്നിവർ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി .
അഡ്വ .എയ്‌ഞ്ചൽ സാബു അമലിൻെറ സഹോദരിയും ആൻ റോസ് ജോസഫ് ആൻമേരിയുടെ സഹോദരിയും ആണ് .
ബ്രദർ മാവുരൂസ് മാളിയേക്കൽ , ലോകയുക്ത മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് കുര്യൻ ജോസഫ് ,മുൻ പി എസ് സി ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ, എം എൽ എമാരായ ടി ജെ വിനോദ്, ഉമ തോമസ് ,കേരള ഹൈകോടതി ചീഫ് സെക്യുരിറ്റി ഓഫിസർ ഷാജു കെ വർഗീസ് , ഐ സി പി എ നാഷണൽ പ്രസിഡെണ്ട് ഇഗ്‌നേഷ്യസ് ഗോൺസാൽവസ് ,കാലടി സംസ്‌കൃത സർവകലാശാല പി ആർ ഓ ജെലീഷ് പീറ്റർ, കെ സിബിസി പ്രൊ ലൈഫ് സമിതി പ്രസിഡെണ്ട് ജോൺസൻ സി എബ്രഹാം ,ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ ,മുൻ പ്രസിഡെണ്ട് ജോർജ് എഫ് സേവ്യർ , കെ ആർ എൽ സി സി വൈസ് പ്രസിഡെണ്ട് ജോസഫ് ജൂഡ് ,സീറോ മലബാർ സഭയുടെ ലൈറ്റി ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി ,മാതൃവേദി പ്രസിഡെണ്ട് ഡോ .റീത്താമ്മ ,ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ ,കുടുംബകൂട്ടായ്‌മ സെക്രട്ടറി ഡോ .ഡെൻസൺ പാണേങ്ങാടൻ , ബൈബിൾ സൊസൈറ്റി മുൻ വൈസ് ചെയർമാൻ ആൻ്റണി പാലിമറ്റം ,മനോരമ ന്യൂസ് എഡിറ്റോറിയൽ കോ ഓർഡിനേറ്റർ റോമി മാത്യു,ഏദൻ പാർക്ക് മീഡിയ എക്സിക്യൂട്ടീവ് ഡയറക്ടർ അർജുൻ അഗസ്റ്റിൻ , സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വ്യാവസായിക മാധ്യമ മാധ്യമ യിലുള്ള നിരവധിപ്രമുഖരും , നവ ദമ്പതികൾക്ക് ആശംസകൾ അർപ്പിക്കാൻ പാലാരിവട്ടം ഹോട്ടൽ ഹൈവേ ഇൻ ഗാർഡൻ കൺൺവെൻക്ഷൻ സെൻട്രലിൽ എത്തിയിരുന്നു .








ആശംസകൾ

ആശംസകൾ

