അനിലിന് അരി വാങ്ങാൻ BJP യുടെ ആവശ്യമില്ല. പക്ഷേ, ഈ അനുഭവം BJP പ്രവേശനത്തിന് ഒരുങ്ങുന്നവർക്കെല്ലാം ഒരു പാഠമാണ്.

Share News

അനിൽ ആന്റണി.

പ്രസംഗത്തിൽ അയാൾ വളരെ മെച്ചപ്പെട്ടിരിക്കുന്നു. മുൻകാല ബൈറ്റുകളെക്കാൾ വളരെ മികച്ച നിലയിലേക്ക്. പിന്നെ ഇന്ത്യ വരുന്ന 125 വർഷത്തിനപ്പുറം വികസിത രാജ്യമായേക്കും എന്നത് കേവലം നാക്ക് പിഴയാണോ ? ഇന്ത്യയെ അത്രകണ്ട് സ്നേഹിക്കുന്ന ഇന്ത്യക്കാരാണോ ഇവിടെ ഭൂരിപക്ഷവും ? ആയിരുന്നെങ്കിൽ അണുബോംബ് പരീക്ഷണ ശേഷമുള്ള ജപ്പാനെക്കാൾ മികച്ച സാഹചര്യമുണ്ടായിരുന്നിട്ടും നാം ഇപ്പഴും ഒരേ കിടപ്പാണ്.

വാഗ്മികളായ പരിണിത പ്രജ്ഞൻമാർ മുതൽ ഡയലോഗ് തീമഴയാക്കുന്ന സൂപ്പർസ്റ്റാർ സുരേഷ് ഗോപിയെ വരെ തഴഞ്ഞ് ചൊവ്വേ സംസാരിക്കാൻ പോലുമറിയാത്ത അനിലിനെ പ്രസംഗിക്കാൻ ഏൽപിച്ചതിൽ BJP വ്യക്തമാക്കുന്ന ഒരു സന്ദേശമുണ്ട്. ഞങ്ങൾ യുവാക്കൾക്കും ന്യൂനപക്ഷങ്ങൾക്കും പുതുതായി പാർട്ടിയിലേക്കെത്തുന്നവർക്കും അവസരം നൽകും. അവർ അതിന് യുക്തരല്ലങ്കിൽ അർഹരായവരെ ഏൽപിക്കും. ഇത് വഴി BJP ക്ക് ഇരട്ടി മൈലേജ് ലഭിക്കുന്നു. രാഷ്ട്രീയ തന്ത്രം തന്നെ. അവനവന് അപ്രാപ്യമായ ഒരവസരം വച്ച് നീട്ടുമ്പോൾ ഒന്നുകിൽ വേണ്ടന്ന് വയ്ക്കാനോ , അല്ലങ്കിൽ സമയബന്ധിതമായി വിജയിപ്പിക്കാനോ കഴിയണം. ഇക്കാര്യത്തിൽ പിതാവിന്റെ വിവേക ബുദ്ധി അനിൽ കാട്ടില്ല എന്ന് BJP സംഘാടകർക്ക് ആദ്യമേ അറിയാമല്ലോ.

അനിലിന് അരി വാങ്ങാൻ BJP യുടെ ആവശ്യമില്ല. പക്ഷേ, ഈ അനുഭവം BJP പ്രവേശനത്തിന് ഒരുങ്ങുന്നവർക്കെല്ലാം ഒരു പാഠമാണ്. ശാഖകൾ മുതൽ രാഷ്ട്രീയം കണ്ടും കൊണ്ടും കളിച്ചും പഠിച്ച് വളർന്ന് വന്നവരെ തഴഞ്ഞ് ഈസി വാക്കോവറിൽ BJP പ്രവേശനമോ പദവിയോ ലഭിക്കാൻ മ പ്രവൃത്തിപരിചയം സഹായിച്ചേക്കാം. പക്ഷേ, പെർഫോമൻസ് പ്രതിഭക്കനുസരിച്ചായതിനാലും മത്സരിക്കാൻ ഏറെ പേരുളളതിനാലും പ്രവർത്തകനായി ഒതുങ്ങുകയാണ് ബുദ്ധി.

Silju Puthuparambil Antony

Share News