
ചങ്ങനാശേരി അതിരൂപത കർഷകർക്കൊപ്പം
കർഷകരെ വിസ്മരിച്ചുകൊണ്ട് ഭാരതത്തിനു പുരോഗതി സാധ്യമല്ല. നാടിന്റെ നട്ടെല്ലായ കർഷകർക്ക് നട്ടെല്ലുണ്ടെന്നു തെളിയിച്ചു ഡൽഹിയിൽ നടക്കുന്ന കർഷകസമരം ആഗോള ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമരത്തിന് യുഎൻഒയുടെയും പല ലോകരാഷ്ട്രങ്ങളുടെയും പിന്തുണ ലഭിച്ചു കഴിഞ്ഞു. വേണ്ടത്ര ചർച്ചപോലും നടത്താതെ പെട്ടെന്ന് പാസാക്കിയ കർഷക നിയമങ്ങൾ കർഷകരെ കോർപ്പറേറ്റുകളുടെ ചൂഷണത്തിന് ഇരയാക്കി അടിമത്തത്തിലേക്കു നയിക്കും എന്ന തിരിച്ചറിവാണ് സമരത്തിനു നിദാനം.
ന്യായമായ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കർഷകരുടെ ധർമസമരത്തിന് ചങ്ങനാശേരി അതിരൂപതയുടെ മുഴുവൻ പിന്തുണ അറിയിക്കുന്നു. കേന്ദ്രസർക്കാർ പാസാക്കിയ കർഷകനിയമങ്ങൾ പിൻവലിച്ച് കർഷകരുടെ ഭയാശങ്കകൾ നീക്കാൻ സത്വര നടപടി സ്വീകരിക്കണം.