
പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ?
പശ്ചിമഘട്ട മലയോര ഗ്രാമങ്ങളെ കാത്തിരിക്കുന്നത് അപ്രഖ്യാപിത കുടിയിറക്കൽ ഭീഷണിയോ?
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കോട്ടയം, തിരുവനന്തപുരം, കൊല്ലം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക കാർഷിക, നാട്ടിൻപുറത്തെ സ്ഥലങ്ങളേയും, അവിടുത്തെ ആളുകളേയും വരും കാലങ്ങളിൽ കാത്തിരിക്കുന്നത് രൂക്ഷമായ വന്യമൃഗശല്യവും, അനിയന്ത്രിതമായ രീതിയിൽ പെറ്റുപെരുകുന്ന അവയുടെ വളർച്ചയും ആണോ?

കണക്കുകൾ പരിശോധിക്കുമ്പോൾ മുകളിൽ പറഞ്ഞ ചോദ്യത്തിന്, ആണ് എന്നാണ് ഉത്തരം.
കഴിഞ്ഞ പതിറ്റാണ്ടിൽ കൃഷിഭൂമി വന്യമൃഗങ്ങളുടെ ശല്യം മൂലം കിട്ടിയ വിലക്ക് ഇട്ടെറിഞ്ഞും, വെറുതെ ഉപേക്ഷിച്ചു പോയും, ഒരു ഗതിയും, പരഗതിയും ഇല്ലാതെ ആത്മഹത്യ ചെയ്യുകയും ചെയ്ത കർഷകരുടെ കണക്കുകൾ ആണ് അതിനു സാക്ഷ്യം.

കേരളത്തിലെ വനത്തിന്റെ അതിർത്തികൾ വിശാലമായി വരുമ്പോൾ, ഇന്നെനിക്ക് കുഴപ്പമില്ല, മറ്റുള്ളവർ അല്ലെ, അവർ അനുഭവിച്ചോട്ടെ എന്നു വിചാരിച്ചു കണ്ണടക്കുന്ന, നിസ്സംഗരായി ഇരിക്കുന്ന നമ്മളിൽ തന്നെ ഉള്ള കർഷക, കുടിയേറ്റ ജനതയെ മുഴുവൻ, ഇനി വരും കാലങ്ങളിൽ കാത്തിരിക്കുന്നതും ഇതേ ദുരിതം തന്നെ ആണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ, ഘട്ടം, ഘട്ടമായി ഇല്ലാതാവൻ പോകുന്നത് നാം തന്നെ ആണ് എന്ന് തിരിച്ചറിയുന്നതാണ് ഇവിടെ മുഖ്യം.
കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി കാട്ടിൽ ഉള്ള മൃഗങ്ങൾ അനിയന്ത്രിതമായി പെറ്റുപെരുകി, അതുമൂലം ഈ വന്യമൃഗങ്ങൾ ഭക്ഷണത്തിനായും വേട്ടയ്ക്കായും ഇപ്പോൾ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി കൃഷിഭൂമിയിലേക്ക് ഇറങ്ങിവരുന്നത്.

ഇത്രയും അധികം വനത്തിലെ വിസ്തൃതി വർദ്ധിച്ചിട്ടും എന്തുകൊണ്ടാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വരുന്നത് എന്ന് നാം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കോഴിക്കോട് ജില്ല ഒരുദാഹരണം എടുക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ ശല്യം അനുഭവിക്കുന്ന സ്ഥലങ്ങളുടെ പേരുകളാണ് വർഷങ്ങളായിട്ട് ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, മറിപ്പുഴ, പൂവാറൻതോട്, വട്ടച്ചിറ, അടിവാരം, പുതുപ്പാടി, ചമൽ, കട്ടിപ്പാറ, തലയാട്, മാങ്കയം, കിനാലൂർ, കരിയാത്തുംപാറ, കക്കയം, കല്ലാനോട്, കൂരാച്ചുണ്ട്, ചെമ്പ്ര ചക്കിട്ടപ്പാറ, കൂട്ടാലിട, ചെമ്പനോട, കുറ്റ്യാടി തൊട്ടിൽപാലം തുടങ്ങിയ മേഖലകൾ.

ഈ മേഖലയിൽ പെട്ട ആളുകളാണ് കാലങ്ങളായി ജീവിതം വന്യമൃഗങ്ങളെ കൊണ്ട ദുരിതത്തിലായി നിന്നിരുന്നവർ. ഇവരുടെ ദുരിതങ്ങൾ വല്ലപ്പോഴും പത്രത്തിൽ വാർത്തയായി വന്നിരുന്നു അപ്പോൾ അത് വെറും വാർത്തയായി മാത്രം പേജുകൾ മറിച്ചു പോയിരുന്ന വരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഈയൊരു ജനത നമുക്ക് വേണ്ടിയാണ് വന്യമൃഗശല്യം കൊണ്ടുള്ള ദുരിതങ്ങൾ ഏറ്റു വാങ്ങിയിരുന്നത് എന്ന് നിങ്ങൾക്കറിയാമോ? അറിയണമെങ്കിൽ കുറച്ചു കാര്യങ്ങൾ നല്ലതുപോലെ ശ്രദ്ധിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്.
എന്തെങ്കിലും നിവർത്തി ഉണ്ടായിരുന്ന ആളുകളെല്ലാം അവിടെ നിന്ന് സ്ഥലം വിറ്റ് സ്വന്തം ജീവനും കൊണ്ട് രക്ഷപ്പെട്ടു. ഒരു നിവൃത്തിയും ഇല്ലാത്തവരാണ് അവിടെ ഇപ്പോഴും പിടിച്ചു നിൽക്കുന്നത്.

എന്താണ് കാര്യങ്ങൾ എന്നറിയണമെങ്കിൽ ഇന്നിപ്പോൾ ആ മേഖലയിൽ നിന്നും വന്യമൃഗങ്ങൾ വീണ്ടും താഴേക്ക് ഇറങ്ങിവന്ന് ഇത്രയും കാലം കൃഷി നശിപ്പിക്കാതെ ഇരുന്ന സ്ഥലങ്ങളിൽ കൂടെ വന്നു തുടങ്ങിയിരിക്കുന്നു.
ഇത്രയും വന്യമൃഗങ്ങൾ പെറ്റുപെരുകിയിട്ടും അവയുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചിട്ടും നമ്മുടെ കേരളത്തിലെ സർക്കാരോ, കേന്ദ്ര സർക്കാരോ ഇക്കാര്യത്തിൽ ഈ മേഖലയിൽ താമസിക്കുന്ന കൃഷിക്കാർക്ക് വേണ്ടിയോ സാധാരണ ജനങ്ങൾക്ക് വേണ്ടിയോ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

അതുകൊണ്ട് ഇത്രയും കാലം മലയോരത്ത് കാടിനോട് അടുത്തു താമസിച്ചുകൊണ്ടിരുന്നരുടെ കഷ്ടപ്പാടുകൾ എൻറെ കഷ്ടപ്പാട് അല്ല, എനിക്ക് കുഴപ്പമില്ല എന്ന് കരുതിയിരുന്ന സ്വാർത്ഥരായ കർഷകരും അല്ലാത്തവരും ആയ സുഹൃത്തുക്കളോട് ഒരു കാര്യം താഴ്മയായി അറിയിക്കുകയാണ്, ഇന്നലെ അവരുടെ കഷ്ടപ്പാടുകൾ മാത്രമായിരുന്നവ നിങ്ങളിലേക്ക് എത്താൻ ദിവസങ്ങൾ, മാസങ്ങൾ, അല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രമേ ഉള്ളൂ.
വന്യമൃഗങ്ങൾ അനിയന്ത്രിതമായി പെറ്റുപെരുകി മലയോര ജനതയുടെ ജീവിതം സാധ്യമാകാതെ വരുന്ന അവസ്ഥയിലേക്ക് എത്തും മുമ്പ് ഈ മേഖലയിൽ ഉള്ളവർ എല്ലാവരും ഒന്നിക്കുകയും നമ്മുടെ പ്രശ്നങ്ങൾ ഒരു രാഷ്ട്രീയ മത സംഘടനകൾക്കും അടിയറവു വെക്കാതെ കർഷകൻ, മനുഷ്യൻ, സഹജീവി എന്ന ഒറ്റ വികാരത്തോടെ മുന്നോട്ടുനീങ്ങിയില്ലെങ്കിൽ നമ്മുടെ വരുംതലമുറക്ക് ഈ ഭൂമിയിൽ തുടർ ജീവിതം സാധ്യമാകാതെ വരും.

നഗരങ്ങളിലെ കെട്ടിട സമുച്ചയങ്ങളും എസി റൂമുകളിലും ഇരുന്ന് പരിസ്ഥിതി സ്നേഹവും വന്യമൃഗ സ്നേഹവും ഫേസ്ബുക്കിലും വാട്സ്ആപ്പിലും എഴുതി കൂട്ടുന്ന മോഡേൺ പരിസ്ഥിതി സ്നേഹികൾക്കും മറുപടി കൊടുക്കാൻ ഇനിയും വൈകിയാൽ അവരുടെ വ്യാജപ്രകൃതിസ്നേഹവും, വന്യമൃഗസ്നേഹവും നമ്മുടെ ചരമകുറിപ്പുകൾ ആകാൻ ഇനി അധികം താമസമില്ല.
നമ്മുടെ കൂട്ടായ്മയുടെ ലക്ഷ്യം എന്നു പറയുന്നത് ഇത്രയും കാലം ചൂഷണത്തിന് വിധേയമായ കർഷക ജനതയെ കർഷകൻ എന്ന ഒറ്റ വികാരത്തോടെ ഒറ്റക്കെട്ടായി ഒരു കുടക്കീഴിൽ അണിനിരത്തി നമ്മൾക്ക് ഇത്രയും കാലം ലഭിക്കാതിരുന്ന നീതിയും, കർഷകനു അനുകൂലമായി നിയമപുനർനിർമ്മാണവും സാധ്യമാക്കുക എന്നതാണ്.

എല്ലാ പ്രിയ കർഷക സുഹൃത്തുക്കളെയും കർഷകപാരമ്പര്യമുള്ള കുടുംബങ്ങളിൽ നിന്നുമുള്ള പുതുതലമുറയിലെ അംഗങ്ങളെയും നമ്മുടെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് കൂട്ടായ്മകളിലേക്ക് ക്ഷണിക്കുകയാണ്. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളിൽ നമ്മളുടെ പഴയ തലമുറ അനുഭവിച്ച ച്ച സാമൂഹ്യപരമായും സാമ്പത്തികപരമായും ഉണ്ടായിട്ടുള്ള അടിച്ചമർത്തലുകളും, ഇനിയെങ്കിലും ഇല്ലാതാക്കേണ്ടത് അടിയന്തര ആവശ്യമാണ്.

അതിനാൽ നിങ്ങൾ എല്ലാവരെയും നമ്മുടെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്കും മത നിലപാടുകൾക്കും കർഷകൻ എന്ന വികാരത്തെ പണയം വയ്ക്കാതെ കർഷകർക്കുവേണ്ടി കർഷകരുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംഘടനയായി കൂട്ടായ്മ മാറട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം

കോടഞ്ചേരി വാട്സപ്പ് കൂട്ടായ്മ്മയുടെ ലിങ്ക്:
https://chat.whatsapp.com/E9Njxp8c3la9llsUdkpWcE
നമ്മുടെ ഫേസ്ബുക് ഗ്രൂപ് ലിങ്ക്:
https://www.facebook.com/groups/281327896331877/?ref=share

കൃഷിയെയും കാർഷികവൃത്തിയും സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ സന്ദേശം ഷെയർ ചെയ്യുക.

പ്രവീൺ ജോർജ് കൊടുകപ്പിള്ളിൽ
ഇമെയിൽ: praveengeorge@live.com
Mobile: 9995712486