സ്വകാര്യ ബസ് സർവീസ് ഉടനാരംഭിക്കുമെന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍

Share News

തി​രു​വ​ന​ന്ത​പു​രം:സംസ്ഥാനത്ത് സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ട​ന്‍ ത​ന്നെ ആരംഭിക്കുമെന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. ചി​ല സ​ര്‍​വീ​സു​ക​ള്‍ നാ​ളെ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ചി​ല ബ​സു​ക​ള്‍ ഇ​ന്ന് സ​ര്‍​വീ​സ് തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ​സ് ഉ​ട​മ​ക​ള്‍ അ​വ​രു​ടെ പ്ര​യാ​സ​ങ്ങ​ള്‍ ആ​ണ് ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. അ​ത് സ​ര്‍​ക്കാ​ര്‍ മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Share News
Read More

‘ബെവ് ക്യു’:ആപ്പിന് പേരായി

Share News

കോഴിക്കോട്​: സംസ്ഥാനത്ത്​ മദ്യ വിതരണത്തിനായി​ ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള ആപ്പിന് പേരായി. ബെവ് ക്യു (Bev Q) എന്നാണ് ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ്​ ആപ്ലിക്കേഷന്​ പിന്നില്‍. ആപ്ലിക്കേഷന്‍ തയ്യാറാക്കി ഗൂഗിൾ പ്ലേ സ്​റ്റോറില്‍ അപ്​ഡേറ്റ്​ ചെയ്യുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്​. ഇത്​ പൂര്‍ത്തിയാവുന്നതോടെ ഉടനെ ആവശ്യക്കാര്‍ക്ക് പ്ലേ സ്റ്റോറിൽ​ ഡൗണ്‍ലോഡ്​ ചെയ്​തെടുക്കാനാവും. ആപിന്​ ഇതുവരെ ഗൂഗിളിന്‍െറ അനുമതി ലഭിച്ചിട്ടില്ല. ഐ ഫോണുകളില്‍ ആപ്ലിക്കേഷന്‍ ആപ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൊച്ചി […]

Share News
Read More

കാര്‍ഷിക രംഗത്തെ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കു വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സമ്പൂര്‍ണ പിന്തുണ അറിയിച്ചു

Share News

കൊച്ചി;വരാപ്പുഴ അതിരൂപതയ്ക്കു നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം: തരിശുനിലങ്ങളില്‍ കൃഷിയിറക്കുന്നതടക്കമുള്ള കാര്‍ഷിക രംഗത്തെ സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കു വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സമ്പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വരാപ്പുഴ അതിരൂപതയുടെ ഇടപെടല്‍ അഭിന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കു സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തതും സമൂഹ അടുക്കളകളില്‍ സഹായമെത്തിച്ചതുമടക്കം വരാപ്പുഴ അതിരൂപത 3.95 കോടി രൂപയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തിയതായി ആര്‍ച്ച് ബിഷപ്പ് അറിയിച്ചു.

Share News
Read More

കോവിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയ മദ്യശാലകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്.ഈ നീക്കം അധാർമ്മികമാണ് ‘ -അഡ്വ.ചാർളി പോൾ

Share News

മദ്യശാലകൾതിരിച്ചെത്തുമ്പോൾ കോ വിഡ് പശ്ചാത്തലത്തിൽ അടച്ചു പൂട്ടിയ മദ്യശാലകൾ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്.ഈ നീക്കം അധാർമ്മികമാണ് ‘മദ്യശാലകൾ ഇല്ലാതായാൽ ആത്മഹത്യകൾ പെരുകും, വ്യാജവാറ്റ് വ്യാപകമാകും, തുടങ്ങിയ കെട്ടുകഥകൾ വെറും നുണക്കഥകളായി ‘ഒരു ദുരന്തവും സംഭവിച്ചില്ല.മറിച്ച് സമൂഹത്തിൽ വലിയ ഗുണഫലങ്ങൾ ഉണ്ടായി. നിരവധി പേർ മദ്യപാനം നിറുത്തി ‘ കുടുംബങ്ങളിൽ സമാധാനന്തരീക്ഷം കൈവന്നു. ആത്മഹത്യ ‘ കലഹങ്ങൾ – കുറ്റകൃത്യങ്ങൾ, വിവാഹ മോചനങ്ങൾ എല്ലാം ഗണ്യമായി കുറഞ്ഞു.’ കുടുംബ ഭദ്രതയും ക്രമസമാധാനവും മെച്ചപ്പെട്ടു. മദ്യപാനമില്ലാത്തതാ നാൽ കുടുംബങ്ങളുടെ സാമ്പത്തിക […]

Share News
Read More

ദീപിക എന്തിന് വായിക്കണം ?

Share News

മാധ്യമങ്ങളുടെ മനസ്സറിയുന്നതിന് ഓരോ ദിവസവും നൽകുന്ന പ്രധാന വാർത്തയും എഡിറ്റോറിയൽ പേജും നോക്കിയാൽ മതി .വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്‌ മാധ്യമ നയത്തിൻെറ ഭാഗവും .സാധാരണക്കാരുടെയും അസംഘടിതരുടെയും ആവശ്യങ്ങളും പ്രശ്നങ്ങളും ആവശ്യങ്ങളും യഥാർത്ഥ അവസ്ഥയും പറയുവാൻ ശ്രദ്ധിക്കുമ്പോൾ നാട്ടിൽ വികസനവും സമാധാനവും ഉണ്ടാകും .ദീപിക ദിനപത്രം ഒന്നാം പേജിൽ ഡെൽഹിയിൽ നിന്നും ശ്രീ ജോർജ് കള്ളിവയലിൻെറ വാർത്ത നൽകിയിരിക്കുന്നു .ലോ​ക്ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്നു ജോ​ലി​യും കൂ​ലി​യും പ​ണ​വു​മി​ല്ലാ​തെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ 18 (Now 20) ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി ഇ​ന്ന​ലെ […]

Share News
Read More

ക്രൈസ്തവ സന്യാസിനികളുടെ ശബ്ദം ഇനി സമൂഹത്തിൽ അലയടിക്കും…

Share News

ഇനി സന്യാസിനിമാരും അവശ്യം വരുമ്പോൾ അവരുടെ നിലപാടുകളും വ്യക്തമാക്കും .സന്യാസിനികൾക്കു അവരുടെ കാഴ്ച്ചപ്പാടും അനാവശ്യ വിമർശനങ്ങൾക്കു ഉചിതമെങ്കിൽ മറുപടിയും നൽകുവാൻ വോയിസ് ഓഫ് നുൺസ് എന്ന പേരിൽ ഒരു ഫേസ്ബുക്ക് കൂട്ടായ്‌മ ആരംഭിച്ചു .ഫേസ് ബുക്കിൽ നയവും ആരംഭിക്കാനുണ്ടായ സാഹചര്യവും വിശദമാക്കിയിട്ടുണ്ട് .അത് താഴെ ചേർക്കുന്നു . ക്രൈസ്തവ സന്യാസിനികളുടെ ശബ്ദം ഇനി സമൂഹത്തിൽ അലയടിക്കും.. ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി ലോകം മുഴുവൻ നിശബ്ദ സേവനം ചെയ്യുന്നവരാണ് കത്തോലിക്കാ സന്യാസിനികൾ. ഒരു യഥാർത്ഥ സന്യാസിനി ഒരിയ്ക്കലും ആരെയും […]

Share News
Read More

പള്ളി ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ തന്നെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു.-സി. സോണിയ തെരേസ് ഡി. എസ്. ജെ

Share News

നല്ല തണുപ്പും കോരിചൊരിയുന്ന മഴയും വകവയ്ക്കാതെ തുടിക്കുന്ന ഹൃദയത്തോടെ രണ്ട് കിലോമീറ്റർ ദൂരത്തുള്ള പള്ളി ലക്ഷ്യമാക്കി ഞാൻ നടക്കുമ്പോൾ സന്തോഷം കൊണ്ട് ഞാനറിയാതെ തന്നെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു. 70 ദിവസമായിട്ട് ഫ്രാൻസിസ് പാപ്പ അർപ്പിച്ചിരുന്ന വി. കുർബാന ലൈവിൽ കാണുവാനുള്ള അവസരങ്ങളെ ഉണ്ടായിരുന്നുള്ളു…70 ദിവസം 70 വർഷം പോലെ നീണ്ടതായിരുന്നു… ഇന്നലെ ഇറ്റലിയിലെ പള്ളികളുടെ വാതിലുകൾ വിശ്വാസികൾക്കായി തുറന്നപ്പോൾ വി. കുർബാനക്കുവരുന്ന വിശ്വാസികളുടെ എണ്ണവും വർദ്ധിച്ചു… ഒന്നിടവിട്ടുള്ള ബെഞ്ചുകളിൽ ഈരണ്ടുപേർ എന്ന കണക്കിൽ ഏകദേശം രണ്ട് മീറ്റർ […]

Share News
Read More

രാജകുമാരിയില്‍ സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കമായി

Share News

ഇടുക്കി: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക് രാജകുമാരി ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള ഒരേക്കര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കി മരച്ചീനി കൃഷി ആരംഭിക്കുവാന്‍ നിലം ഒരുക്കി. ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിക്കു മുന്നൊരുക്കങ്ങള്‍ നടത്തിയത്. പദ്ധതിയോട് അനുബന്ധിച്ച്  പഞ്ചായത്തിന്റയും വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള 17 ഹെക്ടര്‍ തരിശുഭൂമിയില്‍ ഇടവേള കൃഷിയായി […]

Share News
Read More

സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Share News

2019 സെപ്തംബർ മൂന്നിനും നാലിനും തിരുവനന്തപുരം കേന്ദ്രത്തിൽ ഫോറസ്റ്റ് ജീവനക്കാർക്കു വേണ്ടി നടത്തിയ മോഡേൺ സർവ്വെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി.ഒക്‌ടോബറിലും ജനുവരിയിലും തിരുവനന്തപുരം/ താമരശ്ശേരി/ കണ്ണൂർ കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവ്വെ (മൂന്നു മാസം) പരീക്ഷാഫലവും പ്രസിദ്ധപ്പെടുത്തി.  സർവ്വെ ഡയറക്ടറേറ്റിലും സർവ്വെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) മറ്റ് ബന്ധപ്പെട്ട സർവ്വേ ഓഫീസുകളിലും പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.

Share News
Read More

കോവിഡ് കാലത്ത് പോഷകക്കുറവുള്ള കുട്ടികൾക്കായി തേനമൃത്

Share News

കോവിഡ് കാലത്ത് മൂന്ന് വയസ് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാർഷിക സർവകലാശാലയുടെ വെളളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ‘തേനമൃത്’ ന്യൂട്രിബാറുകളുടെ വിതരണത്തിന് തുടക്കംകുറിച്ചു. സെക്രട്ടറിയേറ്റ് ലയം ഹാളിൽ നടന്ന ചടങ്ങിൽ  കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് തേനമൃത് പായ്ക്കറ്റുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.  നമ്മുടെ നാട്ടിലെ വളരെയധികം പോഷണക്കുറവുള്ള കുട്ടികളെക്കൂടി […]

Share News
Read More