1.09 കോടി വൃക്ഷത്തൈകള്‍ നടുന്നു

Share News

തിരുവനന്തപുരം;കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് 81 ലക്ഷം തൈകളാണ് നടുന്നത്. രണ്ടാംഘട്ടമായി ജൂലൈ 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ 28 ലക്ഷം തൈകള്‍ കൂടി നടും. വനം വകുപ്പും കൃഷിവകുപ്പും ചേര്‍ന്നാണ് തൈകള്‍ തയ്യാറാക്കിയത്. തൊഴിലുറപ്പു പദ്ധതിക്ക് കീഴില്‍ 12 ലക്ഷം തൈകളും ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 5-ന് […]

Share News
Read More

ആ കേൾക്കുന്നത് കാറ്റാണ്’.

Share News

12 വർഷം മുൻപാണ്.സിഎംഎസ് കോളജിലെ 1946 ബാച്ചിലെ വിദ്യാർഥികളുടെ സംഗമത്തിന് ഡോ. ഇസിജി സുദർശൻ കോട്ടയത്തു വരുന്നു. ബാംഗ്ലൂരിൽനിന്നു ട്രെയിനിൽ കോട്ടയത്തു വന്നിറങ്ങുമ്പോൾ ഹർത്താൽ!സിഎംഎസിലെ സംഘാടകർ പൊലീസിനോടു വിവരം പറഞ്ഞിരുന്നു, ലോകപ്രശസ്ത ശാസ്ത്രജ്ഞനാണ്. നൊബേൽ സമ്മാനം കയ്യകലത്തുനിന്നു നഷ്ടപ്പെട്ട ആളാണ്. അന്നത്തെ എസ്പി റയിൽവേ സ്റ്റേഷനിലേക്ക് പൊലീസിനെ അയച്ചു. ഒരു സംഘം പൊലീസുകാർ ഐലൻഡ് എക്സ്പ്രസ് സമയത്ത് പ്ലാറ്റ്ഫോമിലെത്തി. വന്നിറങ്ങിയത്, ഏതോ വലിയ ഉദ്യോഗസ്ഥനെന്നു കരുതിയാകണം ഡോ. സുദർശനെ കണ്ടതും അവർ തകർപ്പനൊരു സല്യൂട്ട് നൽകി!അന്നു വൈകിട്ട് […]

Share News
Read More

ഇല മാസ്ക്ക്ധരിച്ച അച്ചൻ ആലുവയിൽ

Share News

ആലുവ;ഇല മാസ്ക്ക് ആക്കിയ അച്ചൻ ആലുവയിൽ . ഫാ .പ്രൈസ്‌ തൈപ്പറമ്പിൽ വേറിട്ട ജീവിത ശൈലി പുലർത്തുന്ന വൈദികനാണ് .അദ്ദേഹം പ്രകൃതിയിൽ നിന്നും മാസ്‌ക് സംഘടിപ്പിച്ചു .അതുമായി പുറത്തുപോകുമ്പോൾ പോലീസ് എന്തുപറയുമെന്ന് വ്യക്തമല്ല .മുറ്റത്തുനിന്നും ഇല പറിച്ചു അദ്ദേഹം മുഖം മറച്ച ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ നൽകിയിട്ടുണ്ട് .പത്രം വായിക്കുന്ന ചിത്രത്തിൽ പൂച്ചയും സ്ഥാനം പിടിച്ചിട്ടുണ്ട് .ആലുവയിലെ സി എസ് ഐ പള്ളിയുടെ വികാരിയാണ് അദ്ദേഹം .നിരവധി പ്രസ്ഥാനങ്ങളുടെ നേതൃത്വവും ഇദ്ദേഹത്തിനുണ്ട്

Share News
Read More

ലോകത്തിനു പ്രത്യാശയുടെ വെളിച്ചം പകരാൻ കോവിഡ് കാലത്തെ സഭക്ക് കഴിയണം.

Share News

കോവിഡ് നമ്മെ എന്ത് പഠിപ്പിച്ചു?കോവിഡ് അനന്തര കാലത്തെപ്പറ്റിയുള്ള ആലോചനകളും ചർച്ചകളും എല്ലായിടത്തും സജ്ജീവമാകുകയാണ്. കോവിഡ് അനന്തരം എന്ത് എന്നതിനേക്കാൾ ഇപ്പോൾ പ്രസക്തമായിരിക്കുന്നത് കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന ‘ലോക് ഡൗൺ’ എന്ന് തീരും എന്നതും ലോക്ക് ഡൗണിനു ശേഷമെന്ത് എന്നതുമാണ്. ലോക്ക് ഡൗൺ മൂന്നാം ഘട്ടം ഏതാനും ദിവസങ്ങൾക്കകം അവസാനിക്കും. ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു സംസ്ഥാനങ്ങൾ രംഗത്ത് വന്നുതുടങ്ങി. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ, എല്ലാം പഴയപടിയാകും എന്ന് ആരുംതന്നെ ചിന്തിക്കുന്നില്ല. ലോക്ക് ഡൗൺ കഴിഞ്ഞാലും കൊറോണ […]

Share News
Read More

എടത്വാ പള്ളി വക കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് രണ്ട് മാസത്തെ വരെ വാടക ഇളവ്

Share News

എടത്വ: കോവിഡ് 19 ന്റെ ഭാഗമായി സെന്റ് ജോര്‍ജ് ഫൊറോനാപള്ളിവക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാടകയില്‍ രണ്ട് മാസത്തെ വരെ ഇളവ് നല്‍കി പള്ളി കമ്മിറ്റി. എടത്വായില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ ദിവസങ്ങളായി അടഞ്ഞ് കിടന്നതിനാല്‍ വ്യാപാരികള്‍ നഷ്ടത്തിലും സാമ്പത്തിക ബുദ്ധിമുട്ടിലുമായതിനെ തുടര്‍ന്ന് വാടകയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപെട്ട് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി എടത്വ യൂണിറ്റ് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യു ചൂരവടിയ്ക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ […]

Share News
Read More

ഓണ്‍ലൈന്‍ ബലിയർപ്പണം യഥാര്‍ത്ഥ കുര്‍ബാനക്ക് പകരമാവില്ല: ആരാധനക്രമ വിദഗ്ദർ

Share News

ന്യൂയോര്‍ക്ക്: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ലോകവ്യാപകമായി പൊതു വിശുദ്ധ കുർബാനയർപ്പണം റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേഷണത്തിലാണ് വിശ്വാസികൾ ആശ്രയിച്ചിരിക്കുന്നത്. വിശ്വാസികളും വൈദികരും ഒരുപോലെ ഈ മാറ്റത്തോട് പൊരുത്തപ്പെടുവാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍, വിശ്വാസികളുടെ നേരിട്ടുള്ള സാന്നിധ്യത്തില്‍ നടത്തപ്പെടുന്ന യഥാര്‍ത്ഥ ബലിയർപ്പണത്തേക്കാൾ ഓണ്‍ലൈന്‍ ബലിയർപ്പണം എത്രമാത്രം ഫലവത്താണ്‌ എന്നതിനെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചയിലാണ് പ്രമുഖ ആരാധനാക്രമ പണ്ഡിതര്‍. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ പരമ്പരയായ ദി ക്രൌണ്‍ കാണുന്ന മനോഭാവത്തോടെ ടി.വി യിലെ വിശുദ്ധ കുർബാനയിൽ […]

Share News
Read More

തിരുപ്പട്ടം ജനരഹിതമായി: ലോക്ക് ഡൗണിൽ പൗരോഹിത്യം സ്വീകരിച്ച് ഡീക്കന്മാർ

Share News

വരാപ്പുഴ/ആലപ്പുഴ: നീണ്ട വർഷത്തെ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും പഠനത്തിനും കാത്തിരിപ്പിനും ഒടുവിൽ ആളും അനക്കവുമില്ലാതെ ലോക്ക് ഡൗണിൽ തിരുപ്പട്ടം സ്വീകരിച്ച് മലയാളികളായ ഡീക്കന്മാർ. ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒബ്ളേറ്റ്‌സ് ഓഫ് സെൻറ് ജോസഫ് (OSJ) എന്ന കോൺഗ്രിഗേഷനിലെ അംഗമായി ഡീക്കൻ റിക്‌സൺ തൈക്കൂട്ടത്തിലും ആലപ്പുഴ രൂപത വൈദികനായി ഡീക്കൻ ജോർജ്ജ് ജോസഫ് ഇരട്ടപുളിക്കലുമാണ് അടുത്തടുത്ത ദിവസങ്ങളിൽ പൗരോഹിത്യം സ്വീകരിച്ചത്. സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായി ഇരുചടങ്ങുകളിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് പങ്കെടുത്തത്. വരാപ്പുഴ അതിരൂപതയിലെ വാടയിൽ സെൻറ് ജോർജ് […]

Share News
Read More

ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിനു തുടക്കമായി

Share News

കോട്ടയം: ഇന്ത്യക്കകത്തും വിദേശത്തുമുള്ള കോട്ടയം അതിരൂപതാംഗങ്ങളായ പ്രവാസികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിനു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ നിര്‍ദേശാനുസരണം ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്‌നാനായ പ്രവാസി ഹെല്‍പ്പ് ഡെസ്‌ക്കിനു തുടക്കമായി. മാര്‍ മാത്യു മൂലക്കാട്ട് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയില്‍, കെസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇരുപത്തിനാലു […]

Share News
Read More

മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കും

Share News

തിരുവനന്തപുരം:പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. മാസ്ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവിധ വ്യക്തികളും സംഘടനകളും പോലീസിന് കൈമാറിയ മാസ്കുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണ ചെയ്യും. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്കുകള്‍ വില്‍പ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി ആവശ്യപ്പെട്ടു. വില്‍പ്പനയ്ക്കുളള മാസ്കുകള്‍ അണുവിമുക്തമാക്കിയ […]

Share News
Read More

ഗുണനിലവാരമുള്ള മാസ്ക്കുകളുമായി ഖാദി

Share News

തിരുവനന്തപുരം: ​ഗുണനിലവാരമുള്ള മാസ്ക്കുകള്‍ പുറത്തിറക്കാനൊരുങ്ങി ഖാദി. ഖാദി തുണിയില്‍ നിര്‍മ്മിച്ച്‌ അണു വിമുക്തമാക്കിയ ഖാദി മാസ്‌ക്കുകള്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡാണ് വിപണിയിലിറക്കുന്നത്. ഇതിനു മുന്നോടിയായി ഒരു ലക്ഷം മാസ്‌ക്കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്ജ് വ്യക്തമാക്കി. ഇതുവരെ 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 34,447 […]

Share News
Read More